സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി; രണ്ടു പേര്‍ക്ക് പരുക്കേറ്റു; ഭീകരാക്രമണമെന്ന് സംശയം. സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് രാവിലെ 7 മണിയോടെ പാര്‍ലമെന്റ് പരിസരത്ത് തിരക്കേറിയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. കാറോടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ചതാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ …
സ്വന്തം ലേഖകന്‍: മൂന്ന് വര്‍ഷത്തിനു ശേഷം കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വിസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് സൂചന. കൂടാതെ, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുമെന്നും സൂചനയുണ്ട്. സൗദിയക്ക് അനുമതി …
സ്വന്തം ലേഖകന്‍: വിമാനത്തിനുള്ളില്‍ മുന്നു വയസായ കുഞ്ഞിന്റെ കരച്ചില്‍; ബ്രിട്ടീഷ് എയര്‍വേസ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പറക്കാനിരുന്ന ബി.എ 8495 വിമാനത്തില്‍ നിന്നാണ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കി വിട്ടത്. ജൂലൈ 23നാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുമ്പോള്‍ തന്നെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. സീറ്റ് ബെല്‍ട്ടിട്ടതിലുള്ള അസ്വസ്ഥതയെ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും; തുടക്കത്തില്‍ മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍. ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ വിമാനത്താവളം ഉദ്ഘാടനം ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തീയതി സംസ്ഥാന സര്‍ക്കാരും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ അനുമതിയും …
സ്വന്തം ലേഖകന്‍: സൗദിയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21ന്; യുഎഇയില്‍ ഏഴു ദിവസത്തെ അവധി. സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21 ന്. ശനിയാഴ്ച വൈകീട്ട് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഹജ്ജ് മാസപിറവി ദൃശ്യമായി. ഇതനുസരിച്ച് ദുല്‍ഹജ്ജ് മാസത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. ഹജ്ജിനോടനുബന്ധിച്ചുള്ള അറഫാ സംഗമം 20നായിരിക്കും. സൗദി പൊതുസേവന മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബലിപെരുന്നാള്‍ …
സ്വന്തം ലേഖകന്‍: ആശങ്കയ്ക്ക് നേരിയ ആശ്വാസം; ഇടുക്കിയിലെ ജലനിരപ്പ് കുറയുന്നു; അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി; മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായപ്രവാഹം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നിലവില്‍ 5,75,000 ലീറ്റര്‍ (575 ക്യുമെക്‌സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകള്‍ വഴി …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂട് റെക്കോര്‍ഡ് നിലയിലേക്ക് കുതിക്കുന്നു; സൂര്യന്റെ കാഠിന്റ്യം ഏറ്റവും കൂടുതല്‍ സ്‌പെയിനിലും പോര്‍ച്ചുഗലിലും. ആഫ്രിക്കന്‍ മരുഭൂമിയില്‍ നിന്ന് വീശിയടിക്കുന്ന വരണ്ട കാറ്റാണ് ചൂട് കുത്തനെ ഉയരാന്‍ പ്രധാന കാരണം. തെക്കുപടിഞ്ഞാറന്‍ സ്‌പെയിനിലും തെക്കുകിഴക്കന്‍ പോര്‍ച്ചുഗലിലും രണ്ടു ദിവസത്തിനുള്ളില്‍ ചൂട് 47 ഡിഗ്രി സെല്‍ഷ്യല്‍സ് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, …
സ്വന്തം ലേഖകന്‍: ‘ചിലര്‍ എന്റെ മകനെ വഴിതെറ്റിച്ചതാണ്,’ 17 വര്‍ഷത്തിനു ശേഷം മകനെക്കുറിച്ചുള്ള ഓര്‍മകള്‍ പരസ്യമാക്കി ബില്‍ ലാദിന്റെ മാതാവ്. ഉസാമ ബിന്‍ ലാദിന്റെ മാതാവ് ആലിയ ഗാനിം ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മകനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. മൂന്നു മക്കളില്‍ ആദ്യത്തെയാളായി ജനിച്ച ഉസാമയെ ജിദ്ദയിലെ കിങ് അബ്ദുല്‍അസീസ് യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ …
സ്വന്തം ലേഖകന്‍: സ്വീഡനില്‍ കൈയ്യില്‍ കളിത്തോക്കുമായി നിരത്തിലിറങ്ങിയ ബുദ്ധിവളര്‍ച്ചയെത്താത്ത യുവാവിനെ വെടിവെച്ചു കൊന്ന സംഭവം; പോലീസ് പ്രതിക്കൂട്ടില്‍. എറിക്ക് ടോറല്‍ എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. കളിത്തോക്കുമായി നിന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ എറിക്ക് ടോറലിനെ അക്രമിയായി തെറ്റിദ്ധരിച്ച് പോലിസ് വെടിവെക്കുകയായിരുന്നു. ഇയാള്‍ക്ക് ഓട്ടിസവുമുണ്ട്. വ്യാഴാഴ്ച സെന്ററല്‍ സ്‌റ്റോക്ക്‌ഹോമില്‍ വാസസ്റ്റണില്‍ ഒരാള്‍ തോക്കുമായി നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ …
സ്വന്തം ലേഖകന്‍: ബിന്‍ലാദിന്റെ മകന്‍ വിവാഹം ചെയ്തത് സെപ്റ്റംബര്‍ 11 ആക്രമണത്തിലെ മുഖ്യപ്രതിയുടെ മകളെയെന്ന് വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിന്റെ മകന്‍ ഹംസ വിവാഹം ചെയ്തത് സെപ്റ്റംബര്‍ 11 ആക്രമണക്കേസിലെ പ്രധാന പ്രതിയുടെ മകളെയെന്ന് ഗാര്‍ഡിയന്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനായി വിമാനം റാഞ്ചിയ മുഹമ്മദ് അത്തായുടെ മകളെയാണ് …