1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2017

സ്വന്തം ലേഖകന്‍: ചൈനയില്‍ യുവതി കാര്‍ വാങ്ങാനെത്തിയത് നാലു ചാക്ക് ഒരു യുവാന്‍ നോട്ടുകളുമായി, നോട്ടെണ്ണി വലഞ്ഞ് ജീവനക്കാര്‍. നാലു ചാക്ക് നിറയെ ഒരു യുവാന്‍ നോട്ടുകളുമായി ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട ഷോറൂമിലെത്തിയ യുവതിയെക്കണ്ട് ജീവനക്കാര്‍ ഞെട്ടുകയായിരുന്നു. തുടര്‍ന്ന് ഷോറൂമിലെ 20 ജീവനക്കാര്‍ രണ്ടര മണിക്കൂര്‍ നേരം എണ്ണിയാണ് ചാക്കുകളിലെ പണം തിട്ടപ്പെടുത്തിയത്.

നാലു ചാക്കുകളിലുമായി 1,30000 യുവാനാണ് (12.5ലക്ഷം രൂപ) ഉണ്ടായിരുന്നത്. കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തുന്ന യുവതിയാണ് ചാക്കു കണക്കിന് പണവുമായി കാറു വാങ്ങാനെത്തിയത്. നോട്ടെണ്ണാന്‍ ആള്‍ തികയാതെ വന്നപ്പോള്‍ ഷോറൂം ജീവനക്കാര്‍ക്ക് പുറമേ കാര്‍ മെക്കാനിക്കുകളേയും കൂട്ടേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്.

കാറിന്റെ വില ചെറിയ കറന്‍സികളായി നല്‍കാന്‍ സാധിക്കുമോയെന്ന് യുവതി നേരത്തെ ഷോറൂമില്‍ വിളിച്ച് ചോദിച്ചിരുന്നു. ഷോറൂം മാനേജര്‍ നല്‍കിയ ഉറപ്പിലാണ് അവര്‍ ഒരു യുവാന്‍ നോട്ടുകളുമായി എത്തിയത്. ജീവനക്കാരോട് തന്റെ കാര്‍ തുറന്ന് പണം എടുത്തു കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടപ്പോഴാണ് സംഗതി കളിയല്ല കാര്യമാണെന്ന് മാനേജര്‍ക്കും ജീവനക്കാര്‍ക്കും മനസിലായത്. ചാക്കില്‍ കെട്ടി കൊണ്ടു വന്നതിന്റെ ബാക്കി തുക മൊബൈല്‍ ബാങ്കിംഗിലൂടെ നല്‍കി 19.5 ലക്ഷത്തിന്റെ പുതു പുത്തന്‍ കാറും ഓടിച്ചാണ് യുവതി മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.