സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ ആഫ്രിക്കന്‍ രാജ്യമായ സിയാറലിയോണ്‍, മരിച്ചവരുടെ ണ്ണം 300 കവിഞ്ഞു, ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി. തലസ്ഥാനമായ ഫ്രീടൗണില്‍ മാത്രം 312 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരത്തോളം കുടുംബങ്ങള്‍ ഭവനരഹിതരായി. മൃദേഹങ്ങള്‍ കുന്നുകൂടി രാജ്യത്തെ മോര്‍ച്ചറികള്‍ നിറഞ്ഞതായി മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ രണ്ടു പ്രധാന റോഡുകള്‍ ചെളിനിറഞ്ഞ തോടുകളായി ഇവയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പതാകയേക്കാള്‍ ഉയരത്തില്‍ പാക് പതാക ഉയര്‍ത്തി പാകിസ്താന്റെ സ്വാതന്ത്യ്ര ദിനാഘോഷം. എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ 400 അടി ഉയരത്തില്‍ ദേശീയപതാക ഉയര്‍ത്തി പാക്കിസ്ഥാന്‍. 120 അടി നീളവും 80 അടി വീതിയുമുള്ള ഈ പതാക വലിപ്പത്തിന്റെ കാര്യത്തില്‍ തെക്കനേഷ്യയില്‍ ഒന്നാം സ്ഥാനവും ലോകത്തില്‍ എട്ടാം സ്ഥാനവും സ്വന്തമാക്കി. പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസമാണ് …
സ്വന്തം ലേഖകന്‍: ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണത്തിലെ പിഴവു മൂലം മരിച്ച കുട്ടികളുടെ എണ്ണം 74 ആയി, യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്, യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ജനരോഷം ശക്തം. ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെ മരണമടഞ്ഞ കുട്ടികളുടെ എണ്ണം 74 …
സ്വന്തം ലേഖകന്‍: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മലയാളി നഴ്‌സുമാര്‍ സൗദി ജയിലില്‍. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലാണ് മൂന്ന് മലയാളി നഴ്‌സുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയത്. ജയിലിലായിരുന്ന മൂന്ന് നഴ്‌സുമാരില്‍ ഒരാള്‍ക്ക് കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മറ്റു രണ്ട് നഴ്‌സുമാരും ജിദ്ദയിലെ ജയിലിലാണുള്ളത്. അതേസമയം, മലയാളി …
സ്വന്തം ലേഖകന്‍: പാക് സ്വാതന്ത്യ്ര ദിനാഘോഷത്തില്‍ ചൈനീസ് ഉപപ്രധാനമന്ത്രി മുഖ്യാതിഥി, സന്ദര്‍ശനം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ചൈനയുടെ ഉപപ്രധാനമന്ത്രി വാങ് യാങ് ഇന്നലെ ഇസ്‌ലാമാബാദിലെത്തി. ചടങ്ങില്‍ വിശിഷ്ട അതിഥിയായ വാങ്ങിനൊപ്പം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ചൈനീസ് ഉന്നതതല പ്രതിനിധി സംഘവുമുണ്ട്. ബേനസീര്‍ ഭൂട്ടോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ചൈനീസ്, പാക് ഉദ്യോഗസ്ഥര്‍ വാംഗിനെ …
സ്വന്തം ലേഖകന്‍: യുപി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 71 ആയി, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ പുറത്താക്കി മുഖം രക്ഷിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍, മരണങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാത്തതു മൂലമല്ലെന്ന് വരുത്തുതീര്‍ക്കാനും ശ്രമം. ഗോരഖ്പുര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നവജാതര്‍ …
സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയിലെ പിളര്‍പ്പ് മാറ്റി ഒന്നിപ്പിച്ച് എന്‍ഡിഎയിലേക്ക് ആനയിക്കാന്‍ ബിജെപി കരുനീക്കം, വാഗ്ദാനം ചെയ്തത് മൂന്ന് കേന്ദ്ര മന്ത്രി സ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. അണ്ണാ ഡിഎംകെ പളനിസാമി – പനീര്‍സെല്‍വം പക്ഷങ്ങള്‍ ലയിച്ചാല്‍ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാമെന്നു ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ലയനശേഷം അണ്ണാ ഡിഎംകെയ്ക്ക് ഒരു …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച, ശ്വാസംകുട്ടി മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 30 ആയി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുവട്ടം എംപിയായിരുന്ന ഗോരഖ്പുര്‍ മണ്ഡലത്തിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച മൂന്ന് കുഞ്ഞുങ്ങള്‍കൂടി മരിച്ചതോടെ ആറു ദിവസത്തിനിടെ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ച 63 ആയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 17 നവജാത …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയാന്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം, ചുക്കാന്‍ പിടിക്കുന്നത് മലയാളി. ഓഗസ്റ്റ് 15 ആം തിയതി ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റു നേരമാണ് ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങള്‍ അണിയുക. സമീപത്തെ ഇല്യുമനേഷന്‍ ടവറില്‍ നിന്നാണ് വെള്ളച്ചാട്ടത്തെ നിറങ്ങള്‍ അണിയിക്കുന്ന പ്രകാശം പകരുന്നത്. ബഫലോ സര്‍വ്വകലാശാലയലെ …
സ്വന്തം ലേഖകന്‍: ഗൂഗിളിലെ ലിംഗ വിവേചന വിവാദം. സ്ത്രീകള്‍ക്ക് ഗൂഗിളില്‍ സ്ഥാനമില്ലെന്ന് പറയാന്‍ ആരേയും അനുവദിക്കില്ലെന്ന് സിഇഒ സുന്ദര്‍ പിച്ചെ. ഗൂഗിളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടെന്ന് പറഞ്ഞ സുന്ദര്‍ പിച്ചെ അത് അങ്ങനെ അല്ലെന്ന് പറയാന്‍ ആരേയും അനുവദിക്കില്ലെന്നും വ്യക്തമാക്കി. ‘സ്ത്രീകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വ്യവസായങ്ങളിം സ്ഥാനമുണ്ട്. ഗൂഗിളിലും നിങ്ങള്‍ക്ക് സ്ഥാനമുണ്ട്. അല്ലെന്ന് പറയാന്‍ ആരെയും അനുവദിക്കില്ല. ഞങ്ങള്‍ക്ക് …