സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രശസ്ത പ്രേതഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. ജൂലൈ എട്ടിന് ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്‌ളാറ്റില്‍ കുളിമുറിയില്‍ അബോധാവസ്ഥയിലാണ് തിവാരിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളിയിരുന്നു. തിവാരിയുടെ കഴുത്തിന് ചുറ്റും കറുത്ത പാട് കണ്ടത്തെിയതായും ശ്വാസംമുട്ടിയാണ് മരണമെന്ന് …
സ്വന്തം ലേഖകന്‍: ബൈബിളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി. 2013 ല്‍ നടത്തിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 30 വര്‍ഷം നീണ്ട ഖനന പര്യവേക്ഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തലെന്ന് പര്യവേക്ഷകര്‍ പറയുന്നു. നിരവധി കല്ലറകളിലായി 145 അസ്ഥികൂടങ്ങളാണ് കണ്ടത്തെിയതെന്ന് പര്യവേക്ഷണ സംഘം പറഞ്ഞു. ചില കല്ലറകള്‍ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങളും ഭക്ഷണവും …
സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിയെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കു വംശീയ അധിക്ഷേപം നേരിട്ടതായി ശനിയാഴ്ചയാണ് പരാതി ഉയര്‍ന്നത്. തെക്കന്‍ കൊറിയയില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മോണിക ഖാംഗെംബാനാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം നേരിട്ടത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയപ്പോള്‍ താന്‍ ഇന്ത്യക്കാരിയാണോ …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ വഴി പിന്തുടര്‍ന്ന് നരേന്ദ്ര മോദിയുടെ തീവണ്ടിയാത്ര. വംശീയ വിവേചനത്തിനെതിരായ മഹാത്മാ ഗാന്ധിയുടെ പോരാട്ടത്തിന്റെ സ്മരണ പുതുക്കിയാണ് ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ പെന്‍ട്രിച്ചില്‍നിന്ന് പീറ്റര്‍മാറിറ്റ്‌സ്ബര്‍ഗിലേക്ക് മോദി തീവണ്ടിയാത്ര നടത്തിയത്. ഗാന്ധിജി യാത്ര ചെയ്ത തീവണ്ടിയുടെ മാതൃകയില്‍ തീര്‍ത്ത വണ്ടിയില്‍ 15 കിലോമീറ്റര്‍ ദൂരം മോദി സഞ്ചരിച്ചു. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: പൊതുമേഖലയുടേയും അവശ വിഭാഗങ്ങളുടേയും ബജറ്റ്, കേരള ബജറ്റ് 2016 ഒറ്റനോട്ടത്തില്‍. ക്ഷേമ പെന്‍ഷനുകള്‍ മാസം ആയിരം രൂപയായി വര്‍ധിപ്പിച്ചും തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചും അവശ വിഭാഗങ്ങളോട് ചായ്‌വ് വ്യക്തമാക്കിയ ധനമന്ത്രി തോമസ് ഐസക് സാമ്പത്തികമാന്ദ്യം മറികടക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജും പ്രഖ്യാപിച്ചു. 20,000 കോടി രൂപയാണ് പാക്കേജിലുള്ളത്. ഈ വര്‍ഷം …
സ്വന്തം ലേഖകന്‍: സെന്‍സര്‍ കടമ്പ കടന്നു, മലയാളത്തിലെ ആദ്യ നഗ്‌നചിത്രം എന്ന വിശേഷണവുമായി ചായം പൂശിയ വീട് തിയറ്ററിലേക്ക്. വിവാദങ്ങള്‍ക്കൊടുവില്‍ എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഐ എഫ് എഫ് കെയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് …
സ്വന്തം ലേഖകന്‍: വിസ കാലവതി അവസാനിച്ച ശേഷം ബംഗളുരുവില്‍ തങ്ങുന്നത് 1500 ആഫ്രിക്കക്കാര്‍, തിരിച്ചയക്കാന്‍ നീക്കം. ഇത്തരത്തില്‍ ഇന്ത്യയില്‍ തുടരുന്ന 1,500 ആഫ്രിക്കന്‍ പൗരന്മാരുടെ പട്ടിക ബംഗളുരു പോലീസ് തയാറാക്കി. ഈ മാസം അവസാനത്തിനു മുമ്പ് ഇവരെ കണ്ടെത്താനും തിരിച്ചയക്കാനുമാണു അധികൃതരുടെ തീരുമാനം. ലഹരി, മയക്കു മരുന്നു കേസുകളില്‍ ആഫ്രിക്കന്‍ പൗരന്മാര്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്നതു പരിഗണിച്ചാണ് …
സ്വന്തം ലേഖകന്‍: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെയും ഐക്യുവുമായി ഇന്ത്യന്‍ ബാലന്‍ വാര്‍ത്തയിലെ താരമാകുന്നു. നാഗ്പൂരില്‍ നിന്നുള്ള അഖിലേഷ് ചന്ദോര്‍ക്ക എന്ന പതിനൊന്നുകാരനാണ് ലോകത്തെ ബുദ്ധിരാക്ഷസരുടെ പട്ടികയില്‍ ഇടംനേടിയത്. 160 പോയിന്റ് ആണ് അഖിലേഷിന്റെ ഐക്യു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെയും ഐക്യുവിന് തുല്യമാണിത്. ഉയര്‍ന്ന ഐക്യുവുള്ള ആളുകളുടെ കൂട്ടായ്മയായ മെന്‍സയില്‍ നിന്ന് ഇത് സംബന്ധിച്ച …
സ്വന്തം ലേഖകന്‍: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമി അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍വച്ചായിരുന്നു മരണമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍, നിര്‍മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കിരോസ്തമി ഇറാനുപുറത്ത് ഏറെ ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനായിരുന്നു. 1997 ല്‍ ടേസ്റ്റ് ഓഫ് ചെറിയെന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാന്‍ ചലച്ചിത്രോത്സവത്തിലെ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ദൈവത്തിന്റെ പേരില്‍ ബിയര്‍, നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധവും ഹര്‍ജിയും. ഗോഡ്ഫാദര്‍ എന്നു പേരുള്ള ബിയറാണ് തലസ്ഥാനത്തെ വിശ്വാസികളെ മുറിവേല്‍പ്പിച്ച് വില്‍പ്പനക്കെത്തിയത്. ഈ ബീയര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ വെള്ളിയാഴ്ച ഒരു പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു. ഈ ബ്രാന്‍ഡ് നെയിമിലുള്ള ബിയര്‍ തലസ്ഥാനത്ത് നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കണം എന്നാണ് …