സ്വന്തം ലേഖകന്‍: ഭാവനയുടേയും കന്നഡ സിനിമാ നിര്‍മാതാവ് നവീണിന്റേയും വിവാഹം തിങ്കളാഴ്ച; സമൂഹം മാധ്യമങ്ങളില്‍ ആശംസകളുമായി ആരാധകര്‍. നഗരത്തിലെ അമ്പലത്തില്‍ വീട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണു താലികെട്ട്. തുടര്‍ന്ന് ഉച്ചവിരുന്ന്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് വിരുന്നു നടത്തും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും. വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ …
സ്വന്തം ലേഖകന്‍: വരുന്നു, മടക്കി വക്കാവുന്ന ചിറകുമായി നാസയുടെ പുത്തന്‍ വിമാനം. വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തവുമായി നാസ. വായുവിലായിരിക്കുമ്പോള്‍ അനായാസം ദിശാവ്യതിയാനം സാധ്യമാക്കുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ സവിശേഷത. കാലിഫോര്‍ണിയയിലെ ആംസ്‌ട്രോങ് ഫ്‌ളൈറ്റ് റിസര്‍ച്ച് സെന്ററില്‍ രൂപകല്പന ചെയ്ത പുതിയ വിമാനങ്ങളിലാണ് നൂതന സാങ്കേതിക വിദ്യ നാസ ഉപയോഗിച്ചിരിക്കുന്നത്. ഷേപ് മെമ്മറി …
സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മലയാളി ജവാന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. മലയാളിയായ ബി.എസ്.എഫ് ജവാന്‍ ലാന്‍സ് നായിക് സാം എബ്രഹാം, ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ജഗ്പാല്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാം. രണ്ട് ഗ്രാമീണരും …
സ്വന്തം ലേഖകന്‍: അധികാരത്തിലിരിക്കെ അമ്മയാകുന്ന ബഹുമതി സ്വന്തമാക്കി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജൂണില്‍ അമ്മയാകും; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. 37 വയസ്സുള്ള ജസിന്‍ഡയ്ക്കും പങ്കാളി ക്ലാര്‍ക്ക് ഗേയ്‌ഫോര്‍ഡിനും കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ആശ്രയിക്കേണ്ടി വന്നേക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 13ന്, തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയില്‍, ഡോക്ടര്‍മാര്‍ ഗര്‍ഭം സ്ഥിരീകരിക്കുകയായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് …
സ്വന്തം ലേഖകന്‍: ഇതൊക്കെ എന്ത്! മൈനസ് ആറു ഡിഗ്രി തണുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കുളി; ചിത്രങ്ങള്‍ ആഘോഷമാക്കി സമൂഹ മാധ്യമങ്ങള്‍. യേശു ക്രിസ്തുവിനു ജോര്‍ദാന്‍ നദിയില്‍ മാമോദീസ നല്‍കിയതിന്റെ ഓര്‍മയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിളാണ് പുടിന്റെ കുളി. മോസ്‌കോയില്‍നിന്നു 400 കിലോമീറ്റര്‍ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെന്‍സ്‌കി ആശ്രമത്തിനടുത്തുള്ള സെലിഗര്‍ തടാകത്തില്‍ സ്‌നാനം ചെയ്താണ് ഓര്‍ത്തഡോക്‌സ് …
സ്വന്തം ലേഖകന്‍: മലയാളത്തിന്റെ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍; കൗതുകമുണര്‍ത്തി ‘ആമി’ ട്രെയിലര്‍ പുറത്തിറങ്ങി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ആമിയില്‍ മഞ്ജു വാര്യര്‍ ആമിയായെത്തുമ്പോള്‍ മുരളി ഗോപി മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവ ദാസിന്റെ വേഷം അണിയുന്നു. ടൊവിനോ തോമസ്, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.നീര്‍മാതളം പൂത്തകാലം എഴുതുന്നതിന്റെ …
സ്വന്തം ലേഖകന്‍: സെല്‍ഫി ചതിച്ചു! സുഹൃത്തിനെ കൊന്ന കുറ്റത്തിന് രണ്ടു വര്‍ഷത്തിനു ശേഷം കനേഡിയന്‍ യുവതി അറസ്റ്റില്‍. 2015ല്‍ കാനഡയിലെ സാസ്‌കാറ്റൂനില്‍ 18കാരിയായ ബ്രിട്ടനി ഗര്‍ഗോള്‍ കൊല്ലപ്പെട്ട കേസിലാണ് അപ്രതീക്ഷിത വഴിത്തിരിവ്. പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ തുമ്പില്ലാതെ അന്വേഷണം വഴിമുട്ടിയ പൊലീസിന് സഹായമായത് രണ്ടു വര്‍ഷം കഴിഞ്ഞ് സുഹൃത്ത് ചിയെന്നെ റോസ് അന്റോയിന്‍ ഫേസ്ബുക്കിലിട്ട സെല്‍ഫി. …
സ്വന്തം ലേഖകന്‍: കണ്ണില്‍നിന്നും വായില്‍നിന്നും ചോര പൊടിഞ്ഞാല്‍ സൂക്ഷിക്കണം; ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മാരക രോഗമായ ഐ ബ്ലീഡിംഗ് ഫീവര്‍ പടരുന്നു. ഉഗാണ്ടയിലും സുഡാനിലുമായി ഇതിനകം നാലുപേരുടെ ജീവനെടുത്ത ക്രിമിയന്‍കോംഗോ ഹിമറജിക് പനി (സി.സി.എച്ച്.എഫ്) എന്ന രോഗം അതിവേഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമെന്നാണ് ആശങ്ക. ഉഗാണ്ട ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി …
സ്വന്തം ലേഖകന്‍: ട്രംപിന്റെ വ്യാജ വാര്‍ത്താ പുരസ്‌കാരം ന്യൂയോര്‍ക്ക് ടൈംസിന്; യുഎസ് പ്രസിഡന്റും മാധ്യമങ്ങളും വീണ്ടും ഉരസുന്നു. എബിസി ന്യൂസ്, സിഎന്‍എന്‍, ടൈം, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും ട്രംപിന്റെ പുരസ്‌കാരപ്പട്ടികയിലുണ്ട്. ട്വിറ്ററിലാണു ട്രംപ് അവാര്‍ഡ് പ്രഖ്യാപിച്ചത്. തനിക്കും തന്റെ ഭരണത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയാണു പ്രമുഖ യുഎസ് മാധ്യമങ്ങളെന്നാണു ട്രംപിന്റെ ആരോപണം. തിരഞ്ഞെടുപ്പു കാലത്തും …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ യാദവിനെ ഇറാനില്‍ നിന്ന് പാക് ചാര സംഘടന ഐഎസ്‌ഐ റാഞ്ചുകയായിരുന്നെന്ന് ബലൂച് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഇറാനില്‍ വ്യാപാരം നടത്തിയിരുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന ഇന്ത്യയുടെ വാദത്തെ ശരിവക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുല്ല ഒമര്‍ ബലൂച് ഇറാനിയെന്ന ആളുടെ സഹായത്താല്‍ ജാദവിനെ …