സ്വന്തം ലേഖകൻ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമടങ്ങുന്ന ഒരു സംഘത്തെ ചൈന ഉത്തര കൊറിയയിലേക്ക് അയച്ചതായി സൂചന. അതേസമയം, ചൈന ഇതിനെപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈനീസ് സർക്കാരുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശ കാര്യ …
സ്വന്തം ലേഖകൻ: കോവിഡ്-19 പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഒട്ടുമിക്ക രാജ്യങ്ങളിലും. ഇന്ത്യയിൽ ലോക്ക് ഡൌൺ തുടരുകയാണ്. വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുന്നു. എന്നിട്ടും കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് എത്തി! സംസ്ഥാന ആരോഗ്യ വകുപ്പിന്നേയും ജില്ലാ ഭരണകൂടത്തിൻ്റേയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമില്‍ നിന്നും പ്രത്യേകം ചാർട്ട് …
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും യാത്ര ചെയ്യേണ്ട തീയതിയും ലോക്ക് ഡൗൺ കാലയളവിലാണെങ്കിൽ ബുക്ക് ചെയ്ത ടിക്കറ്റ് നിരക്ക് മുഴുവനായും തിരികെ ലഭിക്കുമെന്നാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഉത്തരവ്. എന്നാൽ മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ അടക്കമുള്ളവർ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്. ഇവർക്ക് ഇളവുകൾ ലഭിക്കില്ല എന്നുള്ളതാണ് …
സ്വന്തം ലേഖകൻ: ബ്രിട്ടൻ കൊറോണ വൈറസ് ബാധയുടെ ഉച്ചസ്ഥായിയിലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. യുകെയിലെ ആശുപത്രി മരണങ്ങളുടെ എണ്ണം 18,000 കവിഞ്ഞു. ഇന്നലെ മാത്രം ബ്രിട്ടനിൽ സ്ഥിരീകരിച്ചത് 759 മരണങ്ങളാണ്. ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുന്നതിലെ “ഉറച്ച പ്രതിബദ്ധത” യ്ക്ക് ബ്രിട്ടീഷ് പൊതുജനങ്ങളോട് ഹെൽത്ത് സെക്രട്ടറി ഹാൻകോക്ക് നന്ദി അറിയിച്ചു. യുകെയില്‍ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനായി …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കുള്ള അവശ്യമരുന്നുകള്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാന്‍ തയ്യാറാണെന്ന് ഡി.എച്ച്.എല്‍ കൊറിയര്‍ സര്‍വീസ് കമ്പനി നോര്‍ക്ക റൂട്ട്‌സിനെ അറിയിച്ചതായും ഇവര്‍ ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ കമ്പനി നിര്‍വഹിച്ച് ഡോര്‍ …
സ്വന്തം ലേഖകൻ: ഇറ്റലിയിലെ 2 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞും തർലൻഡ്സിലെ 107 വയസ്സുള്ള അമ്മൂമ്മയും കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് രോഗിയായിരുന്നു ബാരി എന്ന തെക്കൻ നഗരത്തിലെ രണ്ടുമാസക്കാരി. കടുത്ത പനിയുമായി അമ്മയ്ക്കൊപ്പം മാർച്ച് 18 മുതൽ ആശുപത്രി വാസം. അമ്മയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. ഇരുവരും വീട്ടിലേക്കു …
സ്വന്തം ലേഖകൻ: ലോകത്തിന്റെ ഏത് ഭാഗം നോക്കിയാലും ഒരു മലയാളിയുണ്ടാവുമെന്നാണ് പറയാറുള്ളത്. ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ ഏറ്റവും ആശങ്കയിലായതും ഈ പ്രവാസി മലയാളികളായിരുന്നു. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭൂരിപക്ഷം പ്രവാസികള്‍ക്കും നാട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രവാസികളോട് ആശങ്കപ്പെടേണ്ടെന്നും കൂടെയുണ്ടെന്നും പറയുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജില്‍ …
സ്വന്തം ലേഖകൻ: “ഞാന്‍ ഏറെക്കുറെ മരിച്ചിരുന്നു,” വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലുള്ള വീട്ടിലിരുന്ന് കൊറോണ വൈറസ് തന്റെ ജീവനില്‍ പിടിമുറുക്കിയ ദിനങ്ങളെക്കുറിച്ചോര്‍ക്കുകയാണ് ഇന്ത്യന്‍ വംശജയായ റിയാ ലഖാനി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയ ഇപ്പോള്‍ രോഗമുക്തി നേടിയിരിക്കുകയാണ്. ശ്വസനമെന്നത് സ്വഭാവിക പ്രകിയയാണ്. എന്നാല്‍ ഇപ്പോള്‍ ശ്വാസമെടുക്കുന്നതും പുറത്തേക്കും വിടുന്നതുമെല്ലാം ഞാനോര്‍ക്കാറുണ്ട്…റിയ ബിബിസിയോട് പറഞ്ഞു. ചികിത്സക്ക് ശേഷം …
സ്വന്തം ലേഖകൻ: കൊവിഡ് 19 നെ നേരിടാന്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്യേണ്ടതെന്ന് വുഹാനില്‍ താമസിക്കുന്ന മലയാളിയായ ഹൈഡ്രോബയോളജിസ്റ്റ് അരുണ്‍ജിത് ടി സത്രജിത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ വുഹാനില്‍ തന്നെ താമസിച്ചുപോരുകയായിരുന്നു അരുണ്‍ജിത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടായിരുന്നു അരുണ്‍ജിതിന്റെ പ്രതികരണം. 76 ദിവസത്തെ ലോക്ക് ഡൗണ്‍ ബുധനാഴ്ചയാണ് ചൈന പിന്‍വലിച്ചത്. ലോക്ക് ഡൗണ്‍ …
സ്വന്തം ലേഖകൻ: സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ …