1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2021

സ്വന്തം ലേഖകൻ: വീ​​​​ടി​​​​നു പു​​​​റ​​​​ത്ത് മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കാ​​​രി​​​ക്ക് ര​​​​ണ്ടാ​​​​ഴ്ച ത​​​​ട​​​​വും ര​​​​ണ്ടാ​​​​യി​​​​രം ഡോ​​​​ള​​​​ർ പി​​​​ഴ​​​​യും സിം​​​​ഗ​​​​പ്പൂ​​​​ർ കോ​​​​ട​​​​തി വി​​​​ധി​​​​ച്ചു. മൂ​​​​ക്കും വാ​​​​യും മൂ​​​​ടു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​തെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​നും കോ​​​വി​​​ഡ് നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​തി​​​നു​​​മാ​​​ണ് നാ​​​​ല്പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​​രി​​​​യാ​​​​യ പ​​​​രം​​​​ജി​​​​ത് കൗ​​​​റി​​​​നെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​തെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

കോ​​​​വി​​​​ഡ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച​​​​തി​​​​ന് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ൾ​​​​കൂ​​​​ടി ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​​​തെ അ​​​​പ്പ​​​​ർ തോം​​​​സ​​​​ൺ റോ​​​​ഡി​​​​ലെ​​​​ത്തി യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി വാ​​​​ക്കു​​​​ത​​​​ർ​​​​ക്കം ന​​​​ട​​​ത്തു​​​​ന്ന കൗ​​​​റി​​​​ന്‍റെ വീ​​​​ഡി​​​​യോ ക​​​​ഴി​​​​ഞ്ഞ​​​​ വ​​​​ർ​​​​ഷം സാ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ചി​​​​രു​​​​ന്നു.

കോവിഡില്‍ തളര്‍ന്ന രാജ്യത്തിന് ഊര്‍ജം പകര്‍ന്ന് രണ്ട് വിമാനം ഓക്സിജന്‍ സിലിണ്ടറുകളുമായി സിംഗപൂര്‍ എയര്‍ഫോഴ്സിന്‍റെ സി-130 വിമാനങ്ങൾ ഇന്ത്യയിലെത്തിരുന്നു. സിംഗപൂര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മാലികി ഒസ്മാന്‍ ഇന്ത്യന്‍ ഹൈകമ്മീഷണന്‍ പി കുമാരന് കൈമാറിയാണ് വിമാനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.

കോവിഡ് മഹാമാരി രാജ്യത്തെയോ ദേശീയതയെയോ വംശത്തെയോ പരിഗണിക്കുന്നില്ല. അതിനാലാണ് പരസ്പരം പിന്തുണയ്ക്കാൻ നമ്മള്‍ കൂട്ടായി പ്രവർത്തിക്കേണ്ടതെന്ന് ഡോ. മാലികി ഫ്ലാഗ് ഓഫ് ചടങ്ങിനിടെ പറഞ്ഞു. സിംഗപൂരിലെ പ്രമുഖ നിക്ഷേപക സ്ഥാപനമായ ടെമസെക് ഇന്ത്യക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ നേരത്തെ അയച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.