സ്വന്തം ലേഖകന്‍: റഫ്രിജറേറ്റര്‍ ശരിയാക്കി തരാന്‍ സുഷമ സ്വരാജിനോട് ട്വിറ്ററില്‍ അപേക്ഷ, മന്ത്രിയുടെ ഉരുളക്കുപ്പേരി മറുപടി വൈറല്‍. സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയയായ മന്ത്രിയാണ് സുഷമാ സ്വരാജ്. ട്വിറ്ററിലൂടെ തനിക്കു മുന്നിലെത്തിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട സുഷമയ്ക്ക് മുന്നിലെത്തിയ ഒരു പ്രശ്‌നവും അതിന് സുഷമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി അതിക്രമിച്ചു കടന്നു. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയും അതിര്‍ത്തിയും കടന്ന് ഇന്ത്യന്‍ മണ്ണിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ കാമെങ് ജില്ലയിലെ യാങ്ട്‌സെ മേഖലയില്‍ ജൂണ്‍ ഒമ്പതിനാണ് സംഭവം നടന്നത്. ചൈനീസ് ആര്‍മിയുടെ 250 പട്ടാളക്കാരാണ് അതിര്‍ത്തി ലംഘിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ 150 കോടി വര്‍ഷം മുമ്പുള്ള ദിനോസറിന്റെ കാലടയാളം കണ്ടെത്തി. ജയ്‌സാല്‍മറിലാണ് 150 കോടി വര്‍ഷം പഴക്കമുളള ദിനോസറിന്റെ കാലടയാളം ജയ്‌നാരായണ്‍ വ്യാസ് യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്ര വകുപ്പിലെ ഒരു സംഘം കണ്ടെത്തിയത്. യുബ്രോണ്‍ഡെസ് ഗ്ലെറോസെന്‍സിസി തെറോപോഡ് വര്‍ഗത്തില്‍ പെടുന്ന ദിനോസറിന്റേതാണ് കല്ലില്‍ പതിഞ്ഞ നിലയിലുള്ള കാല്‍പ്പാടുകള്‍. ഡോ.വിരേന്ദ്ര സിങ്, ഡോ.സുരേഷ് ചന്ദ്ര മധുര്‍, …
സ്വന്തം ലേഖകന്‍: ചൈനീസ് ഹാക്കര്‍മാരെക്കൊണ്ട് സ്വൈര്യമില്ല, ഇന്ത്യ സൈബര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചേക്കമെന്ന് നേരത്തെ സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു. ചൈനയിലെ ചെങ്ഡു മേഖലയില്‍ നിന്നുള്ള സക്ക്ഫ്‌ളെ എന്ന ഗ്രൂപ്പ് …
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തരംഗമാകാന്‍ ഹിറ്റ്‌ലറുടെ ആത്മകഥ വീണ്ടും വരുന്നു. ലോകത്തില്‍ ഏറ്റവും കുപ്രസിദ്ധമായ പുസ്തകം എന്ന ഖ്യാതിയുള്ള അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മകഥ മെയിന്‍ കാഫ് വിപണിയില്‍ വീണ്ടും പ്രചാരം നേടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ പ്രമുഖ പത്രമായ ജിയോണല്‍ ശനിയാഴ്ച്ച മെയിന്‍ കാഫിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു. പത്രത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇറ്റലിയിലെ …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, യാത്ര സുഗമമാക്കാന്‍ നിയമ ഭേദഗതി വരുന്നു. യാത്ര റദ്ദാക്കിയാല്‍ യാത്രക്കാരന് തിരിച്ചുനല്‍കുന്ന വിമാനക്കൂലി, കൂടുതലുള്ള ബാഗേജിന് ഈടാക്കുന്ന തുക എന്നിവ നിയന്ത്രിക്കുകയാണ് നിയമത്തില്‍ മാറ്റം വരുത്തുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യാത്ര റദ്ദാക്കിയാല്‍ യാത്രക്കാരന് നഷ്ടമാകുന്ന തുക കുറക്കുകയും ബാഗേജ് നഷ്ടപ്പെട്ടാലുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയും …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആദായനികുതി ചുമത്താന്‍ നീക്കം. എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നത് തടയാനും ബദല്‍ വരുമാനം കണ്ടെത്താനുമുള്ള സൗദി സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണിത്. വിദേശികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരു പോലെ ആശങ്ക ജനിപ്പിക്കുന്നതാണ് ഈ നീക്കം. തിങ്കളാഴ്ച പുറത്തുവിട്ട ദേശീയ സാമ്പത്തിക പരിഷ്‌കാര പരിവര്‍ത്തന നയത്തില്‍ …
സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മയാകാന്‍ ഒരുങ്ങി ആമിര്‍ ഖാന്‍.ചെയ്യുന്ന വേഷങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് നിര്‍ബന്ധമുള്ള ആമീര്‍ അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മയുടെ വേഷമാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രാകേഷ് ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ആമിര്‍ നായകനാകുമെന്ന് ബോളിവുഡ് ലൈഫാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയില്‍ …
സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ ഭഗവാന്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം അണിയിച്ചത് വിവാദമാകുന്നു. ആര്‍.എസ്.എസ്. യൂണിഫോമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും, ഷൂവും അണിയിച്ചിരിക്കുന്ന ഭഗവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. സൂറത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത്. വിഗ്രഹത്തിന്റെ കൈയ്യില്‍ ദേശീയ പതാകയും പിടിപ്പിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: ‘അമ്മയില്‍’ മക്കള്‍ വീണ്ടും തമ്മിലടിക്കുന്നു, സലിം കുമാറിന്റെ രാജി നാടകമെന്ന് ഗണേഷ് കുമാര്‍, ചുട്ട മറുപടിയുമായി സലിം കുമാര്‍. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയതും ഇതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചതുമാണ് സംഘടനയില്‍ പൊട്ടിത്തെറിച്ചത്. സലിംകുമാറിന്റേത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. …