1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രക്തം കട്ടപിടിക്കൽ ആശങ്ക: ഓക്സ്ഫഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട് മാറ്റി റെഗുലേറ്റർമാർ
രക്തം കട്ടപിടിക്കൽ ആശങ്ക: ഓക്സ്ഫഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട് മാറ്റി റെഗുലേറ്റർമാർ
സ്വന്തം ലേഖകൻ: അസ്ട്രാസെനക വാക്സീൻ സ്വീകരിക്കുന്ന ചിലരിൽ രക്തം കട്ടപിടിക്കുന്നതിന് വാക്സീനുമായി ബന്ധമുണ്ടാകാമെന്ന നിലപാടു മാറ്റവുമായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇഎംഎ). അതേസമയം, ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ലെന്നും വാക്സീൻ നൽകുന്ന ഗുണഫലവുമായുള്ള താരതമ്യത്തിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം നേരിയതാണെന്നും ഇഎംഎ വിലയിരുത്തുന്നു. ഇതുകൊണ്ടു തന്നെ അസ്ട്രാസെനക വാക്സീൻ ഉപയോഗിക്കുന്നതിനു തൽക്കാലം നിയന്ത്രണമില്ല. 18 വയസ്സിനു …
യുഎസിൽ വാക്സിൻ പാസ് സ്പോർട്ട് വേണമെന്ന ആവശ്യം ശക്തം; ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം
യുഎസിൽ വാക്സിൻ പാസ് സ്പോർട്ട് വേണമെന്ന ആവശ്യം ശക്തം; ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് നിർബന്ധമാക്കണമെന്ന ആവശ്യം യുഎസിൽ വ്യാപകമാവുന്നു. എന്നാൽ ഈ രേഖ അമേരിക്കയില്‍ നിര്‍ബന്ധമല്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ടെങ്കിലും വിമാന കമ്പനികൾ ഉൾപ്പെടെ എല്ലാവരും ഇത് ആവശ്യപ്പെടുന്നു. കൊറോണ വൈറസ് കുത്തിവയ്പ്പിന്റെ ഡിജിറ്റല്‍ തെളിവ് സുരക്ഷിതമായ രാജ്യാന്തര യാത്രയ്ക്ക് അത്യാവശ്യമാണെന്ന് വിമാന കമ്പനികള്‍ …
യുകെയിൽ മെയ് 17 മുതൽ വിദേശ അവധി ആഘോഷങ്ങ ൾക്ക് അനുമതി; യാത്രകൾക്ക് ട്രാഫിക് ലൈറ്റ് സംവിധാനം
യുകെയിൽ  മെയ് 17 മുതൽ വിദേശ അവധി ആഘോഷങ്ങ ൾക്ക്  അനുമതി; യാത്രകൾക്ക് ട്രാഫിക് ലൈറ്റ് സംവിധാനം
സ്വന്തം ലേഖകൻ: യുകെയിൽ നിന്നുള്ള വിദേശ അവധി ആഘോഷങ്ങൾക്കായുള്ള യാത്രകൾക്ക് അനുമതി. മെയ് 17 മുതൽ വിദേശ അവധി യാത്രകൾക്കായി രാജ്യം വിടാം. ആറ് ആഴ്ചയ്ക്കുള്ളിൽ വിദേശ അവധി ദിവസങ്ങൾക്ക് വഴിയൊരുക്കി ട്രാഫിക്-ലൈറ്റ് സംവിധാനത്തിലൂടെ വിദേശ യാത്രയ്ക്കുള്ള നിരോധനം നീക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്സിനേഷൻ പ്രോഗ്രാമുകൾ, അണുബാധ നിരക്ക്, അറിയപ്പെടുന്ന വേരിയന്റുകളുടെ വ്യാപനം, അവയെ തിരിച്ചറിയാനുള്ള …
യുഎസിൽ വാക്സീൻ എടുത്ത വർക്ക് ആഭ്യന്തര യാത്രയ്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും ക്വാറന്റീനും വേണ്ട
യുഎസിൽ വാക്സീൻ എടുത്ത വർക്ക് ആഭ്യന്തര യാത്രയ്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും ക്വാറന്റീനും വേണ്ട
സ്വന്തം ലേഖകൻ: വിമാന യാത്രക്കാർ കോവിഡ് വാക്സീന്റെ രണ്ടും ഡോസും സ്വീകരിച്ചവരാണെങ്കിൽ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പിൽ പറയുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റും, ക്വാറന്റീനും വാക്സീൻ സ്വീകരിച്ചവർക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്‍ലൈൻസിൽ ചൂണ്ടികാണിക്കുന്നു. എന്നാൽ ചില സംസ്ഥാനങ്ങൾ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റീനിൽ പ്രവേശിക്കണെന്ന് ആവശ്യപെടാറുണ്ട്. അത് അനുസരിക്കുവാൻ യാത്രക്കാൻ ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. …
സൂയസിൽ കുടുങ്ങിയ അവസാ ന ചരക്കു കപ്പലും യാത്രയായി; എവർ ഗിവണ് ഭീഷണിയായി ശ തകോടികളുടെ നഷ്ട​ പരിഹാരം
സൂയസിൽ കുടുങ്ങിയ അവസാ ന ചരക്കു കപ്പലും യാത്രയായി; എവർ ഗിവണ് ഭീഷണിയായി ശ തകോടികളുടെ നഷ്ട​ പരിഹാരം
സ്വന്തം ലേഖകൻ: കൂറ്റൻ ചരക്കുകപ്പൽ എവർ ഗിവൺ ഒരാഴ്ച വഴിമുടക്കിയ സൂയസ്​ കനാലിന്‍റെ ഇരു വശങ്ങളിലുമായി കെട്ടിക്കിടന്ന 400ലേറെ കപ്പലുകൾ മറുകര താണ്ടി. സൂയസ്​ കനാലിൽ മാത്രമല്ല കനാൽ ബന്ധിപ്പിക്കുന്ന മെഡിറ്ററേനിയനിലും ചെങ്കടലിലുമായി കുടുങ്ങിയ 422 കപ്പലുകളാണ്​ ഏറെനാൾ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്ക്​ ശുഭ പരിസമാപ്​തി കുറിച്ച്​ അവസാനം ലക്ഷ്യ​ത്തിലേക്ക്​ കുതിച്ചത്​. മാർച്ച്​ 23ന്​ കാറ്റിലുലഞ്ഞ്​ …
യുഎസ് പാർലമെൻ്റ് മന്ദിര ത്തിലേക്ക് കാർ ഇടിച്ചു കയറ്റാ ൻ ശ്രമം; പൊലീസുകാരനും അക്രമിയും മരിച്ചു
യുഎസ് പാർലമെൻ്റ് മന്ദിര ത്തിലേക്ക് കാർ ഇടിച്ചു കയറ്റാ ൻ ശ്രമം; പൊലീസുകാരനും  അക്രമിയും മരിച്ചു
സ്വന്തം ലേഖകൻ: യു.എസ് പാര്‍ലമെന്റ് കെട്ടിടമായ ക്യാപിറ്റോള്‍ മന്ദിരത്തില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനാംഗങ്ങളെ ആക്രമിക്കാനെത്തിയ ആളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ മറ്റൊരു പൊലീസുദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അക്രമി വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് ഇയാള്‍ കാറില്‍ …
ഒസിഐ കാർഡുമായി യാത്ര ചെയ്യുന്നവർ പഴയതും പുതിയ തുമായ പാസ്പോർട്ട് കരുതണ മെന്ന് കോൺസുലേറ്റ് ജനറൽ
ഒസിഐ കാർഡുമായി യാത്ര ചെയ്യുന്നവർ പഴയതും പുതിയ തുമായ പാസ്പോർട്ട് കരുതണ മെന്ന് കോൺസുലേറ്റ് ജനറൽ
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഒസിഐ കാർഡിനോടൊപ്പം പഴയതും പുതിയതുമായ പാസ്പോർട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് സാൻഫ്രാൻസിസ്കൊ കോൺസുലേറ്റ് ജനറൽ ഓഫീസ് വ്യക്തമാക്കി. ഒസിഐ കാർഡുമായി യാത്ര ചെയ്യുന്നവർ ഇന്ത്യൻ പാസ്പോർട്ട് കൈവശം വയ്ക്കേണ്ടതില്ല എന്ന വാർത്ത വ്യാപകമായതോടെയാണ് കോൺസുലേറ്റിന്റെ വിശദീകരണം. ഒസിഐ കാർഡിൽ പഴയ പാസ്പോർട്ട് നമ്പറാണ് ഉള്ളതെങ്കിൽ പഴയ പാസ്പോർട്ട് കൈവശം …
കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് നീട്ടൽ; ഇടത്താവളങ്ങളിൽ തങ്ങുന്ന പ്രവാസികൾ ആശങ്കയിൽ
കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് നീട്ടൽ; ഇടത്താവളങ്ങളിൽ തങ്ങുന്ന പ്രവാസികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ ഏ​പ്രി​ൽ എ​ട്ടു​വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ർ​ഫ്യൂ 22വ​രെ നീ​ട്ടി​യ​തോ​ടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരാനും തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിലക്ക് തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കർഫ്യൂ സമയം വൈകിട്ട് 7 …
കുവൈത്തിൽ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 100 ദിനാര്‍ ആക്കാൻ നിര്‍ദേശം
കുവൈത്തിൽ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 100 ദിനാര്‍ ആക്കാൻ നിര്‍ദേശം
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 കഴിഞ്ഞ വിദേശികളുടെ തൊഴിലനുമതി പത്രം പുതുക്കുന്നതിനുള്ള ഫീസ് 100 ദിനാര്‍ ആയി വര്‍ധിപ്പിക്കുന്നതിനും വാര്‍ഷിക ഫീസ് ഇരട്ടിയാക്കുന്നതിനും നിര്‍ദേശം. ദേശീയ തൊഴില്‍ വിഭാഗം ഡയറക്ടര്‍മാരാണ് ഇതു സംബന്ധിച്ച നിര്‍ദേശം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറിന് കൈമാറിയത്. നിലവിലുള്ള ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതോടെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് …
ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടി; ‘ബബ്​ൾ സിസ്​റ്റം’ കർശനമായി പാലിക്കാൻ നിർദേശം
ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടി; ‘ബബ്​ൾ സിസ്​റ്റം’ കർശനമായി പാലിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടി. ക്വാറന്റീൻ പാക്കേജിൽ രണ്ടു ഹോട്ടലുകൾ കൂടി ഉൾപ്പെടുത്തിയതായി ഡിസ്‌കവർ ഖത്തർ അറിയിച്ചു. അവന്യൂ ഹോട്ടൽ, ഹിൽട്ടന്റെ ഡബിൾ ട്രീ എന്നീ ഹോട്ടലുകൾ കൂടി ഉൾപ്പെടുത്തിയതോടെ രാജ്യത്തെ ക്വാറന്റീൻ ഹോട്ടലുകളുടെ എണ്ണം 62. ക്വാറന്റീൻ മുറികളുടെ എണ്ണം 8,886 ആയി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ …