സ്വന്തം ലേഖകൻ: കാനഡയിലെ ആദിവാസി, ഗോത്രവിഭാഗ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിച്ചിരുന്ന പ്രത്യേക സ്കൂളുകളോടു ചേർന്നു വീണ്ടും കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വൻ പ്രതിഷേധം. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലാണു റഡാർ ഉപയോഗിച്ചു ഭൂമിക്കടിയിൽ നടത്തിയ പരിശോധനയിൽ 182 മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയത്. സർക്കാർ ധനസഹായത്തോടെ കത്തോലിക്കാ സഭ നടത്തിയിരുന്ന മറ്റു 2 റസിഡൻഷ്യൽ സ്കൂളുകളിലും സമാനമായ നൂറുകണക്കിന് …
സ്വന്തം ലേഖകൻ: വാക്സിൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ പാസ്പോർട്ടിൽ; അയാട്ടയുടെ കോവിഡ് യാത്രാ സംവിധാനം ഖത്തർ എയർവേയ്സിൽ നടപ്പിലാക്കുന്നു. കോവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിത യാത്രക്കായി രാജ്യാന്തര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ഡിജിറ്റൽ പാസ്പോർട്ട് സേവനം വഴി കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ലോകത്ത് ആദ്യമായാണ് യാത്രക്കാരൻ വാക്സിൻ സ്വീകരിച്ചു എന്നുറപ്പുവരുത്താൻ …
സ്വന്തം ലേഖകൻ: തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 7.20-ന് ഷാർജയിലെത്തിയ എയർ അറേബ്യ വിമാനത്തിൽ മൂന്ന് യാത്രക്കാർ മാത്രം. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജേക്കബ് ജോർജ്, ഭാര്യ സൂസൻ ജേക്കബ് എന്നിവരായിരുന്നു രണ്ട് യാത്രക്കാർ. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്നു മറ്റൊരു യാത്രക്കാരൻ. അദ്ദേഹം നയതന്ത്ര ഉദ്യോഗസ്ഥൻ എന്നനിലയിലായിരുന്നു യാത്രചെയ്തത്. 25 വർഷമായി യുഎഇയിലുള്ള ജേക്കബ് ജോർജ് അഞ്ചുവർഷമായി …
സ്വന്തം ലേഖകൻ: യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയർന്നെങ്കിലും മരണസംഖ്യ ഉയരാത്ത സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണങ്ങൾ മുൻനിശ്ചയപ്രകാരം 19നു തന്നെ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനോടകം 18നു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാസ്കീൻ നൽകി കൂടുതൽ സുരക്ഷ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മൂലം നാലു കോടി ജനങ്ങൾ കൊടും പട്ടിണിയിലേക്കെന്ന് യുഎൻ മുന്നറിയിപ്പ്. ലോകത്തുടനീളം 43 രാജ്യങ്ങളിലായി 4.1 കോടി പേർ കൊടുംപ ട്ടിണിയുടെ പിടിയിലമരാൻ ഏറെ വൈകില്ലെന്നാണ് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) നൽകുന്ന സൂചന. ആറു ലക്ഷം പേർ ഇതിനകം പുതുതായി ക്ഷാമവും വറുതിയും പിടികൂടിയവരാണ്. യുദ്ധങ്ങൾ, കാലാവസ്ഥ …
സ്വന്തം ലേഖകൻ: ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്രപക്ഷക്കാരനും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിക്ക് (60) വൻ വിജയം. 2.86 കോടി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1.78 കോടി വോട്ടുകളാണു റയ്‌സി നേടിയത്. മിതവാദി സ്ഥാനാർഥിയായ അബ്ദുൽ നസീർ ഹിമ്മത്തി മൂന്നാം സ്ഥാനത്തായി; 24 ലക്ഷം വോട്ടുകൾ മാത്രം. രണ്ടാമതെത്തിയ തീവ്രപക്ഷക്കാരനായ മൊഹ്‌സിൻ റീസായിക്ക് 33 ലക്ഷം വോട്ടുകളും …
സ്വന്തം ലേഖകൻ: അവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില കുതിച്ചു കയറിയതോടെ ഉത്തര കൊറിയയില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമായി. രാജ്യത്തെ ഭക്ഷ്യക്ഷാമത്തില്‍ ആശങ്ക അറിയിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ രംഗത്തുവന്നതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉല്‍പ്പാദനം …
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി. അസ്ട്രാസെനക അഥവാ കോവിഷീൽഡ്, സ്പുട്നിക്, ഫൈസർ, സിനോഫാം വാക്സീനുകളിൽ ഏതെങ്കിലും 2 ഡോസും എടുത്ത, താമസവീസയുള്ളവർക്ക് 23 മുതൽ ദുബായിൽ എത്താം. എന്നാൽ അബുദാബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ദുബായിലേക്കുള്ള യാത്രാ വിലക്ക് …
സ്വന്തം ലേഖകൻ: സൗദിയിൽ വികസിത നിതാഖാത് പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളുടെ നേതൃപദവികളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് സൗദി മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു. ഭരണപരമായ ഉന്നത തസ്തികകൾ സ്വദേശിവത്കരിക്കുന്നതിനെ കുറിച്ച് പഠനം നടക്കുകയാണെന്ന് മന്ത്രാലയത്തിലെ തൊഴിൽ നയം തീരുമാനിക്കുന്ന വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജി. അഹമ്മദ് അൽശർക്കി വ്യക്തമാക്കി. വിവിധ സർക്കാർ …
സ്വന്തം ലേഖകൻ: അര മണിക്കൂർ കൂടുേമ്പാൾ മാത്രം ഒരു കാർ കടന്നുപോയിരുന്ന പ്രദേശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശത്തുള്ള ലേഡിസ്മിത്തിന് സമീപത്തെ ക്വഹ്ലതി എന്ന ഗ്രാമം. ഇന്ന് അവിടേക്ക് പ്രതിദിനം ഒഴുകിയെത്തുന്നത് നാലായിരത്തോളം പേരാണ്. ഭാഗ്യം തേടിയാണ് ആളുകളുടെ ഈ ഒഴുക്ക്. അവിടെ നിന്ന് വജ്രം കുഴിച്ചെടുക്കാവുന്ന വിശ്വാസമാണ് അവരെ നയിക്കുന്നത്. ഇവിടുത്തെ ഭൂമി കുഴിച്ച ഒരു …