സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ പോലീസ് കേന്ദ്രങ്ങള്‍ക്ക് നേരെ റോഹിംഗ്യകളുടെ ചാവേര്‍ ആക്രമണം, 89 പേര്‍ കൊല്ലപ്പെട്ടു. മ്യാന്മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖിനിലെ റാത്തെഡോംഗില്‍ പൊലീസ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് റോഹിന്‍ഗ്യകള്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 12 സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ, 89 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റിയമ്പതിലധികം വരുന്ന റോഹിന്‍ക്യ വിമതര്‍ ഇരുപതോളം പോലീസ് പോസ്റ്റുകള്‍ക്ക് …
സ്വന്തം ലേഖകന്‍: കലാപ ഭീഷണി, ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ വിധി പ്രഖ്യാപനം ജയിലേക്ക് മാറ്റി, ഗുര്‍മീത് ബലാത്സംഗം ചെയ്താല്‍ ശുദ്ധരാകുമെന്ന് ഭക്തരെ വിശ്വസിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. മൂന്നു സംസ്ഥാനങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്ന സാഹചര്യത്തില്‍ ഗുര്‍മീതിനെ തടവിലിട്ടിരിക്കുന്ന സുനൈരിയ ജില്ലാ ജയില്‍ താല്‍ക്കാലിക കോടതി ആക്കി മാറ്റി വിധി പ്രഖ്യാപനം നടത്താനാണ് അധികൃതരുടെ തീരുമാനം. പഞ്ചാബ്ഹരിയാന …
സ്വന്തം ലേഖകന്‍:കുഞ്ഞുണ്ടായാല്‍ ശമ്പളത്തോടെ രണ്ടു മാസം അവധി പ്രഖ്യാപിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ആനുകൂല്യം ലഭിക്കുക കമ്പനിയുടെ സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക്. യുഎസ് സ്ഥാപനമായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ കസാഖ്സ്ഥാന്‍, ബെലാറസ്, ജോര്‍ജിയ, അര്‍മേനിയ, സ്വിസ്‌റല്‍ലാന്‍ഡ്, ഇസ്രായേല്‍, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ 7000 ത്തോളം ജീവനക്കാര്‍ക്കാണ് കുഞ്ഞു ജനിച്ചാല്‍ …
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയുടെ മുത്തലാഖ് വിധിയ്ക്ക് കാരണക്കാരിയായ ഇസ്രത് ജഹാനു നേരെ സമൂഹ ഭ്രഷ്ടും സ്വഭാവഹത്യയുമെന്ന് വെളിപ്പെടുത്തല്‍. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ തനിക്കു നേരെ സാമൂഹിക വിലക്കും സ്വഭാവഹത്യയും നിലവിലുണ്ടെന്നും നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതില്‍ തുറക്കുകയാണെന്നും ഇസ്രത്ത് ജഹാന്‍ വെളിപ്പെടുത്തി. തനിക്കെതിരെ ബന്ധുക്കളും അയല്‍ക്കാരും തന്നെയാണ് കുപ്രചരനം നടത്തുന്നതെന്നും …
സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍, പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ആക്രമം അഴിച്ചുവിട്ട് അനുയായികള്‍, 32 ഓളം പേര്‍ കൊല്ലപ്പെട്ടു. 15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിട്ടുള്ളത്. ശിക്ഷ 28 ന് പ്രഖ്യാപിക്കും. കോടതി വിധി പുറത്തു …
സ്വന്തം ലേഖകന്‍: പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കുന്നു. താഴ്ന്ന മൂല്യമുള്ള നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പാരന്പര്യം വിളിച്ചോതുന്ന തരത്തില്‍ സാഞ്ചിയിലെ സ്തൂപങ്ങളാണ് നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നത്. മഹാത്മഗാന്ധി (പുതിയ) സീരിസിലെ …
സ്വന്തം ലേഖകന്‍: യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം. മുഖ്യ എതിരാളിയായ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും യുവന്റസിന്റെ ബുഫണിനെയും കടത്തിവെട്ടിയാണ് റയല്‍മഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ 2016, 17 സീസണിലെ യൂറോപ്പിലെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള പുരസ്‌കാരവും യുവേഫയുടെ പുരസ്‌കാരവും സ്വന്തമാക്കിയത്. വോട്ടിങില്‍ രണ്ടാം …
സ്വന്തം ലേഖകന്‍: ചൈനയില്‍ യുവതി കാര്‍ വാങ്ങാനെത്തിയത് നാലു ചാക്ക് ഒരു യുവാന്‍ നോട്ടുകളുമായി, നോട്ടെണ്ണി വലഞ്ഞ് ജീവനക്കാര്‍. നാലു ചാക്ക് നിറയെ ഒരു യുവാന്‍ നോട്ടുകളുമായി ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട ഷോറൂമിലെത്തിയ യുവതിയെക്കണ്ട് ജീവനക്കാര്‍ ഞെട്ടുകയായിരുന്നു. തുടര്‍ന്ന് ഷോറൂമിലെ 20 ജീവനക്കാര്‍ രണ്ടര മണിക്കൂര്‍ നേരം എണ്ണിയാണ് ചാക്കുകളിലെ പണം തിട്ടപ്പെടുത്തിയത്. നാലു …
സ്വന്തം ലേഖകന്‍: 1500 രൂപയുടെ 4ജി ഫോണുമായി ചരിത്രം കുറിക്കാന്‍ ജിയോ എത്തുന്നു, ബുക്കിംഗ് വ്യാഴാഴ്ച മുതല്‍. 1500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിങ് 24 ന് വൈകിട്ട് അഞ്ചു മുതല്‍ ആരംഭിക്കും. ‘ജിയോ. കോം’ സൈറ്റിലോ ജിയോ റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങളിലോ മൊബൈല്‍ ഷോപ്പുകളിലോ ബുക്കിങ് നടത്താം. 500 രൂപ ബുക്കിങ് തുകയായി നല്‍കണം. …
സ്വന്തം ലേഖകന്‍: 9500 വികസന പദ്ധതികളുടെ ഉദ്ഘാടനം ഒറ്റ ദിവസം, അപൂര്‍വ റെക്കോര്‍ഡിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 29 ന് രാജസ്ഥാനാണ് ഈ അപൂര്‍വ പ്രകടനത്തിന് വേദിയാകുന്നത്. ഉദയ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 9500 ലധികം വരുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക. പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ)യുടേതാണ് പദ്ധതികള്‍. പദ്ധതികളില്‍ …