1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2021

സ്വന്തം ലേഖകൻ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യു​ള്ള സു​പ്രീം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച വ്യാ​പാ​ര വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന വി​ല​ക്ക് ശ​നി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഈ ​മാ​സം പ​തി​ന​ഞ്ചു​വ​രെ​യാ​ണ്​ വി​ല​ക്ക്​ തു​ട​രു​ക. വൈ​കീ​ട്ട്​ ഏ​ഴു മു​ത​ൽ പു​ല​ർ​ച്ച നാ​ലു​വ​രെ സ​ഞ്ചാ​ര നി​യ​ന്ത്ര​ണ​വും പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ വി​ൽ​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ, അ​രോ​ഗ്യ മേ​ഖ​ല, ഹോ​ട്ട​ൽ എ​ന്നി​വ​ക്ക്​ ഇ​ള​വു​ക​ൾ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബാ​ങ്കു​ക​ൾ, മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ എ​ന്നി​വ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാം. സെ​ൻ​ട്ര​ൽ ബാ​ങ്കി​െൻറ ഈ ​തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന​ത് റ​മ​ദാ​ൻ അ​വ​സാ​ന നാ​ളു​ക​ളി​ലാ​ണ്. അ​തി​നാ​ൽ സാ​മ്പ​ത്തി​ക വി​നി​മ​യ സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​ണ്.

ഒ​മാ​നി​ലെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ 70 ശ​ത​മാ​നം പേ​രു​ടെ​യും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ ആ​രോ​ഗ്യ മ​​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ സൈ​ദി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലും സ്​​കൂ​ളു​ക​ളി​ലും കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​സ്​​ക​ത്തി​ലെ​യും മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ക​ൺ​വെ​ഷ​ൻ സെൻറ​റും സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സു​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ​സ്​ ക​മ്പ​നി​യാ​യ ഫൈ​സ​ർ ബ​യോ എ​ൻ​ടെ​കി​െൻറ 10 ല​ക്ഷം വാ​ക്​​സി​ൻ ജൂ​ണി​ൽ രാ​ജ്യ​ത്തി​ന്​ ല​ഭി​ക്കു​ന്നു​ണ്ട്. മ​റ്റു ക​മ്പ​നി​ക​ളി​ൽ നി​ന്നാ​യി ഒ​രു ല​ക്ഷം വാ​ക്​​സി​നും ഒ​മാ​നി​ലെ​ത്തും. ഇ​തോ​ടെ വാ​ക്​​സി​ൻ കാ​മ്പ​യി​ൻ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യം. ഒാ​രോ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച്​ തു​ല്യ അ​നു​പാ​ത​ത്തി​ലാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ക​​യെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

സ​ർ​ക്കാ​ർ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ 90 ശ​ത​മാ​നം​ പേ​രും ഇ​തി​ന​കം വാ​ക്​​സി​െൻറ ഒ​ന്നാം ഡോ​സ്​ സ്വീ​ക​രി​ച്ച​താ​യും സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ ഉ​ട​ൻ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള 95 ശ​ത​മാ​നം പേ​രും ഇ​തി​ന​കം രാ​ജ്യ​ത്ത്​ വാ​ക്​​സി​നെ​ടു​ത്തി​ട്ടു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ 45 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ൽ​കാ​നാ​ണ്​ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.