സ്വന്തം ലേഖകൻ: സാമ്പത്തിക, വ്യാപാര മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും കൊവിഡിനെതിരെ യോജിച്ചു പോരാടാനും യുഎഇ–ബ്രിട്ടൻ ധാരണ. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. പുതിയ കാഴ്ചപ്പാടോടെ ചർച്ച ചെയ്താൽ മധ്യപൂർവദേശത്തെ സങ്കീർണ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കുമെന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സീൻ വിതരണം ഏകോപിപ്പിക്കാനും നേതൃത്വം നൽകാനും ബ്രിട്ടനിൽ പുതിയ മന്ത്രിയെ നിയമിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ് പുതിയ വാക്സീൻ റോൾഒൗട്ട് മിനിസ്റ്ററെ പ്രധാനമന്ത്രി നിയമിച്ചത്. മുതിർന്ന ടോറി നേതാവും സ്ട്രാറ്റ്ഫോർഡ്-ഓൺ-അവനിലെ എംപിയുമായ നദീം സഹാവിയ്ക്കാണ് വാക്സീൻ വിതരണത്തിന്റെ ചുമതല. ഓക്സ്ഫെഡ്- ആസ്ട്രാ സെനിക്ക വാക്സിന്റെ 100 മില്യൺ ഡോസുകളും ഫൈസർ-ബയോൺടെക് വാക്സിന്റെ 40 …
സ്വന്തം ലേഖകൻ: തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചു രാജ്യത്തിനു പുറത്തു പോകുന്ന തൊഴിലാളിക്ക് ഒരു വർഷം പ്രവേശന വിലക്ക്. തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റം ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ളതാണ്. ഇരുകക്ഷികളും തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിക്കണം. തൊഴിലാളി ജോലി മാറുന്ന പുതിയ കമ്പനി വേതന സംരക്ഷണ സംവിധാനം, തൊഴിൽ …
സ്വന്തം ലേഖകൻ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം തള്ളി കാര്‍ഷിക നിയമത്തിനെതിരെ നാല് ദിവസമായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍. ഇനി ഉപാധികളോടെ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്നും ഉപാധികള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാം എന്നുമാണ് കര്‍ഷകര്‍ നിലപാടെടുത്തിരിക്കുന്നത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം സിംഗുവില്‍ …
സ്വന്തം ലേഖകൻ: 2018ൽ തായ്ലൻഡിലെ താം ലവുങ് ഗുഹയിൽ 12 വിദ്യാർഥികളും അധ്യാപകനും കുടുങ്ങിയ സംഭവം സിനിമയാകുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവം ‘തേർട്ടീൻ ലൈവ്സ്’ എന്ന പേരിൽ പ്രമുഖ അമേരിക്കൻ സംവിധായകൻ റോൺ ഹോവാർഡാണ് സിനിമയാക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ആസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലാണ് സിനിമയുടെ ചിത്രീകരണം. സിനിമ നിർമാണ മേഖലയെ ആസ്ട്രേലിയയിലേക്ക് ആകർഷിക്കുന്നതിെൻറ ഭാഗമായി …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ മലയാളിയായ പത്തു വയസുകാരി മരിച്ചു. മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ താമസിക്കുന്ന കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെയും പ്രീനിയുടെയും മകൾ ഇസബെൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് മരണത്തിന് കീഴ്ടടങ്ങിയത്. പത്തുവയസുകാരിയായ ഇസബെൽ ഏറെനാളായി സുഖമില്ലാതെ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും. മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷൻ ഇടവകാംഗമാണ് …
സ്വന്തം ലേഖകൻ: അടുത്തയാഴ്ച ദേശീയ ലോക്ക്ഡൌൺ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിലെ 99% ജനസംഖ്യയും ഏറ്റവും കഠിനമായ രണ്ട് കൊറോണ വൈറസ് ടിയറുകളിൽ ഉൾപ്പെടാൻ സാധ്യത തെളിയുന്നു. ഇതോടെ ബോറിസ് ജോൺസൺ സ്വന്തം എംപിമാരിൽ നിന്ന് കടുത്ത രോഷം നേരിടുമെന്ന് ഉറപ്പായി. കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനെക്കുറിച്ച് പുനർവിശകലനം ചെയ്യണമെന്ന് നിരവധി മുതിർന്ന കൺസർവേറ്റീവുകൾ സർക്കാരിനോട് …
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്റെ മിറാഷ് യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ നവീകരിക്കാൻ ഫ്രാൻസ് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ഭൂരിഭാഗം പോർവിമാനങ്ങളും നിരവധി പ്രശ്നങ്ങൾ കാരണം ടേക്ക് ഓഫ് ചെയ്യാനാകാതെ കിടക്കുകയാണ്. എന്നാൽ, ഈ പോർവിമാനങ്ങളും മുങ്ങിക്കപ്പലുകളും സമയത്തിന് പ്രശ്നങ്ങൾ തീർത്തുകൊടുക്കാൻ ചൈനയും അമേരിക്കയും തയാറാകുന്നില്ല. ഇപ്പോൾ ഫ്രാൻസും പാക്കിസ്ഥാനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിയുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള വിവാദ …
സ്വന്തം ലേഖകൻ: നാട്ടിൽനിന്ന് മരുന്ന് കൊണ്ടുവരുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴപ്പത്തിൽപെടാൻ സാധ്യതയേറെ. ഇങ്ങനെ മരുന്ന് കൊണ്ടുവന്നവർ അടുത്തിടെ വിമാനത്താവളത്തിൽ പിടിയിലായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.നിരവധി പേർ നാട്ടിൽനിന്ന് വരുേമ്പാൾ മരുന്ന് കൊണ്ടുവരാറുണ്ട്. സ്വന്തം ആവശ്യത്തിനുള്ളതും മറ്റുള്ളവർക്കുവേണ്ടി കൊണ്ടുവരുന്നതുമുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ മരുന്ന് കൊണ്ടുവരുന്നത് നല്ലതാണെങ്കിലും അൽപം ജാഗ്രത പുലർത്തുന്നത് കുഴപ്പത്തിൽ ചാടുന്നതിൽനിന്ന് നിങ്ങളെ രക്ഷിക്കും. നിയന്ത്രിത വിഭാഗത്തിലുള്ള ന്യൂറോ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് റോഡിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന ഒഴിവാക്കി നിയമലംഘനം കണ്ണിൽ പെട്ടാൽ ഓൺലൈനായാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. കേസ് റജിസ്റ്റർ ചെയ്താൽ ആർസി ബുക്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് മെസേജും ലഭിക്കും. കേസ് റജിസ്റ്റർ ചെയ്ത് ഏകദേശം 75 ദിവസം വരെ ഓൺലൈനായി അടയ്ക്കാൻ സാധിക്കും അതിനുശേഷമാണ് കോടതി നടപടികളിലേക്ക് പോകുന്നത്. വാഹനം …