1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2021

സ്വന്തം ലേഖകൻ: യുകെയിൽ ആശങ്ക പരത്തി നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട്​ ചെയ്​തതായാണ്​ കണക്കുകൾ. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ്​ ബാധ വർധിച്ചതാണ്​ ആശങ്ക ഉയർത്തുന്നത്​. കോവിഡിന്​ സമാനമായ നിയ​​ന്ത്രണങ്ങൾ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന്​ വിദഗ്​ധർ പറയുന്നു.

ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ്​ ഇത്രപേരിൽ വൈറസ്​ കണ്ടെത്തിയത്​. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ്​ ഇത്രയും ഉയർന്ന കണക്കുകൾ. ഛർദിയും വയറിളക്കവുമാണ്​ പ്രധാനമായും നോറവൈറസ്​ ലക്ഷണങ്ങൾ. വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളും ഇതുണ്ടാക്കും. പനി, ത​ലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം.
\
വൈറസ്​ വാഹകർക്ക്​ ശതകോടിക്കണക്കിന്​ വൈറസുകളെ മറ്റുള്ളവരിലേക്ക്​ പകരാനാകും. വൈറസ്​ സ്വീകരിച്ച്​ 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത്​ നിലനിൽക്കുകയും ചെയ്യും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധ​േശഷി ആർജിക്കാമെങ്കിലും എത്രനാൾ ഇത്​ നിലനിൽക്കുമെന്ന്​ സ്​ഥിരീകരിക്കാനായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.