1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നഴ്‌സിംഗ് ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും
നഴ്‌സിംഗ് ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഈ വിഭാഗത്തില്‍ ഉള്ളവുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്നത് ആരോഗ്യ മന്ത്രാലയം നിര്‍ത്തിവെച്ചതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ കരാര്‍ അവസാനിക്കുന്നത് അനുസരിച്ചാണ് നഴ്‌സുമാരെ പിരിച്ചുവിടുന്നത്. ഡിപ്ലോമ ബിരുദധാരികളായ …
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ നീക്കം തുടങ്ങി
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ നീക്കം തുടങ്ങി
സ്വന്തം ലേഖകന്‍: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ നീക്കം തുടങ്ങി. കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ ഉതുപ്പ് വര്‍ഗീസ് ഇപ്പോള്‍ യുഎഇയില്‍ കസ്റ്റഡിയിലാണ്. ഉതുപ്പിനെ യുഎഇയില്‍വെച്ച് പ്രാഥമിക വിചാരണ നടത്താന്‍ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അബൂദാബിയിലേക്ക് പോകും. ഉതുപ്പിനെതിരെ ചുമത്തിയൊരിക്കുന്ന കുറ്റങ്ങളെകുറിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് യുഎഇയില്‍ പിടിയിലായി
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് യുഎഇയില്‍ പിടിയിലായി
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് യുഎഇയില്‍ പിടിയിലായി. ഇന്റര്‍പോളാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസിലാണ് അല്‍സറാഫ് ഏജന്‍സിയുടമ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പിനെ …
കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, മെഡിക്കല്‍ പരിശോധനയ്ക്കുള്ള കേരളത്തിലെ അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി
കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, മെഡിക്കല്‍ പരിശോധനയ്ക്കുള്ള കേരളത്തിലെ അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി
സ്വന്തം ലേഖകന്‍: കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് താളം തെറ്റിച്ചു കൊണ്ട് മെഡിക്കല്‍ പരിശോധനയ്ക്കുള്ള കേരളത്തിലെ അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി. മെഡിക്കല്‍ പരിശോധക്കായി കുവൈത്ത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കേരളത്തിലെ ഏക അംഗീകൃത ഏജന്‍സിയാണ് അടച്ചുപൂട്ടിയത്. ഇതോടെ പരിശോധനക്കായി നഴ്‌സുമാര്‍ക്ക് ഇനി മുംബൈയില്‍ പോകേണ്ടിവരും. കുവൈത്ത് ആസ്ഥാനമായ ഖദാമത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന ഏജന്‍സിയാണു മെഡിക്കല്‍ പരിശോധന …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിലെ കര്‍ശന വ്യവസ്ഥകള്‍, വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ കൈയ്യൊഴിയുന്നു
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിലെ കര്‍ശന വ്യവസ്ഥകള്‍, വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ കൈയ്യൊഴിയുന്നു
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റില്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ കൈയ്യൊഴിയുമെന്ന ആശങ്ക വര്‍ദ്ധിക്കുന്നു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിലപാടാണ് വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകുന്നത്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിതോടെ പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഉത്തരവിലെ വ്യവസ്ഥകള്‍ വിദേശ രാജ്യങ്ങളെ ഇന്ത്യയുമായുള്ള കരാറില്‍ നിന്നു പിന്തിരിപ്പിക്കുകയാണ്. …
മെയ് 31 ന് മുമ്പ് വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കാമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
മെയ് 31 ന് മുമ്പ് വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കാമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: മേയ് 31നു മുമ്പ് വിദേശത്തേക്കു റിക്രൂട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ മെയ് 31 ന് മുമ്പ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങുമെന്ന …
നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ്, എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ല, നൂറു കണക്കിന് ഉദ്യോഗാര്‍ഥികളുടേ യാത്ര മുടങ്ങും
നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ്, എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ല, നൂറു കണക്കിന് ഉദ്യോഗാര്‍ഥികളുടേ യാത്ര മുടങ്ങും
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ നാളെ മുതല്‍ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങും. ഇളവ് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. നഴ്‌സിംഗ് മേഖല കൂടാതെ വീട്ടുജോലിക്കായി വിദേശത്തു പോകുന്നവരുടെ റിക്രൂട്ട്‌മെന്റ് കൂടി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര …
വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധം
വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധം
സ്വന്തം ലേഖകന്‍: പതിനെട്ടു വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം. സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കിയതിനു പകരമായുള്ള സംവിധാനം പൂര്‍ണമായി നടപ്പാകും വരെ ഇസിഎന്‍ആര്‍ (ഇമിഗ്രേഷന്‍ ചെക് നോട്ട് റിക്വയേഡ്) വ്യവസ്ഥ തുടരണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇതോടെ ഇന്നു മുതല്‍ ഇമിഗ്രേഷന്‍ …
സ്‌പെയിനിലെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാക്കി യുകെയിലേക്ക് സ്പാനിഷ് നഴ്‌സുമാരുടെ ഒഴുക്ക്
സ്‌പെയിനിലെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാക്കി യുകെയിലേക്ക് സ്പാനിഷ് നഴ്‌സുമാരുടെ ഒഴുക്ക്
സ്വന്തം ലേഖകന്‍: സ്‌പെയിനിലെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാക്കി യുകെയിലേക്ക് സ്പാനിഷ് നഴ്‌സുമാരുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് കുടിയേറാന്‍ തിരക്ക് കൂട്ടുന്ന സ്‌പെയിന്‍കാരായ നഴ്‌സുമാരുടെ എണ്ണം ക്രമേണ വര്‍ദ്ധിക്കുന്നതായി സ്‌പെയിനിലെ ജനറല്‍ കൌണ്‍സില്‍ ഫോര്‍ നഴ്‌സസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നഴ്‌സുമാരുടെ യുകെയിലേക്കുള്ള ഒഴുക്കു മൂലം സ്‌പെയ്‌നിലെ വിവിധ ആശുപത്രികളിലായി 1,40,000 നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, മെയ് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, മെയ് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: വിദേശത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് മെയ് 31 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിബന്ധന ഇളവു ചെയ്ത് വിദേശകാര്യ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. നഴ്‌സ് നിയമനത്തിന്റെ ചുമതല നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചതിനൊപ്പം ഏപ്രില്‍ 30 ന് ശേഷം വിദേശത്ത് പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സും നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ …