1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2017

സ്വന്തം ലേഖകന്‍: 1500 രൂപയുടെ 4ജി ഫോണുമായി ചരിത്രം കുറിക്കാന്‍ ജിയോ എത്തുന്നു, ബുക്കിംഗ് വ്യാഴാഴ്ച മുതല്‍. 1500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിങ് 24 ന് വൈകിട്ട് അഞ്ചു മുതല്‍ ആരംഭിക്കും. ‘ജിയോ. കോം’ സൈറ്റിലോ ജിയോ റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങളിലോ മൊബൈല്‍ ഷോപ്പുകളിലോ ബുക്കിങ് നടത്താം. 500 രൂപ ബുക്കിങ് തുകയായി നല്‍കണം.

ബാക്കി 1000 രൂപ ഫോണ്‍ ലഭിക്കുമ്പോള്‍ നല്‍കിയാല്‍ മതി. ഫോണ്‍ 36 മാസത്തിനുശേഷം തിരികെ നല്‍കിയാല്‍ ഈ 1500 രൂപയും തിരിച്ചുനല്‍കുമെന്ന് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാവും ഫോണ്‍ വിതരണം. 50 ലക്ഷം ഫോണുകള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുമെന്നാണു സൂചന.

സൗജന്യ വോയ്‌സ് കോള്‍, കുറഞ്ഞ നിരക്കില്‍ ഡേറ്റ എന്നിവയാണ് ഫോണിനൊപ്പം ജിയോ വാഗ്ദാനം ചെയ്യുന്നത്. 2എംപി ഫ്രണ്ട് ക്യാമറയും 2എംപി റിയര്‍ ക്യാമറയുമാണ് ജിയോ ഫീച്ചര്‍ ഫോണിലുള്ളത്. ഇതിന് പുറമേ 4 ജിബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ എക്‌സ്പാന്‍ഡ!് ചെയ്യാവുന്ന മെമ്മറി. വീഡിയോ കോളുകളും വോയ്‌സ് കോളുകളും ഒരു പോലെ സാധ്യമാകുന്നതാണ് ജിയോ ഫോണ്‍.

ഓരോ ദിവസവും ഒരു ലക്ഷം ഫോണുകള്‍ എന്നതാണ് ജിയോയുടെ ലക്ഷ്യം. ആഴ്ചയില്‍ നാലു മുതല്‍ അഞ്ചു ലക്ഷം ഫോണ്‍വരെ വില്‍ക്കാനാണ് കമ്പനി ആലോചിക്കുന്നത്. തികച്ചും സൗജന്യമായി ഫോണും 153 രൂപയ്ക്ക് സൗജന്യ കോളും എസ്എംഎസും ഡേറ്റയും നല്‍കിക്കൊണ്ടാണ് ജിയോ അവതരിക്കുന്നത്. അതേസമയം, ഫോണ്‍ ലഭിക്കണമെങ്കില്‍ 1,500 രൂപ സെക്യൂരിറ്റി നല്‍കേണ്ടിവരും.

ജിയോ ഫോണ്‍ ബുക്കിംഗിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ രാജ്യത്തെവിടെയും ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറില്‍ ശേഖരിച്ചതിന് ശേഷം ഒരു ടോക്കന്‍ നമ്പര്‍ ലഭിക്കും. ഫോണ്‍ കൈപ്പറ്റാന്‍ വരുമ്പോള്‍ ഈ ടോക്കന്‍ മാത്രം കാണിച്ചാല്‍ മതി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.