സ്വന്തം ലേഖകന്‍: 2002 ലെ മുംബൈ സ്‌ഫോടന പരമ്പര, പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്. ഡിസംബര്‍ 2002 നും മാര്‍ച്ച് 2003നും ഇടയില്‍ മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന പരമ്പര നടത്തിയ 10 പേരില്‍ മൂന്നു പേര്‍ക്കകാണ് പോട്ട കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. ഇതില്‍ ബോംബുകള്‍ സ്ഥാപിച്ച മുസമ്മില്‍ അന്‍സാരിക്ക് മരണം …
സ്വന്തം ലേഖകന്‍: ആഗോള കള്ളപ്പണക്കാരുടെ പട്ടികയില്‍ പേര്, ആരോപണം നിഷേധിച്ച് അമിതാഭ് ബച്ചന്‍. വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പനാമ പേപ്പേഴ്‌സ് പട്ടിക നിഷേധിച്ച നടന്‍ അമിതാബ് ബച്ചന്‍ തന്റെ പേര് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കമ്പനികളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ബച്ചന്‍ പറഞ്ഞു. വിദേശത്ത് ചിലവഴിച്ചതിനടക്കം …
സ്വന്തം ലേഖകന്‍: നടി ശ്രീയ രമേശിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. നടിയുടെ ചിത്രം തെറ്റായ രീതിയില്‍ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തിയ യുവാവാണ് പിടിയിലായത്. ശ്രീയ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഈ വിവരം താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ശ്രീയയുടെ ഫേസ്ബുക്ക് പോസ്റ്റ്, പ്രിയപ്പെട്ട സഹോദരീ …
സ്വന്തം ലേഖകന്‍: ചത്തീസ്ഗഢില്‍ യുവതിക്ക് ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ അഞ്ച്. ഛത്തീസ്ഗഢിലെ സുര്‍ഗുജ ജില്ലയിലെ അമ്പികപൂര്‍ ടൗണിലുള്ള സിവില്‍ ആശുപത്രിയിലാണ് 25 കാരിയായ യുവതിയുടെ അപൂര്‍വ പ്രസവത്തിന് വേദിയായത്. അഞ്ച് കുട്ടികളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാധാരണ കുഞ്ഞുങ്ങളേക്കാള്‍ കുട്ടികള്‍ക്ക് ഭാരക്കുറവ് ഉള്ളതിനാല്‍ കുട്ടികളെ ഒബ്‌സര്‍വേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴാം മാസത്തിലാണ് യുവതി അഞ്ച് …
സ്വന്തം ലേഖകന്‍: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വിവാദമായി. വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ എന്ന പേരില്‍ പുറപ്പെടുവിച്ച ഇടയ ലേഖനത്തിലാണ് ബിഷപ്പ് വിവാദ പരാമര്‍ശം നടത്തിയത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹം ഇപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടയ ലേഖനം. പഠിച്ച് ജോലിയും പദവിയും എല്ലാം നേടിയ ശേഷം വിവാഹം …
സ്വന്തം ലേഖകന്‍: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഉപഭോക്താക്കളെ ചിരിപ്പിക്കാന്‍ നോക്കിയ ഗൂഗിള്‍ പുലിവാലു പിടിച്ചു. ആളുകളെ ചിരിപ്പിക്കാന്‍ അവതരിപ്പിച്ച ആനിമേഷന്‍ ഐക്കണാണ് കമ്പനിയെ തിരിച്ചുകടിച്ചത്. അലോസരപ്പെടുത്തുന്ന ചാറ്റുകളില്‍നിന്ന് രക്ഷപ്പെടാന്‍ മിക് ഡ്രോപ് സംവിധാനമൊരുക്കിയെന്ന് പ്രഖ്യാപിച്ചാണ് ഗൂഗ്ള്‍ വിഡ്ഢി ദിനം ആഘോഷിച്ചത്. ജിമെയില്‍ സന്ദേശത്തിന് പ്രതികരണം അയക്കുമ്പോള്‍ മിക് ഡ്രോപ് ബട്ടന്‍ കാണാം. ബട്ടന്‍ അമര്‍ത്തുന്നതോടെ മറുപടിക്കൊപ്പം …
സ്വന്തം ലേഖകന്‍: ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍. സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച സ്മാര്‍ട്ട് ഫോണ്‍ സോഫ്റ്റ്‌വെയറാണ് ചെവിയിലെ അണുബാധ കണ്ടെത്താന്‍ സഹായിക്കുക. സ്വീഡനിലെ ഉമേ സര്‍വകലാശാലയിലെയും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്. സ്മാര്‍ട്ട് ഫോണുകളിലെ ക്‌ളൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ അണുബാധ കണ്ടുപിടിക്കുന്നത്. ഇതോടെ …
സ്വന്തം ലേഖകന്‍: ഈജിപ്ഷ്യല്‍ വിമാന റാഞ്ചിക്കൊപ്പം ബ്രിട്ടീഷ് യുവാവിന്റെ സെല്‍ഫി വൈറലാകുന്നു. പുര കത്തുമ്പോള്‍ വാഴ വെട്ടിയ കഥയാണ് 26 കാരനായ ബ്രിട്ടീഷ് യുവാവ് ബെഞ്ചമിന്‍ ഇന്‍സിന്റേത്. കഴിഞ്ഞ ദിവസം ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ വിമാന റാഞ്ചിയോടൊപ്പം എടുത്ത സെല്‍ഫിയാണ് ഇന്‍സിനെ പ്രശസ്തനാക്കിയിരിക്കുന്നത്. വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍ മുസ്തഫയുടെ കൂടെ ഇന്‍സ് ചിരിച്ചുകൊണ്ടു എടുത്ത …
സ്വന്തം ലേഖകന്‍: ജനപ്രിയ അമേരിക്കന്‍ എഴുത്തുകാരന്‍ ജിം ഹാരിസണ്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. മുപ്പതിലധികം പുസ്തകങ്ങള്‍ സ്വന്തം പേരിലുള്ള ഹാരിസണ്‍ ജീവിതത്തിന്റെ പച്ചയായ അവതരണത്തിലൂടെയാണ് ശ്രദ്ധേയനായത്. ലജന്‍ഡ്‌സ് ഓഫ് ഫാള്‍ (1979), വോള്‍ഫ്, എ ഗുഡ് ഡേ ടു ഡൈ(1973), ഫാര്‍മര്‍ (1976), വാര്‍ലോക് (1981) തുടങ്ങിയവ പ്രധാന നോവലുകളാണ്. ഡെഡ് മാന്‍സ് ഫ്‌ളോട്ട്, ലെറ്റേഴ്‌സ് …
സ്വന്തം ലേഖകന്‍: വീടിനു മുകളില്‍ സ്വവര്‍ഗാനുരാഗ പതാക ഉയര്‍ത്തിയ സൗദി പൗരന്‍ അറസ്റ്റില്‍. ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര ചിഹ്നമായ മഴവില്‍ പതാകയാണ് യുവാവ് വീടിനു മുന്നില്‍ പറത്തിയത്. എന്നാല്‍ പതാക എന്തിന്റെ പ്രതീകമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും മക്കളുടെ താല്‍പര്യപ്രകാരം വാങ്ങിയതാണെന്നുമാണ് അറസ്റ്റിലായ വ്യക്തിയുടെ വാദം. മഴവില്‍ നിറത്തിലുള്ള പതാകയുടെ ഭംഗിയില്‍ ആകൃഷ്ടനായി മക്കളുടെ …