ഗാൽവേ: നിങ്ങൾക്ക് മുന്നിൽ ഒരു പുതിയ വേദി തുറക്കപ്പെടുകയാണ്. ഐക്യപ്പെടലിന്റെയും പ്രതിബദ്ധതയുടെയും ഫലങ്ങൾ പുറപ്പെടുവിക്കുന്ന യുവജന കൂട്ടായ്മ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM). ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് 7 30ന് റവ.ഫാ.ബിനോജ് മുളവരിക്കലിന്റെ (Director, SMYM Europe) അധ്യക്ഷതയിൽ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് (Apostolic visitator)ഉദ്ഘാടനം നിർവഹിക്കുന്ന യുവജന സംഗമത്തിൽ ഫാദർ …
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദമ്പതീ വർഷാചരണത്തോടനുബന്ധിച്ചു ദമ്പതികൾക്കായി ഫാമിലി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിൽ ദമ്പതികൾക്കയായി പ്രാർഥനാ പഠന ക്ളാസുകളും , ദമ്പതീ വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിച്ചിരിക്കുന്നു . വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളിൽ …
ഫാ. ഹാൻസ് പുതിയകുളങ്ങര: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അടുത്ത വർഷം ആചരിക്കപ്പെടുന്ന കുടുംബകൂട്ടായ്മ വർഷത്തിന്റ മുന്നോടിയായി രൂപതയിലെ ബഹുമാപ്പെട്ട വൈദികർക്കും അൽമായ നേതാക്കൾക്കുമായി ഒരുക്കിയ ഓറിയെന്റേഷൻ ക്ലാസുകൾ സെപ്റ്റംബർ 24, ഒക്ടോബർ 5, 6, 7, 8, 12, 13, 14 & 15 എന്നീ തിയ്യതികളിൽ നടത്തപ്പെടുകയുണ്ടായി.ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ …
ഫാ. ടോമി എടാട്ട് (ലണ്ടൻ): മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള ഫാ. സ്റ്റാൻ സ്വാമിയെ എത്രയും പെട്ടെന്ന് മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരികെ അയക്കണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആവശ്യപ്പെട്ടു. …
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത, 2021 കുടുംബകൂട്ടായ്മ വർഷം ആയി ആചരിക്കുന്നത്തിന്റെ മുന്നോടിയായി 8 റീജിയണുകളെയും കേന്ദ്രീകരിച്ചു സംഘടിപ്പിക്കപെടുന്ന സെമിനാറുകൾക്ക് ഗ്ലാസ്സ്ഗോ റീജിയണിൽ ഇന്നലെ (05/10/2020, തിങ്കളാഴ്ച്ച) ആരംഭമായി. വൈകുന്നേരം 6 മണിക്ക് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹപ്രഭാഷണത്തോടു കൂടി ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. കുടുബകൂട്ടായ്മകളുടെ …
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൺ): ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ദമ്പതീവർഷാചരണത്തിന്റെ ഭാഗമായി രൂപത വിമെൻസ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം പ്രശസ്ത വചനപ്രഘോഷകയായ സി. ആൻ മരിയ എസ്.എച്ച്. നയിക്കുന്നതാണ്. രൂപതയിലെ എട്ടു റീജിയണുകളുകളിലായി ഓൺലൈനിൽ നടത്തപ്പെടുന്ന ധ്യാനത്തിന് ഒക്ടോബർ 4 ന് ഗ്ലാസ്ഗോവിൽ തുടക്കമാകും. ‘ക്രിസ്തീയദാമ്പത്യത്തിന്റെ വിശുദ്ധീകരണവും ദമ്പതികളുടെ ആല്മീയനവീകരണവും’ എന്ന …
ജോൺസൺ ജോസഫ് ലണ്ടൻ : മരിയൻ തീർത്ഥാടന കേന്ദ്രമായ വാൽസിംഹാമിലേക്കു സിറോ മലങ്കര കത്തോലിക്കാ സഭയുടെ യു കെ റീജിയന്റെ ആഭിമുഖ്യത്തിലുള്ള തീർത്ഥാടനം നാളെ ക്രമീകരിച്ചിരിക്കുന്നു. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വൈദീകരുടെയും അൽമായ പ്രതിനിധികളുടെയും ചെറിയ സംഘം മാത്രമാണ് തീർത്ഥാടനത്തിൽ പങ്കാളികളാക്കുന്നത്. വി. കുർബാനയുടെയും മറ്റു പ്രാർത്ഥനാ ശുശ്രൂഷകളുടെയും തത്സമയ സംപ്രേക്ഷണം വിവിധ …
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ യുവജനങ്ങൾക്കായി രൂപതാ എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12, 13 തീയതികളിൽ യുവജന ധ്യാനവും, യൂത്ത് ട്രെയിനിങ്ങും നടത്തുന്നു. ‘എക്സോഡസ്’ എന്ന് പേര് നൽകിയിരിക്കുന്ന യൂത്ത് റിട്രീറ്റിന് ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയിലെ “ഹെവൻലി ഹോസ്റ്റ്സ്” ടീമാണ് നേതൃത്വം നൽകുക. യുവജനങ്ങൾക്കായുള്ള പ്രത്യേക …
ഫാ. ടോമി അടാട്ട് (എയ്ൽസ്ഫോർഡ്): ഉത്തരീയമാതാവിന്റെ അനുഗ്രഹാരാമത്തിൽ എട്ടു നോമ്പ് തിരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. എയ്ൽസ്ഫോർഡ് സെന്റ് പാദ്രെപിയോ മിഷനിലെ ഇടവകസമൂഹം സെപ്റ്റംബർ 6 ഞായറഴ്ചയാണ് പ്രധാന തിരുന്നാൾ ആയി ആചരിച്ചത്. ഉത്തരീയനാഥയുടെ അനുഗ്രഹം തേടി നിരവധി വിശ്വാസികളാണ് തിരുനാളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വർഗ്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയിൽ സജ്ജമാക്കിയ ബലിപീഠത്തിലാണ് തിരുക്കർമ്മങ്ങൾ നടന്നത്. ഞായറാഴ്ച …
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: സുറിയാനി പാരമ്പര്യ അധിഷ്ഠിതമായ എട്ടു നോമ്പ് ആചരണം ലെസ്റ്ററിൽ ഭക്തി ആദരപൂർവം ആഘോഷിച്ചു. എട്ടു ദിവസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ ഇംഗ്ലീഷിലും വൈകുന്നേരം മലയാളത്തിൽ വിശുദ്ധ കുർബാനയും, നൊവേനയും നടത്തുകയുണ്ടായി. ഓരോ ദിവസങ്ങളിലും വിവിധ മേഖലകളിലുള്ള വൈദികരുടെ അനുഗ്രഹ പ്രഭാഷണം കുർബാനയിൽ ഓഡിയോയിലൂടെ നടത്തുകയുണ്ടായി. സമാപന ദിവസമായ …