1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2016

സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിയെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കു വംശീയ അധിക്ഷേപം നേരിട്ടതായി ശനിയാഴ്ചയാണ് പരാതി ഉയര്‍ന്നത്.

തെക്കന്‍ കൊറിയയില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മോണിക ഖാംഗെംബാനാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം നേരിട്ടത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയപ്പോള്‍ താന്‍ ഇന്ത്യക്കാരിയാണോ എന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചതായും ആണെന്നു പറഞ്ഞപ്പോള്‍ കണ്ടാല്‍ തോന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ പരിഹസിച്ചതായും യുവതി പറയുന്നു.

വിമാനത്താവളത്തില്‍ തനിക്ക് നേരിട്ട അധിക്ഷേപത്തെ കുറിച്ച് യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഇതു വാര്‍ത്തയായത്. പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥനതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍ മോണികയോട് മോശമായി പെരുമാറിയ ഉദ്യോഗാസ്ഥന്റെ പേരുവിവരങ്ങള്‍ ഇനിയും ലഭ്യമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.