സ്വന്തം ലേഖകന്‍: ‘ഇനി ഞാനായിട്ട് കളിച്ചില്ലെന്ന് വേണ്ട,’ അവസാനം ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും, തരംഗമായി വീഡിയോ. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുക്കുകയും പാട്ടിനൊപ്പം ചുവടുവക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഗാനത്തിന്റെ ഈണം അങ്ങ് ബിബിസി …
സ്വന്തം ലേഖകന്‍: മെര്‍ക്കലോ ഷൂള്‍സോ, ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മെര്‍ക്കലിന്റെ അനായാസ ജയം പ്രവചിച്ച് അഭിപ്രായ സര്‍വേ ഫലങ്ങള്‍. പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ജര്‍മന്‍ ജനത ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ നിലവിലെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നാലാമൂഴത്തിനായി മത്സരത്തിനിറങ്ങുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. സര്‍വേ ഫലങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ജര്‍മനിയില്‍ ഞായറാഴ്ച നടക്കുന്ന …
സ്വന്തം ലേഖകന്‍: കൊച്ചിയില്‍ മൂന്ന് യുവതികള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, തെളിവായി ദൃശ്യങ്ങള്‍ പുറത്ത്. നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു മര്‍ദ്ദനമെന്ന ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ ശരിവക്കുന്നതാണ് ദൃശ്യങ്ങള്‍. ടാക്‌സി ഡ്രൈവര്‍ ഷഫീഖിന്റെ പരാതിയില്‍ മരട് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന് യുവതികള്‍ ഓണ്‍ലൈന്‍ ടാക്‌സി …
സ്വന്തം ലേഖകന്‍: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍, താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും. ജയ്‌യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്തു. അമിതവേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് …
സ്വന്തം ലേഖകന്‍: ‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ശാസ്ത്ര ചരിത്രം തിരുത്തിയെഴുതിയ ഇന്ത്യന്‍ മന്ത്രിമാര്‍’, ബിജെപി മന്ത്രിമാരെ നാണംകെടുത്തി ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാര്‍ തുടര്‍ച്ചയായി നടത്തുന്ന ശാസ്ത്രത്തേപ്പറ്റിയുള്ള പ്രസ്താവനകളെ ആധാരമാക്കിയാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗാണ് അവസാനമായി ശാസ്ത്ര ചരിത്രത്തേപ്പറ്റിയുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പങ്കുവച്ചത്. ഇക്കാര്യം പറഞ്ഞു കൊണ്ടാണ് …
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം ഇനി വെള്ളിത്തിരയില്‍ കാണാം, ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്. അശുതോഷ് മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ഗുര്‍മീതായി ബോളിവുഡ് നടന്‍ റാസ മുറാദ് വേഷമിടുന്നു. നിലവില്‍ പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ ഒരാളായി പ്രഖാപിച്ച ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ബലാത്സംഗ …
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴടങ്ങാനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതായി രാജ് താക്കറെ. കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദാവൂദ് ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നാണ് നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്‍റ്റ് വെളിപ്പെടുത്തിയത്. അധോലോക നായകന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യയുടെ …
സ്വന്തം ലേഖകന്‍: സ്വന്തം മരണം പ്രവചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് അധ്യാപിക കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. സാഹസിക സഞ്ചാരിയായ എമ്മ കെല്‍റ്റിയെന്ന 43 കാരിയായ ബ്രിട്ടീഷ് അധ്യാപികയ്ക്കാണ് പ്രവചനം മരണമായി എത്തിയത്. എമ്മ മരണത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കുള്ളില്‍ അതേ രീതിയില്‍ കൊല്ലപ്പെടുകയായിരുന്നു. കടലിലൂടെ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന എമ്മയെ പസഫിക് സമുദ്രത്തിലൂടെയുള്ള …
സ്വന്തം ലേഖകന്‍: ‘അമേരിക്കയുടെ താളത്തിന് തുള്ളാന്‍ ഇറാനെ കിട്ടില്ല,’ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഐക്യരാഷ്ട്രസഭയില്‍ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ഇറാന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ചൊവ്വാഴ്ച പൊതുസഭയില്‍ ഉന്നയിച്ചത്. ട്രംപിന്റെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി. വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് സൗദി അറേബ്യയില്‍ നിലവിലുള്ള നിരോധനം നീക്കിയതോടെ ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് ഈ ആപ്പുകള്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് …