സ്വന്തം ലേഖകന്‍: നോട്ടു നിരോധനം മൂലം കനത്ത നഷ്ടം, 557 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ വന്‍ നഷ്ടം നികത്താനായി റിസര്‍വ് ബാങ്ക് 557 കോടി രൂപ നല്‍കണമെന്ന് നാസിക്, ദേവാസ്, മൈസൂര്‍, സല്‍ബോനി എന്നീ അച്ചടി പ്രസുകള്‍ ആവശ്യപ്പെട്ടു. ഈ …
സ്വന്തം ലേഖകന്‍: ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള താരങ്ങളുടെ ഒഴുക്കിന് തടയിട്ട് അധികൃതര്‍, സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ദിലീപിനെ സന്ദര്‍ശിക്കാന്‍ കഴിയൂ. ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ജയിലില്‍ എത്താന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. പ്രവാസി ക്ഷേമ നിധിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്നും, ഇതിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളും നടപ്പിലാക്കിയിട്ടുണ്ടെന്നും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഇരുന്നൂറ് രൂപയാണ് അംഗത്വത്തിന് ഈടാക്കുന്ന നിരക്ക്. അംഗത്വം അംഗീകരിച്ചതിന് ശേഷം മാസം …
സ്വന്തം ലേഖകന്‍: പാക് മണ്ണില്‍ നിരോധിത ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി. ഭീകര സംഘടനകളായ ലക്ഷര്‍ ഇ തൊയ്ബയുടെയും ജെയ്‌ഷെ ഇ മുഹമ്മദിന്റയും സാന്നിധ്യം രാജ്യത്തുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് ഒരു പാക് മന്ത്രി തുറന്നു …
സ്വന്തം ലേഖകന്‍: അനുസരണശീലം കുറവായ മരുമകളെ തല്ലി ശരിയാക്കാന്‍ യുഎസിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ഒടുവില്‍ അഴികള്‍ക്കുള്ളിലായി. മരുമകള്‍ അനുസരണക്കേടു കാട്ടുന്നുവെന്നു മകന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു അടിയന്തരമായി വിമാനത്തില്‍ അമേരിക്കയിലെത്തി മരുമകളെ തല്ലിയ ഇന്ത്യന്‍ ദമ്പതികളാണ് അറസ്റ്റിലായത്. ഫ്‌ളോറിഡയിലെ റിവര്‍വ്യൂവില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ ഭൂപീന്തര്‍, ജസ്ബിര്‍ കല്‍സി, ഇവരുടെ മകന്‍ ദേവ്ബിര്‍ എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഭാര്യ …
സ്വന്തം ലേഖകന്‍: രണ്ടു ലക്ഷത്തിലധികം കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രവര്‍ത്തന മാനദണ്ഡങ്ങളും മറ്റു നിബന്ധനകളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 2.09 ലക്ഷം (2,09,032) കമ്പനികളുടെ റജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. കള്ളപ്പണമിടപാട് നടത്താന്‍ മാത്രമായി ഉപയോഗിക്കുന്ന നിര്‍ജീവമായതും, അനധികൃത ഇടപാടുകള്‍ നടക്കുന്നതും, …
സ്വന്തം ലേഖകന്‍: രണ്ടു മാസത്തെ ജയില്‍ വാസത്തിനു ശേഷം അച്ഛന്റെ ശ്രാദ്ധത്തിനായി ദിലീപ് ഇന്ന് ജയിലില്‍ നിന്ന് പുറത്തേക്ക്, ജയിലില്‍ സന്ദര്‍ശനത്തിനായി താരങ്ങളുടെ തിരക്ക് തുടരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ അമ്പത്തെട്ടു ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിനായാണ് കോടതി അനുമതിയോടെ പുറത്തിറങ്ങുന്നത്. …
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന പ്രശ്‌നം, സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. രണ്ട് റോഹിങ്ക്യ അഭയാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിശദീകരണം തേടിയത്. വരുന്ന തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളെ മ്യാന്‍മറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും …
സ്വന്തം ലേഖകന്‍: വിക്കറ്റിനു പിന്നില്‍ എംഎസ് ധോനിക്ക് ഇരകള്‍ നൂറ്, ലോക റെക്കോര്‍ഡുമായി മുന്‍ ഇന്ത്യന്‍ നായകന്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ലോക റെക്കോഡാണ് ധോനി സ്വന്തം പേരിലാക്കിയത്. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അഖില ധനഞ്ജയയാണ് ധോനിയുടെ 100 മത്തെ ഇര. 301 ഏകദിനങ്ങളില്‍ നിന്നാണ് …
സ്വന്തം ലേഖകന്‍: ഭീകരവാദവും അതിര്‍ത്തി തര്‍ക്കവും കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഞായറാഴ്ച തുടക്കം, മോദിയും ചൈനീസ് പ്രസിഡന്റ് ഷി പിന്‍ജിങും മുഖാമുഖം. ‘ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന മുദ്രാവാക്യവുമായി ഒമ്പതാം ബ്രിക്‌സ് ഉച്ചകോടി ഞായറാഴ്ച ചൈനയിലെ ഷിയാന്‍മെനില്‍ ഞായറാഴ്ച തുടങ്ങും. ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക ലാ പ്രതിസന്ധി പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് ഉച്ചകോടി …