സ്വന്തം ലേഖകന്‍: ജപ്പാനില്‍ അപ്രതീക്ഷിത നീക്കത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ഷിന്‍സെ ആബെ, ഒക്ടോബര്‍ 22 ന് തെരഞ്ഞെടുപ്പ്, ആബെയ്‌ക്കെതിരെ ടോക്കിയോ വനിതാ ഗവര്‍ണറുടെ നേതൃത്വത്തില്‍ പടയൊരുക്കം. ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം കത്തിനില്‍ക്കുന്നതും പ്രതിപക്ഷത്തിന്റെ ക്ഷീണവും മുതലെടുത്ത് വീണ്ടും ഭരണം പിടിക്കാനാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ പാര്‍ലമെന്റ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ കാലാവധി …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ സ്ത്രീകള്‍ക്കു നേരെ മ്യാന്മര്‍ സൈന്യം നടത്തിയത് അതിക്രൂരമായ ലൈംഗിക അതിക്രമമെന്ന് യുഎന്‍. യു.എന്‍ കുടിയേറ്റ ഏജന്‍സിയുടെ മേധാവി വില്യം ലാസി സ്വിങാണ് മ്യാന്മറിലെ സംഭവ വികാസങ്ങളെ അപലപിച്ച് രംഗത്തെത്തിയത്. മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നാണ് ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്ന് …
സ്വന്തം ലേഖകന്‍: ‘മരണഭയം തീരെയുണ്ടായില്ല. കരയുകയോ വിറക്കുകയോ ചെയ്തില്ല. കരുത്തായത് പ്രാര്‍ഥന, യേശുവിന്റെ നാമത്തില്‍ എല്ലാവര്‍ക്കും നന്ദി,’ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന ദിവസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതിനു തൊട്ടുമുമ്പ് കണ്‍മുമ്പില്‍ കൊല്ലപ്പെട്ട നാല് സിസ്റ്റര്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചായിരുന്നു ഫാ. ടോമിന്റെ സി.ബി.സി.ഐ ആസ്ഥാനത്തെ സംഭാഷണം തുടങ്ങിയത്. …
സ്വന്തം ലേഖകന്‍: അറുപതുകളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച പ്ലേബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു. 91 വയസായിരുന്നു. കലിഫോര്‍ണിയയിലെ പ്ലേബോയ് മാന്‍ഷന്‍ വസതിയില്‍ ആയിരുന്നു അന്ത്യമെന്ന് പ്ലേബോയ് എന്റര്‍പ്രൈസസ് പ്രസ്താവനയില്‍ അറിയിച്ചു. 1953 ലാണ് ഹ്യൂഗ് അമേരിക്കയില്‍ പ്ലേബോയ് കമ്പനി സ്ഥാപിച്ചത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായി ഇതിനെ വളര്‍ത്തിയെടുത്തത് ഹ്യൂഗായിരുന്നു. മാധ്യമ, …
സ്വന്തം ലേഖകന്‍: പാലു കൊടുത്തു വളര്‍ത്തിയ സ്വന്തം പാമ്പുകളെക്കൊണ്ട് കടിപ്പിച്ച് മരണം, റഷ്യയിലെ പാമ്പു മനുഷ്യന് ദാരുണാന്ത്യം. പാമ്പുകളെക്കുറിച്ചുള്ള യുട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധേയനായ അര്‍സ്‌ലന്‍ വാലീവ് എന്ന റഷ്യന്‍ യുവാവാണ് ഓമനിച്ചു വളര്‍ത്തിയ സ്വന്തം പാമ്പിനെ കൊണ്ടു കടിപ്പിച്ച് ആത്മഹത്യ ചെയ്തത്. അന്ത്യനിമിഷങ്ങള്‍ യുട്യൂബിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ഭാര്യയുമായുണ്ടായ വഴക്കാണ് 31 കാരനായ …
സ്വന്തം ലേഖകന്‍: മ്യാന്മറിലെ നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, അതിര്‍ത്തി കടന്നിട്ടില്ലെന്ന് സൈന്യം. ബുധനാഴ്ച രാവിലെയാണ് ഇന്ത്യന്‍ സേന നാഗാ കലാപകാരികള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയത്. 70 ഓളം കമാന്‍ഡോകളാണ് പങ്കെടുത്തത്. ഉറി മിന്നലാക്രമണം നടത്തി ഒരു വര്‍ഷം പിന്നിടുന്നതിനിടെയാണ് ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുന്നത്. നിരവധി നാഗാ കലാപകാരികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി …
സ്വന്തം ലേഖകന്‍: വടക്കന്‍ ഇറാഖില്‍ സ്വന്തന്ത്ര കുര്‍ദ് രാഷ്ട്രത്തിന് അരങ്ങൊരുങ്ങുന്നു, കുര്‍ദ് ഹിതപരിശോധനയ്ക്ക് ആവേശകരമായ പ്രതികരണം. ഇറാഖിലെ കുര്‍ദ് മേഖലകളില്‍ നടന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷവും സ്വയംനിര്‍ണയത്തിന് അനുകൂലമായി വോട്ടു ചെയ്തതായി സൂചനകള്‍ പുറത്തു വന്നതോടെ യുദ്ധക്കെടുതിയിലുള്ള മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുകയാണ്. ഇറാഖ് സര്‍ക്കാര്‍ അസാധുവാക്കുകയും യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളും വിവിധ രാഷ്ട്രങ്ങളും തള്ളിപ്പറയുകയും …
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള നെട്ടോട്ടത്തില്‍. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ഹരിയാന പൊലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായ ഹണിപ്രീതിനുവേണ്ടി അന്വേഷണ …
സ്വന്തം ലേഖകന്‍: സൗഭാഗ്യ യോജനയിലൂടെ രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി, സ്വപ്ന പദ്ധതിയുമായി പ്രധാനമന്ത്രി മോദി. 2019 മാര്‍ച്ച് 31 നകം രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ഉറപ്പുവരുത്തുമെന്ന് മോദി പറഞ്ഞു. സൗഭാഗ്യ യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നാലുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. …
സ്വന്തം ലേഖകന്‍: യുദ്ധത്തിന് സിറിയയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനായെങ്കിലും 11 കാരിയായ സനയുടെ പാട്ടിനെ തകര്‍ക്കാനായില്ല, പാട്ടുപാടി യുദ്ധക്കെടുതിയെ നേരിടുന്ന സനയുടെ കഥ. യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയിലെ അലപ്പോയില്‍ ഇരുന്നാണ് 11 കാരിയായ പാട്ടുകാരി സന യുദ്ധത്തിന്റെ ഭീകരതയെ പാട്ടിലൂടെ മറക്കാന്‍ ശ്രമിക്കുന്നത്. വിമതരുടെ പിടിയിലുള്ള വടക്കന്‍ സിറിയയിലെ അതാറബിലാണ് സനയുടെ താമസം. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ …