ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രണ്ടാം വർഷ സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ നൽകാനുള്ള അവസാന തിയതി ഒക്ടോബർ 10 ഞായറാഴ്ച സമാപിക്കും. മത്സരത്തിലെ പങ്കാളിത്തംകൊണ്ട് വലിയ ശ്രദ്ധനേടിയ മത്സരമായിരുന്നു ഒന്നാം വർഷത്തിലെ സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ. രണ്ടായിരത്തില്പരം കുട്ടികൾ മത്സരിച്ച യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓൺലൈൻ …
ഫാ. ടോമി എടാട്ട് (എയ്‌ൽസ്‌ഫോർഡ്): അനുഗ്രഹം മഴയായ് പെയ്തിറങ്ങിയ ദിനം. കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ കർമ്മഭൂമിയുമായിരുന്ന എയ്‌ൽസ്‌ഫോർഡിന്റെ പുണ്യഭൂമിയിലേക്ക് വിശ്വാസികൾ തീർത്ഥാടനമായി എത്തിയപ്പോൾ അനുഗ്രഹമാരി ചൊരിഞ്ഞ് പ്രകൃതിയും. ചന്നം പിന്നം ചാറ്റൽ മഴ എയ്‌ൽസ്‌ഫോർഡിന്റെ അന്തരീക്ഷമാകെ നിറഞ്ഞു നിന്നപ്പോഴും പ്രതികൂല കാലാവസ്ഥയിലും ദൈവിക അഭിഷേകം സ്വീകരിക്കാനെത്തിയവർ അനിർവചനീയ ആത്മീയ അനുഭവത്താൽ ധന്യരായി. …
ഫാ. ടോമി എടാട്ട് (എയ്‌ൽസ്‌ഫോർഡ്): ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. പുണ്യപുരാതനവും വിശ്വപ്രസിദ്ധവുമായ എയ്‌ൽസ്‌ഫോഡിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസസമൂഹം മാതാവിന്റെ മാധ്യസ്ഥം തേടി തീർത്ഥാടനമായി ഇവിടെ എത്തുന്നത്. ലണ്ടൻ റീജിയണിലെ വിവിധ …
ഫാ. ടോമി അടാട്ട്: ഈ വർഷത്തെ സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. രണ്ടായിരത്തില്പരം കുട്ടികൾ മത്സരിച്ച യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരമാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികൾക്കായി സുവാറ എന്ന പേരിൽ കഴിഞ്ഞ വര്ഷം സംഘടിപ്പിച്ചത് . കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ദൈവജനത്തിന്റെ സഹകരണംകൊണ്ടും ഏറെ പ്രശംസപിടിച്ചുപറ്റിയ …
ഫാ. ടോമി എടാട്ട് (എയ്‌ൽസ്‌ഫോർഡ്: ഇംഗ്ലണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥടന കേന്ദ്രമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം 2021 ഒക്ടോബർ 2 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രാർത്ഥിക്കുകയും, ദൈവിക അഭിഷേകം സ്വീകരിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഈ തിരുനാളിൽ സംബന്ധിക്കുവാൻ ബ്രിട്ടന്റെ വിവിധ …
കുര്യൻ ജോർജ്ജ്: ബോൾട്ടൺ സെന്റ്. ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാളിന് കൊടിയേറി. ബോൾട്ടൺ, റോച്ച്ഡെയിൽ, ബറി തുടങ്ങിയ സ്ഥലങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് വേണ്ടി രൂപീകൃതമായിരിക്കുന്ന സെന്റ്. ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാൾ സെപ്റ്റംബർ 10, 11, 12 ( വെള്ളി, ശനി, ഞായർ) തീയതികളിൽ, …
റ്റോമി തടിക്കാട്ട് : സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഏറ്റവും വലിയ മിഷനുകളിലൊന്നായ സൗത്താംപ്ടൺ സെന്റ് തോമസ് മിഷനിൽ ഈ വർഷത്തെ ദിവ്യകാരുണ്യ സ്വീകരണം സെബ്റ്റംബർ 4 ന് ആഘോഷപൂർവമായി നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇടവകയിൽ നിന്ന് 27 കുട്ടികൾ ഒരുമിച്ചു ദിവ്യകാരുണ്യം സ്വീകരിച്ചത്. സൗതാംപ്ടൺ …
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക് സേഫ്ഗാര്‍ഡിംഗ് സ്റ്റാന്റേഡ് ഏജന്‍സിയുടെ (സി. എസ്. എസ്. എ.) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റെണി ചുണ്ടെലിക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസ്വാ പത്തില്‍, …
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജെനറാളുമായ മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് …
ഡോ. സിബി വേകത്താനം: സാൽഫോഡ്, ട്രാഫോർഡ്, നോർത്ത് മാഞ്ചസ്റ്റർ, വാറിംങ്ടൺ എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി ഭക്ത്യാദരപൂർവം ആഘോഷിച്ചു. അഭിവന്ദ്യ പിതാക്കന്മാരേയും മറ്റ് വൈദികരേയും അൾത്താരയിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് ഇന്നലത്തെ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചത്. മിഷൻ ഡയറക്ടർ റവ.ഫാ.ജോൺ പുളിന്താനത്ത് അഭിവന്ദ്യ പിതാക്കൻമാരെയും ബഹുമാനപ്പെട്ട …