സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍. അമേരിക്കന്‍ പൗരത്വമുള്ള ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ്(68) മകന്‍ ഷെറിന്‍ ജോണ്‍(36) കൊലപ്പെടുത്തിയത്. മൃതദേഹം കത്തിച്ചശേഷം അവശിഷ്ടം പമ്പയില്‍ ഒഴുക്കിയെന്ന് ഷെറിന്‍ സമ്മതിച്ചതായി ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലക്കുകാരണം എന്നാണ് കരുതുന്നത്. കോട്ടയത്തെ ലോഡ്ജില്‍നിന്നാണ് ഷെറിനെ പിടികൂടിയത്. …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും തൂക്കമുള്ള പെണ്‍കുട്ടി കര്‍ണാടകയില്‍ ജനിച്ചു. ലോകത്ത് ഇതുവരെ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ള പെണ്‍കുട്ടി എന്ന ബഹുമതിയാണ് കര്‍ണാടകയില്‍ നന്ദിനി എന്ന 19 കാരിയുടെ പെണ്‍കുഞ്ഞിനു ലഭിച്ചത്. 6.8 കിലോ ഗ്രാമാണ് ശിശുവിന്റെ ഭാരം. സാധാരണ ഒരു നവജാത ശിശുവിന്റെ ഭാരം ശരാശരി 3.4 കിലോ ഗ്രാം ആണെന്നിരിക്കെ. അതിന്റെ …
സ്വന്തം ലേഖകന്‍: അറുപതു വര്‍ഷത്തെ കോണ്‍ക്രീറ്റ് തടവറ ജീവിതം അവസാനിപ്പിച്ച് ജപ്പാനിലെ ആന മുത്തശി യാത്രയായി. മൃഗശാലയുടെ മതില്‍ കെട്ടിനുള്ളില്‍ അറുപതു വര്‍ഷം ജീവിച്ച ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ ആനകളിലൊന്നായ ഹനാക്കോ ചരിഞ്ഞു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ടോക്കിയോയിലെ ഇനോകഷിറ മൃഗശാലയുടെ തലയെടുപ്പായി നിന്ന വെള്ളയാന ചരിഞ്ഞത്. അവസാന നിമിഷങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്ന …
സ്വന്തം ലേഖകന്‍: ഭിക്ഷക്കാരനായപ്പോള്‍ ഭക്ഷണത്തിന് പണം നല്‍കിയ ചെറുപ്പക്കാരനെ തേടി ഗായകന്‍ സോനു നിഗം എത്തി, ഒരു സമ്മാനവുമായി. തെരുവില്‍ യാചക വേഷത്തില്‍ സോനുനിഗം പാട്ടുപാടിയതും പാട്ടുകേട്ട് അനേകര്‍ പണം നല്‍കിയതും യൂട്യൂബില്‍ തരംഗമായ വീഡിയോ ആയിരുന്നു. കൂട്ടത്തില്‍ പാട്ടു കേട്ട് ഒരു യുവാവ് യാചകന് ഭക്ഷണം കഴിക്കാന്‍ 12 രൂപ നല്‍കുകയും ചെയ്തു. സോനു …
സ്വന്തം ലേഖകന്‍: കണ്ടാല്‍ ഒഴുകി നടക്കുന്ന കൊച്ചു ദ്വീപ്, ഉണ്ടാക്കിയിരിക്കുന്നതോ? വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട്. മെക്‌സിക്കോക്കാരനായ റിച്ചാര്‍ട്ട് സോവയാണ് ഒഴിഞ്ഞ പ്‌ളാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് ഒഴുകുന്ന ഒരു കൃത്രിമ ദ്വീപും അതില്‍ ഒരു താമസസ്ഥലവും രൂപപ്പെടുത്തി ശ്രദ്ധേയനായിരിക്കുന്നത്. മെക്‌സിക്കോയിലെ കാണ്‍കണ്‍ നഗരത്തിന് സമീപം ഇസ്‌ളാ മുജേറസ് ഉള്‍ക്കടലില്‍ സോവ നിര്‍മ്മിച്ചിരിക്കുന്ന ജോയ്‌സി ദ്വീപിനെ ഒഴുകുന്ന …
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ മഴക്കെടുതി, വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണം 92. ഒരാഴ്ചയായി തുടരുന്ന മഴക്കെടുതിയില്‍ ഇതുവരെ 109 പേരെ കാണാതായി. ഞായറാഴ്ച 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കൊളംബോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഗല്‌ളൊ ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം 15 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. …
സ്വന്തം ലേഖകന്‍: പിണറായിയുടെ ടീമില്‍ 19 അംഗങ്ങളെന്ന് സൂചന, സത്യപ്രതിജ്ഞ 25 ന്. പിണറായി വിജയന്‍ നയിക്കുന്ന കേരള മന്ത്രിസഭയില്‍ സി.പി.എമ്മില്‍നിന്നു 12 പേരും സി.പി.ഐയില്‍ നിന്നു നാലു പേരും മന്ത്രിമാരാകും. ജനതാദള്‍ (എസ്), എന്‍.സി.പി, കോണ്‍ഗ്രസ് (എസ്) എന്നീ ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് ഒടുവിലത്തെ വിവരം. സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ …
സ്വന്തം ലേഖകന്‍: വീണ്ടും മീശ പിരിച്ച് ലാലേട്ടന്‍, താരത്തിന് പിറന്നാള്‍ സമ്മാനമായി ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്‍ ടീസര്‍ എത്തി. ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് പുലിമുരുകന്റെ ടീസര്‍ യുട്യൂബില്‍ എത്തിയത്. 1 മിനിറ്റും 21 സെക്കന്റുമുള്ള ടീസറില്‍ ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ആസ്വാദകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ …
സ്വന്തം ലേഖകന്‍: പ്രധാന മന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലേക്ക്, അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. ജൂണ്‍ ഏഴിന് ഖത്തര്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാന മന്ത്രി അമേരിക്കയിലേക്ക് തിരിക്കുക. ജൂണ്‍ നാല്, അഞ്ച് തിയതികളിലാണ് ഖത്തര്‍ സന്ദര്‍ശനം. എട്ട് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തറിലത്തെുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ‘അമ്മാ’ മാജിക്, ജയലളിത 23 ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന അണ്ണാ ഡി.എം.കെ നിയമസഭാ അംഗങ്ങളുടെ യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. റോയപ്പേട്ട അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ നിമിഷങ്ങള്‍ക്കകമാണ് ജയലളിതയെ നേതാവായി തെരഞ്ഞെടുക്കുന്ന ഒറ്റവരി …