സ്വന്തം ലേഖകന്‍: ചര്‍ച്ച പരാജയം; ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്; നേട്ടം കൊയ്യാന്‍ കെഎസ്ആര്‍ടിസി. സമരക്കാരുമായി ഇന്നലെ ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായമാകാതെ പിരിയുകയായിരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബസ് …
സ്വന്തം ലേഖകന്‍: ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് താന്‍ നേരിട്ട് സംവിധാനം ചെയ്തിട്ടില്ല; പുതിയ ചിത്രം വിവാദമായതോടെ തലയൂരി രാം ഗോപാല്‍ വര്‍മ. പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കി ഏറെ വാര്‍ത്താ പ്രാധാന്യത്തോടെ പുറത്തുവന്ന ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തിനെതിരെ പരാതികള്‍ വന്നതോടെയാണ് രാം ഗോപാല്‍ വര്‍മ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താന്‍ …
സ്വന്തം ലേഖകന്‍: വിദേശ മലയാളികള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാം. നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യം നിലവില്‍ വന്നു. www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ–മെയില്‍ ആയി …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരുടെ പൂര്‍വികന് കറുത്തതൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയും; ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബ്രിട്ടനില്‍ കണ്ടെത്തിയ 10,000 വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തില്‍ നിന്നാണ് ‘ചെഡ്ഡാര്‍ മാന്‍’ എന്ന് പേരിട്ട മനുഷ്യന്റെ സവിശേഷതകള്‍ യുറോപ്യന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയത്. തലയോട്ടിയുടെ ഡിഎന്‍എയില്‍ നിന്നാണ് ഈ കണ്ടെത്തലുകള്‍. 1903ല്‍ ഇംഗ്ലണ്ടിലെ സോമര്‍സെറ്റില്‍ ചെഡ്ഡാര്‍ …
സ്വന്തം ലേഖകന്‍: യഥാര്‍ഥ പാഡ്മാന്‍ അക്ഷയ് കുമാറല്ല! തമിഴ്‌നാടുകാരന്‍ അരുണാചലം മുരുകാനന്ദന്‍; സ്ത്രീകള്‍ക്കു വേണ്ടി ആര്‍ത്തവത്തെ വരുതിയിലാക്കിയ പുരുഷന്റെ കഥ. അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ് മാന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ ‘പാഡ് മാന്‍’ അരുണാചലം മുരുകാനന്ദനും വാര്‍ത്തകളില്‍ നിറയുകയാണ്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന അരുണാചലം …
സ്വന്തം ലേഖകന്‍: സഹപ്രവര്‍ത്തകന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കമ്പനി തൊഴിലാളികള്‍ ജോലി ചെയ്തത് 3300 മണിക്കൂര്‍; മനുഷ്യ സ്‌നേഹത്തിന്റെ കണ്ണു നനയിക്കുന്ന കഥ ജര്‍മനിയില്‍ നിന്നും. നാലു വയസ്സുകാരന്‍ മകന്റെ മാരകരോഗത്തിനു മുന്നില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന ആന്‍ഡ്രിയാസ് ഗ്രഫിനാണ് സഹപ്രവര്‍ത്തകരുടെ നല്ല മനസ് തുണയായത്. എഴുന്നൂറില്‍പരം സഹപ്രവര്‍ത്തകര്‍ 3300 മണിക്കൂര്‍ അധികം ജോലി ചെയ്തപ്പോള്‍, …
സ്വന്തം ലേഖകന്‍: ഐഫോണിന്റെയും ഐപാഡിന്റെയും സോഴ്‌സ് കോഡ് ചോര്‍ന്നു? ആപ്പിള്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതുണ്ടോ? സത്യം ഇതാണ്… .കോഡ് ഷെയറിങ് വെബ്‌സൈറ്റായ ഗിറ്റ്ഹബിലാണ് (GitHub) ഐഫോണിന്റെയും ഐപാഡിന്റെയും സോഴ്‌സ് കോഡ് എന്ന പേരില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആപ്പിള്‍ തങ്ങളുടെ ഒഎസിന്റെ പഴയ വേര്‍ഷന്റെ സോഴ്‌സ് കോഡ് ചോര്‍ന്നതായി സമ്മതിക്കുകയും കോഡ് നീക്കം ചെയ്യാന്‍ ഗിറ്റ്ഹബിനോട് ആവശ്യപ്പെടുകയും …
സ്വന്തം ലേഖകന്‍: മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു; ഒപ്പം ഇര്‍ഫാന്‍ ഖാനും. മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന സപ്നാ ദീദി എന്ന അധോലോക റാണിയുടെ ശരിയായ പേര് അഷ്‌റഫ് ഖാന്‍ എന്നാണ്. ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ ഭാര്യയായിരുന്നു സപ്നാ ദീദി. ദീപിക പദുക്കോണിന്റെ അടുത്ത ചിത്രം സപ്നാ ദീദിയുടെ ജീവിതം …
സ്വന്തം ലേഖകന്‍: ജര്‍മനിക്ക് വിദേശ നഴ്‌സുമാരെ വേണം; 8000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി അംഗല മെര്‍ക്കല്‍ സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍നിന്നു 8000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ വിശാലമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചു. മുന്നണിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്‌യു), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി …
സ്വന്തം ലേഖകന്‍: പരിശീകന്‍ വീണ് കാലൊടിഞ്ഞ് വീല്‍ച്ചെയറില്‍ ആയെങ്കിലെന്താ? കരടികളുണ്ടല്ലോ സഹായത്തിന്‍ തരംഗമായി റഷ്യന്‍ സര്‍ക്കസ് കമ്പനിയില്‍ നിന്നുള്ള വീഡിയോ. ഒലെഗ് അലക്‌സാന്‍ഡ്രോവ് എന്ന പരിശീലകന്‍ വളര്‍ത്തിയ കരടികളാണ് പരിശീലകനോടുള്ള സ്‌നേഹം കൊണ്ട് സമൂഹ മാധ്യമങ്ങളുടെ ഓമനകളായത്. കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ഒലെഗ് വളര്‍ത്താനാരംഭിച്ച മൂന്ന് കരടികളാണ് വീഡിയോയിലെ താരങ്ങള്‍. ഒരു സര്‍ക്കസ് പ്രകടനത്തിനിടെ പരുക്കുപറ്റിയ ഒലെഗിനെ പരിചരിക്കുന്ന …