സ്വന്തം ലേഖകൻ: ഖത്തറിൽ പൗരന്മാരും പ്രവാസികളും ഹെൽത്ത് കാർഡ് പുതുക്കണമെന്ന് അധികൃതർ.നിലവിലെ സാഹചര്യത്തിൽ സർക്കാർ ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഹെൽത്ത് കാർഡ് പുതുക്കേണ്ടതിന്റെ അനിവാര്യതയും പൊതുജനാരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. hukoomi.gov.qa എന്ന സർക്കാർ പോർട്ടൽ മുഖേന ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ഹെൽത്ത് കാർഡുകൾ പുതുക്കാം. കുടുംബാംഗങ്ങളുടെ ഹെൽത്ത് കാർഡുകളും യഥാസമയം പുതുക്കണം. …
സ്വന്തം ലേഖകൻ: അപൂർവജനിതക രോഗം ബാധിച്ച 2 വയസ്സുകാരി ലവീന് നർജ്നമം നൽകി 16 കോടിയുടെ കുത്തിവെയ്പ്പ്. വില പിടിച്ച കുത്തിവെയ്പ്പിന് നിമിത്തമായത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം! ആ നന്മയ്ക്ക് ഹൃദയം നിറഞ്ഞു നന്ദി പറയുകയാണ്, ഇറാഖി സ്വദേശികളായ ഇബ്രാഹിം മുഹമ്മദും ഭാര്യ …
സ്വന്തം ലേഖകൻ: രാജ പദവിയും കൊട്ടാര ആനുകൂല്യങ്ങളും ഉപേക്ഷിച്ച ഹാരി രാജകുമാരനും ഭാര്യ മേഗനും അടുത്ത വിവാദത്തിന് തിരി കൊളുത്തുന്നു. ബക്കിങ്ഹാം കൊട്ടാരത്തിൽ രാജ കുടുംബാംഗങ്ങളിൽ നിന്ന് താൻ അനുഭവിച്ച പീഡനങ്ങൾ തുറന്നു പറയുമെന്നാണ് ഏറ്റവും ഒടുവിൽ മേഗന്‍റെ ഭീഷണി. തന്നെക്കുറിച്ചും ഹാരി രാജകുമാരനെ കുറിച്ചും രാജകുടുംബം പച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഓപ്റ വിൻഫ്രിക്ക് നൽകിയ …
സ്വന്തം ലേഖകൻ: പാം ജുമൈരയിലെ ഹോട്ടൽ ജീവനക്കാർക്ക് ദുബായ് ടൂറിസം വകുപ്പ് പ്രത്യേക വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് 20-ഓളം ആഡംബര ഹോട്ടലിലെ ജീവനക്കാർക്കാണ് വകുപ്പ് കാമ്പയിൻ ഒരുക്കുന്നത്. കൊവിഡ് പ്രതിരോധമൊരുക്കി ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥാനമായി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണിത്. 2020 ജൂലായ് മുതൽ നഗരം അന്താരാഷ്ട്ര വിനോദ …
സ്വന്തം ലേഖകൻ: “സ്വാർഥരാകരുത്, മറ്റുള്ളവർക്ക് വേണ്ടിയെങ്കിലും വാക്സിനെടുക്കൂ,“ എലിസബത്ത് രാജ്ഞിയുടെ ഈ വാക്കുകളാണ് ബ്രിട്ടനിൽ ഇന്ന് തരംഗമാകുന്നത്. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തുടക്കത്തിലുണ്ടായിരുന്ന ചടുലത മറന്ന് ചിലയിടങ്ങളിലെങ്കിലും പിന്നോക്കം പോകുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്ഞിയുടെ നിർണായക ഇടപെടൽ. സ്വന്തം ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും പരസ്യമായി സംസാരിക്കാത്ത രാജ്ഞി, ഇംഗ്ലണ്ട്, …
സ്വന്തം ലേഖകൻ: ഐ.എസ് വധു ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങാൻ അനുമതി നിഷേധിച്ച് സുപ്രീം കോടതി. തൻ്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്താൻ ബ്രിട്ടനിലേക്ക് വരുന്നതിന് ബീഗത്തിന് അനുമതി നൽകാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഞ്ച് ജഡ്ജിമാർ അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്തവിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്കൊപ്പം …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിച്ച മാതാപിതാക്കളുെട കൂടെ ഖത്തറിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് ക്വാറൻറീൻ ഒഴിവാക്കുന്ന കാര്യം പരിഗണനയിൽ. ഇത്തരം കുട്ടികൾക്ക് ഏഴ് ദിവസം ഹോം ക്വാറൻറീൻ നിർദേശിക്കാനാണ് സാധ്യത. നിലവിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ മുൻഗണന പട്ടികയിൽ കുട്ടികൾ ഇല്ല. ഖത്തറിൽനിന്ന് കോവിഡ് വാക്സിെൻറ രണ്ടു ഡോസും സ്വീകരിച്ചു കഴിഞ്ഞ് വിദേശത്ത് പോയി …
സ്വന്തം ലേഖകൻ: ദുബായ് രാജകുമാരിയും തന്റെ സഹോദരിയുമായ ഷംസയെ കാണാതായ കേസില്‍ യു.കെ പൊലീസ് വീണ്ടുമൊരു അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ദുബായ് രാജകുമാരി ലത്തീഫ.കേംബ്രിഡ്ജ്ഷയര്‍ പൊലീസിന് ബുധനാഴ്ചയാണ് സ്വന്തം കൈപ്പടയിലെഴുതിയ രാജകുമാരിയുടെ കത്ത് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഷംസയെ ദുബായ് ഭരണാധികാരിയും പിതാവുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. …
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായി കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചു കൊടുക്കും. രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ …
സ്വന്തം ലേഖകൻ: മലയാളത്തിൻ്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരത്ത് തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ …