1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2018

സ്വന്തം ലേഖകന്‍: വരുന്നു, മടക്കി വക്കാവുന്ന ചിറകുമായി നാസയുടെ പുത്തന്‍ വിമാനം. വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തവുമായി നാസ. വായുവിലായിരിക്കുമ്പോള്‍ അനായാസം ദിശാവ്യതിയാനം സാധ്യമാക്കുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ സവിശേഷത.

കാലിഫോര്‍ണിയയിലെ ആംസ്‌ട്രോങ് ഫ്‌ളൈറ്റ് റിസര്‍ച്ച് സെന്ററില്‍ രൂപകല്പന ചെയ്ത പുതിയ വിമാനങ്ങളിലാണ് നൂതന സാങ്കേതിക വിദ്യ നാസ ഉപയോഗിച്ചിരിക്കുന്നത്. ഷേപ് മെമ്മറി അലോയ് എന്ന ലോഹമാണ് വിമാനത്തിന്റെ ചിറകുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക.

സാധാരണയിലേതിനെ അപേക്ഷിച്ച് 80 ശതമാനം ഭാരക്കുറവാണ് ഈ ലോഹം ഉപയോഗിക്കുച്ച് നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ക്കുണ്ടാവുക. പൂജ്യം മുതല്‍ 70 ഡിഗ്രി വരെ വിമാനത്തിന്റെ ചിറകുകള്‍ മടക്കാന്‍ ഇതുമൂലം സാധിക്കും. ഹൈഡ്രോളിക് സാങ്കേതിക വിദ്യയുടെ സഹായം തേടാതെതന്നെ ഷേപ് ഓഫ് മെമ്മറി അലോയ് ഈ ചിറക്മടക്കല്‍ സാധ്യമാക്കും. സൂപ്പര്‍ സോണിക് വിമാനങ്ങളുടെ കാര്യക്ഷമത വന്‍ തോതില്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ കഴിയും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.