സ്വന്തം ലേഖകൻ: ഓഗസ്‌റ്റോടെ രാജ്യം കോവിഡ് മുക്തമാകുമെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്. 2022 ആദ്യത്തോടെ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം പുനരാരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥനായ ക്ലൈവ് ഡിക്‌സ് പറഞ്ഞു. ഡെയ്‌ലി ടെലഗ്രാഫിനോടാണ് ഡിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലൈവ് ഡിക്‌സാണ് ബ്രിട്ടന്റെ വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജൂലായ് അവസാനത്തോടെ രാജ്യത്തെ എല്ലാ …
സ്വന്തം ലേഖകൻ: കോവിഡ് രോഗവ്യാപനം തടയുന്നതിനായുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന വിലക്ക് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം പതിനഞ്ചുവരെയാണ് വിലക്ക് തുടരുക. വൈകീട്ട് ഏഴു മുതൽ പുലർച്ച നാലുവരെ സഞ്ചാര നിയന്ത്രണവും പ്രാബല്യത്തിലുണ്ടാകും. അവശ്യവസ്തുക്കൾ വിൽകുന്ന സ്ഥാപനങ്ങൾ, അരോഗ്യ മേഖല, ഹോട്ടൽ എന്നിവക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകൾ, …
സ്വന്തം ലേഖകൻ: വീടിനു പുറത്ത് മാസ്ക് ധരിക്കാതിരുന്ന ഇന്ത്യക്കാരിക്ക് രണ്ടാഴ്ച തടവും രണ്ടായിരം ഡോളർ പിഴയും സിംഗപ്പൂർ കോടതി വിധിച്ചു. മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കാതെ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമാണ് നാല്പത്തിയൊന്നുകാരിയായ പരംജിത് കൗറിനെതിരേ പോലീസ് കേസെടുത്തതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് വിവിധ വകുപ്പുകൾ ചുമത്തി …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഇന്ത്യൻ വകഭേദത്തെ “സൂക്ഷിക്കണം“, ജാഗ്രതാ മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിൻ്റെ ക്ലസ്റ്ററുകൾ ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നീക്കം. വൈറസിനെ “ആശങ്കയുടെ ഒരു വകഭേദം” ആയി പ്രഖ്യാപിച്ച് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഉത്തരവിറക്കി. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലും ഈസ്റ്റ് മിഡ്‌ലാന്റിലുമുള്ള സ്കൂളുകൾ, …
സ്വന്തം ലേഖകൻ: വിമാന യാത്രക്കിടെ കോവിഡ് പകരുന്നത് പരമാവധി കുറക്കാനാണ് പിന്നില്‍ സീറ്റുള്ള യാത്രികരെ ആദ്യം കടത്തിവിടുന്ന രീതി പല വ്യോമയാന കമ്പനികളും സ്വീകരിച്ചത്. പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ യാത്രികര്‍ കയറുന്ന രീതിയെ അപേക്ഷിച്ച് കോവിഡിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുകൊണ്ട് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല കോവിഡ് പകരുന്നത് ഇരട്ടിയാവുകയും ചെയ്തുവെന്നാണ് പുതിയ പഠനങ്ങള്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി.1.617 നെ നശിപ്പിക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കോവാക്സീന് കഴിയുമെന്ന് സാംക്രമികരോഗ വിദഗ്ധനും യുഎസിന്റെ കോവിഡ് പ്രതിരോധ ദൗത്യസംഘം തലവനുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്സിനേഷന്‍ തന്നെയാണെന്നും ഫൗചി പറയുന്നു. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് കോൺഫറൻസ് കോൾ വഴി സംവദിക്കുകയായിരുന്നു ഫൗചി. …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാറ്റ്ക്ക് ഹോട്ടൽ ക്വാറൻ്റീനിൽ ഇളവുമായി യുകെ സർക്കാർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് ക്വാറന്റീൻ നിയമങ്ങളിൽ നേരിയ ഇളവ് അനുവദിച്ചു. ഇതോടെ എൻഎച്ച്എസിനുവേണ്ടി പുതുതായി റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന നഴ്സുമാർക്ക് ഹോട്ടൽ ക്വാറന്റീനു പകരം അതതു ട്രസ്റ്റുകൾ സ്വന്തമായി ക്വാറന്റീൻ സൗകര്യം …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അസ്ട്രസെനക ഉള്‍പ്പെടെയുള്ള വാക്‌സിനുകളും ജീവന്‍ രക്ഷാ മരുന്നുകളും ഇന്ത്യക്ക് നല്‍കാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, ജനപ്രതിനിധികള്‍, പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ എന്നിവരുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ബൈഡന്‍ ഭരണകൂടത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഏപ്രിൽ 27 മുതൽ കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം. …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കണക്കിലെടുത്ത് കുവൈത്തും ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നേരത്തെ തന്നെ കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആരോഗ്യ ജീവനക്കാർക്കും നയതന്ത്ര ജീവനക്കാർക്കും ഇതിൽ ഇളവുണ്ടായിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽനിന്ന് നേരിേട്ടാ അല്ലാതെയോ കുവൈത്തിലേക്ക് വരുന്നവർ രണ്ടാഴ്ച മറ്റൊരു രാജ്യത്ത് ക്വാറൻറീൻ ചെയ്യേണ്ടി വരും. കുവൈത്തികൾക്കും …