1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2023

ജോസ് ജോൺ: ഗ്രേയ്റ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയന്റെ ഭാഗമായ സെന്റ് മേരിസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ഒരു മാസമായി വിവിധ വാർഡുകളിലുള്ള വീടുകളിൽ നടന്നു വന്ന മാതാവിന്റെ വണക്കമാസ ആചരണത്തിന്റെ സമാപനം 31 , ബുധനാഴ്ച ഭക്തിപൂർവ്വം കൊണ്ടാടുന്നതാണ് .

നാളെ വൈകുന്നേരം 6:45 നു ജപമാലയോടുകൂടി ആരംഭിച്ചു തുടർന്നു 7 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് മാതാവിന്റെ നൊവേന , വണക്കമാസ പ്രാർത്ഥന , ആരാധന, തുടർന്ന് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണവും ലദീഞ്ഞും അതിനുശേഷം വണക്കമാസാചരണ സമാപനത്തിൽ പരമ്പരാഗതമായി നടന്നുവരുന്ന പാച്ചോർ നേര്ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ഈ ആത്മീയ വിരുന്നിലേക്കു ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ Fr. ഷിന്റോ വര്ഗീസ് വലിമലയിൽ CRM ഉം മിഷൻ കമ്മിറ്റി അംഗങ്ങളും അറിയിച്ചു .

Address
St. Mary and Blessed Kunjachan Mission ( Our Lady and St George church)
132 Shenhall street
E17 9HU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.