സ്വന്തം ലേഖകന്‍: ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ഷാര്‍ജയിലെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍; ഭര്‍ത്താവ് രാജ്യം വിട്ടതായി സൂചന. ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. കൊലനടത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും സംഭവം നടന്നിട്ട് ഒരു മാസമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്ത്യയില്‍നിന്നെത്തിയ സഹോദരന്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കിയപ്പോളാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. …
സ്വന്തം ലേഖകന്‍: കത്‌വ, ഉന്നാവ് ബലാത്സംഗങ്ങളില്‍ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നു; നഗരങ്ങളില്‍ മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തിന് ആയിരങ്ങള്‍. ഡല്‍ഹിയിലും മുംബൈയിലുമടക്കം പന്ത്രണ്ടോളം നഗരങ്ങളില്‍ നടന്ന മെഴുകുതിരി കത്തിച്ചുള്ള മാര്‍ച്ചുകളില്‍ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് പങ്കുചേരാനെത്തിയത്. ഭോപ്പാല്‍ ഗോവ, ബെംഗളൂരു കേരളത്തിലെ വിവിധയിടങ്ങളിലും വന്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. പ്ലക്കാര്‍ഡുകളേന്തിയും മനുഷ്യചങ്ങല തീര്‍ത്തുമാണ് മെട്രോ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ …
സ്വന്തം ലേഖകന്‍: യൂറോപ്പിലെ രാഷ്ട്രീയ വിഭജനവും അധികാര കേന്ദ്രീകരണവും ആഭ്യന്തരയുദ്ധം തന്നെ, തുറന്നടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പിക്കുന്ന പുരോഗമന ജനാധിപത്യം തീവ്ര വലതുപക്ഷ ശക്തികള്‍ അട്ടിമറിക്കുന്ന സമീപനമാണ് സമീപകാലത്ത് കണ്ടുവരുന്നതെന്നും മാക്രോണ്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ആദ്യ പ്രസംഗമായിരുന്നു. കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കി …
സ്വന്തം ലേഖകന്‍: യുഎസില്‍ കാണാതായ മലയാളി കുടുംബത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ സന്ദീപ് തോട്ടപ്പിള്ളി (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കണ്ടെത്തിയത്. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ (38) മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സന്ദീപും …
സ്വന്തം ലേഖകന്‍: സിറിയന്‍ ആക്രമണത്തിന് ഉത്തരവിട്ടത് ബ്രിട്ടീഷ് പാര്‍ലമെന്റിനെ മറികടന്ന്; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ബ്രിട്ടീഷ് സേന സിറിയയില്‍ യു.എസിനൊപ്പം വ്യോമാക്രമണം നടത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റിനെ മറികടന്നതായാണ് വിമര്‍ശനം. എന്നാല്‍ പെട്ടെന്ന് തീരുമാനം എടുക്കേണ്ടിയിരുന്നതിനാലാണ് പാര്‍ലമെന്റിന്റെ അനുമതി തേടാതിരുന്നതെന്നാണ് മേയുടെ വിശദീകരണം. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങളില്‍നിന്നുതന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: ‘രാവിലെ അമ്മാ എന്നു വിളിക്കും; രാത്രി ഒപ്പം കിടക്ക പങ്കിടാനും,’ തെലുങ്കു സിനിമയിലെ കിടക്ക പങ്കിടല്‍ വിവാദത്തില്‍ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകള്‍. തെലുങ്കു സിനിമയില്‍ നിലനില്‍ക്കുന്ന കിടക്ക പങ്കിടല്‍ വിഷയത്തിനെതിരേ നടുറോഡില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിക്ക് പിറകെ ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടികള്‍ രംഗത്തെത്തി. നടികളായ സന്ധ്യ നായിഡു, കെ. …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ ഒരുപാട് ഖേദിക്കേണ്ടി വരും,’ യുഎന്‍ രക്ഷാസമിതിയില്‍ ബ്രിട്ടന് റഷ്യയുടെ മുന്നറിയിപ്പ്. മുന്‍ റഷ്യന്‍ ഇരട്ടച്ചാരനെയും മകളെയും രാസായുധം കൊണ്ടു വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടനും റഷ്യയും തമ്മില്‍ യുഎന്‍ രക്ഷാസമിതിയില്‍ കനത്ത വാക്‌പോര്. കഴിഞ്ഞ മാസം നാലിനു ബ്രിട്ടിഷ് പട്ടണമായ സോള്‍സ്ബ്രിയില്‍ രാസായുധ പ്രയോഗത്തില്‍ ഗുരുതരാവസ്ഥയിലായ സെര്‍ഗെയ് സ്‌ക്രീപലും മകള്‍ യുലിയയും …
സ്വന്തം ലേഖകന്‍: തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തുന്നു; മേല്‍വസ്ത്രം ഊരി നഗ്‌നയായി നടിയുടെ പ്രതിഷേധം; വീഡിയോ വൈറല്‍. ടോളിവുഡിലെ ശ്രദ്ധേയ നടി ശ്രീ റെഡ്ഢിയാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുഗ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുറത്ത് മേല്‍വസ്ത്രം ഊരി അര്‍ദ്ധനഗ്‌നയായി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ടോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ ഫിലം ചേംബര്‍ തുടരുന്ന …
സ്വന്തം ലേഖകന്‍: ചൈനക്കെതിരെ 10,000 കോടി ഡോളറിന്റെ അധിക തീരുവ ചുമത്താന്‍ ട്രംപ്; കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന. നൂറുകണക്കിന് ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ 5,000 കോടി ഡോളറിന്റെ തീരുവ ചുമത്തിയതിനു പിന്നാലെയാണ് ട്രംപ് പുതിയ നിര്‍ദേശവുമായി എത്തിയത്. 106 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന തീരുവ ചുമത്തിയതിനു തിരിച്ചടിയായാണ് യു.എസിന്റെ നീക്കം. 106 യു.എസ് ഉല്‍പന്നങ്ങള്‍ക്കു ചൈനയും …
സ്വന്തം ലേഖകന്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. രണ്ട് രാത്രി ജയില്‍ വാസം അനുഭവിച്ചശേഷം അല്‍പം മുമ്പാണ് സല്‍മാന്‍ ജയിലില്‍ …