സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ മദ്യപിച്ച് വനിതകളോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ് അറസ്റ്റിലായത്. ഫിലാഡൽഫിയയിൽനിന്ന് മിയാമിയിേലക്കുള്ള ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം. ഒഹിേയാ സ്വദേശിയായ മാക്സ്വെൽ ബെറി വിമാനത്തിന് അകത്ത് നടന്നു. പിന്നീട് സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്. ഒരു വനിത ജീവനക്കാരിയോട് …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി അറേബ്യ. കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തിനു ശേഷം വിനോദ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിടാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇഷ്ടമുള്ളപ്പോള്‍ വന്നുപോകാവുന്ന ടൂറിസ്റ്റ് വിസ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വിസയില്‍ വരുന്നവര്‍ തുടര്‍ച്ചയായി 90 …
സ്വന്തം ലേഖകൻ: താൻ മരിച്ചെന്ന് കരുതിയാണ് അജ്ഞാത സംഘം മടങ്ങിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ഷൊവ്നെല്‍ മൊയിസിൻ്റെ ഭാര്യ മാര്‍ട്ടിനി മോയ്സ്. അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ താൻ ഭയന്നു. മിനിറ്റുകൾ നീണ്ട ആക്രമണത്തിൽ ഞാൻ മരിച്ചെന്ന് കരുതിയാണ് അവർ പോയതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ …
സ്വന്തം ലേഖകൻ: ഒമാനിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നത് ആലോചനയിൽ. ഇതിന് പുറമെ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിനും ഒമാനിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള യാത്രക്കും വാക്സിനെടുക്കൽ നിർബന്ധമാക്കുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരുകയാണെന്നും സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. രോഗപ്രതിരോധ കുത്തിവെപ്പ് വഴി പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ ലോക്ഡൗൺ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ വിദേശരാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിന്‍വലിച്ചു. കഴിഞ്ഞ സെപ്റ്റമ്പറിൽ ഇറക്കിയ ഉത്തരവുകൾ അനുസരിച്ച്, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് $200 ഉം കുവൈറ്റിലേക്ക് $245 ഉം സൗദി അറേബ്യയിലേക്ക് $324 ഉം മിനിമം ശമ്പള പരിധിയായി …
സ്വന്തം ലേഖകൻ: ചൊവ്വയുടെ ഉപരിതലത്തിൽ ഇടയ്ക്കിടെ പറക്കൽ നടത്തിയ നാസയുടെ ഇൻജ്യുനൂയിറ്റി പുതിയ റെക്കോർഡിട്ടു. പത്താമത്തെ പറക്കലിൽ ഇൻജ്യുനൂയിറ്റി ഒരു കിലോമീറ്റർ സഞ്ചരിച്ചു. ആദ്യപറക്കൽ കഴിഞ്ഞ് മൂന്നാം മാസമാണ് ഈ നേട്ടം. ഇത് ചരിത്ര സംഭവമാണെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. മനുഷ്യ നിർമിതമായ കോപ്റ്റർ ഭൂമിക്ക് പുറത്ത് ഏതെങ്കിലും ഗ്രഹത്തിൽ പറക്കുന്നത് തന്നെ ആദ്യമാണ്. അപ്പോഴാണ് ഇൻജ്യുനൂയിറ്റി …
സ്വന്തം ലേഖകൻ: അർജന്റീന ഫെൻസിങ് താരം മരിയ ബെലൻ പെരസ് മൗറിസിന് ഇന്നലെ മെഡലൊന്നും കിട്ടിയില്ലെങ്കിലും ആഘോഷദിനമായിരുന്നു. കാരണം, മത്സരം കഴിഞ്ഞയുടൻ കിട്ടിയ വിവാഹഭ്യർഥന! പരിശീലകനായ ലൂക്കാസ് ഗ്വില്ലർമോ സോസെഡോയാണ് മരിയയെ അപ്രതീക്ഷിതമായി പ്രപ്പോസ് ചെയ്തത്. ഹംഗറിയുടെ അന്ന മാർട്ടനോടു തോറ്റ ശേഷം മരിയ മാധ്യമങ്ങളോടു സംസാരിക്കവേ പിന്നിൽ നിന്ന സോസെഡോ “എന്നെ വിവാഹം കഴിക്കാമോ..പ്ലീസ്?“ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ലയാളത്തിന്റെ ചിരിയുടെ മുഖം നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിലിന് സിനിമാ ലോകത്തിൻ്റെ അന്ത്യാഞ്ജലി. ഭൗതിക ശരീരം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതു ദർശനത്തിനു വച്ചതിന് ശേഷം തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു. 88 വയസ്സുണ്ടായിരുന്ന പടന്നയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ …
സ്വന്തം ലേഖകൻ: യുകെയിൽ ആശങ്ക പരത്തി നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ് ബാധ വർധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. കോവിഡിന് സമാനമായ നിയന്ത്രണങ്ങൾ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന് വിദഗ്ധർ പറയുന്നു. ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ് ഇത്രപേരിൽ വൈറസ് കണ്ടെത്തിയത്. …
സ്വന്തം ലേഖകൻ: ഒമാനില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ കൂടുതല്‍ ശക്തമായി. രാജ്യത്തിൻ്റെ പല താഴ്ന്ന പ്രദേശങ്ങളും വെട്ടത്തിനടിയിലായി. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് മൂന്നു പേര്‍ മരിച്ചു. ശക്തമായ ജലമൊഴുക്കില്‍ പെട്ട് നാലു പേരെ കാണാതായി. വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിത സ്ഥാപനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് …