1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ചെലവുകള്‍ തൊഴിലുടമ വഹിക്കണം, ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ചെലവുകള്‍ തൊഴിലുടമ വഹിക്കണം, ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചെലവുകള്‍ തൊഴിലുടമ വഹിക്കണമെന്നും അത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസായി ഈടാക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്നു ഏജന്‍സികള്‍ക്ക് മാത്രമായിരിക്കും റിക്രൂട്ട്‌മെന്റ് ചുമതല എന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി സ്ഥിരീകരിച്ചു. കേരളത്തിലെ നോര്‍ക്ക, റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട് സര്‍ക്കാറിന്റെ കീഴിലുള്ള ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, ഒമ്പത് റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ സിബിഐ റെയ്ഡ്
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, ഒമ്പത് റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ സിബിഐ റെയ്ഡ്
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ സംഘം കൊച്ചിയിലും കോട്ടയത്തും മുംബൈയിലുമായി ഒമ്പത് സ്വകാര്യാ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഓഫീസുകളില്‍ റെയ്ഡ് നടത്തി. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ പ്രധാന കണ്ണി മാത്യു ഇന്റര്‍നാഷനലിന്റെ ഓഫീസുകളിലും ഏജന്‍സി ഉടമ കെജെ മാത്യുവിന്റെ അമ്പലപ്പുഴയിലെയും മുംബൈയിലെയും വസതികളിലും പരിശോധന നടന്നു. …
വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, നോര്‍ക്കക്കും ഒഡേപക്കിനും സമയം വേണമെന്ന് മന്ത്രി ജോസഫ്
വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, നോര്‍ക്കക്കും ഒഡേപക്കിനും സമയം വേണമെന്ന് മന്ത്രി ജോസഫ്
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടപടികള്‍ താളം തെറ്റുന്നു. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്ത സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക, ഒഡേപെക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സമയം വേണമെന്ന് നോര്‍ക്ക മന്ത്രി കെസി ജോസഫ് പറഞ്ഞു. അതുവരെ നഴ്‌സുമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ ഉത്തരവില്‍ ഇളവ് വരുത്തണമെന്ന് കെസി ജോസഫ് വിദേശകാര്യ മന്ത്രാലയത്തോട് …
സ്വകാര്യ ഏജന്‍സി വഴി കുവൈത്തിലേക്ക് പോകാനെത്തിയ നഴ്‌സുമാരെ വിമാനത്താവളങ്ങളില്‍ തടഞ്ഞു, ഉദ്യോഗാര്‍ഥികള്‍ പെരുവഴിയില്‍
സ്വകാര്യ ഏജന്‍സി വഴി കുവൈത്തിലേക്ക് പോകാനെത്തിയ നഴ്‌സുമാരെ വിമാനത്താവളങ്ങളില്‍ തടഞ്ഞു, ഉദ്യോഗാര്‍ഥികള്‍ പെരുവഴിയില്‍
സ്വന്തം ലേഖകന്‍: സ്വകാര്യ ഏജന്‍സി വഴി കുവൈത്തിലേക്ക് പോകാനെത്തിയ 50 മലയാളി നഴ്‌സുമാരെ വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞു. സ്വകാര്യ ഏജന്‍സികളില്‍ നിന്നും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്കയും ഓഡെപെക്കും മെയ് ഒന്നു മുതല്‍ ഏറ്റടുത്തതോടെയാണ് നേരത്തെ നിയമനം ലഭിച്ച ഇവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ കഴിയാതായത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കി വിസ തരപ്പെടുത്തിയവരെയാണു നെടുമ്പാശേരി, …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും, സ്വത്ത് കണ്ടുകെട്ടാനും ശുപാര്‍ശ
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും, സ്വത്ത് കണ്ടുകെട്ടാനും ശുപാര്‍ശ
സ്വന്തം ലേഖകന്‍: മെയ് ഒന്നു മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കുന്നതിന് പിന്നാലെ സ്വകാര്യ റിക്രൂട്ടിങ്ങ് ഏകന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് അറിയിച്ചു. 1983 ലെ എമിഗ്രേഷന്‍ നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ ലൈസന്‍സാണ് റദ്ദാക്കുക. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ കരിമ്പട്ടികയിലുള്ള ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചു, ഏപ്രില്‍ 30 നു മുമ്പ് പരമാവധി പണം തട്ടാന്‍ നീക്കം
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചു, ഏപ്രില്‍ 30 നു മുമ്പ് പരമാവധി പണം തട്ടാന്‍ നീക്കം
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. കുവൈത്തിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാറെടുത്തിരുന്ന ഏജന്‍സി ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. കൊച്ചി മരടിലുള്ള ഏജന്‍സി ഓഫീസില്‍ നിന്ന് പണം പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ആദായനികുതി വകുപ്പ് കൈയ്യോടെ പിടികൂടിയത്. പണം കൊണ്ടുപോകാനെത്തിയ കാറും ഡ്രൈവറും …
വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പ്, സംഘം പിടിയില്‍
വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പ്, സംഘം പിടിയില്‍
സ്വന്തം ലേഖകന്‍: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. നഴ്‌സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പരസ്യം നല്‍കി തട്ടിപ്പു നടത്തിയ കണ്ണൂര്‍ മൂന്നാംപീടിക സ്വദേശി പുന്നത്ത് മിഥുന്‍, കോട്ടയം മോനിപ്പള്ളി മേച്ചേരി വീട്ടില്‍ ജോസഫ് സേവ്യര്‍ എന്നിവരാണ് അറസ്റ്റിലായത്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, നോര്‍ക്കയുടെ ജാഗ്രതാ മുന്നറിയിപ്പ്
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, നോര്‍ക്കയുടെ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ തട്ടിപ്പുകള്‍ വ്യാപകമായതോടെ വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം നല്‍കിയുള്ള അറിയിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നു നോര്‍ക്കയുടെ മുന്നറിയിപ്പ്. മേയ് ഒന്നു മുതല്‍ വിദേശ നഴ്‌സിങ് റിക്രൂട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായിരിക്കെ, ചില സ്വകാര്യ ഏജന്‍സികള്‍ ഇപ്പോഴും റിക്രൂട്ടമെന്റ് നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഉദ്യോഗാര്‍ഥികളില്‍ നിന്നും 25 ലക്ഷം …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി, തട്ടിയെടുത്തത് 100 കോടിയിലേറെ രൂപ
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി, തട്ടിയെടുത്തത് 100 കോടിയിലേറെ രൂപ
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് കൊല്ലം തങ്കശ്ശേരി സ്വദേശി എല്‍ അഡോല്‍ഫിന്റെ ജാമ്യാപേക്ഷയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബി കെലാം പാഷ നിരസിച്ചത്. കേസില്‍ അന്വേഷണം നടത്തിയ സിബിഐ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി …
ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, നിലവില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുത്ത നഴ്‌സുമാരുടെ കുവൈത്ത് യാത്ര മുടങ്ങിയേക്കും
ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, നിലവില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുത്ത നഴ്‌സുമാരുടെ കുവൈത്ത് യാത്ര മുടങ്ങിയേക്കും
സ്വന്തം ലേഖകന്‍: ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നിലവില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ കുവൈത്ത് യാത്ര മുടങ്ങിയേക്കും. ഏപ്രില്‍ 30 നു ശേഷം നഴ്‌സിംഗ് ജോലിക്ക് വിദേശത്തു പോകാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് അത്. കൊച്ചിയിലും ബങ്കളുരുവിലുമായി നടക്കുന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്ക് തയ്യാറാകുമ്പോഴേക്കും ഏപ്രില്‍ 30 …