സ്വന്തം ലേഖകന്‍: രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രചാരണ പരിപാടിയുമായി ആര്‍എസ്എസ്. പദ്ധതിയുടെ ഭാമായി രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും. ഇതിനു മുന്നോടിയായി 20 ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ‘രാമക്ഷേത്രം ഒരു യാഥാര്‍ഥ്യം’ എന്നാണ് പരിപാടിയുടെ പേര്. ബി.ജെ.പി …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം വിജയിച്ചത് മൂന്നാം ശ്രമത്തിലെന്ന് അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലിയുടെ മൊഴി. മുമ്പ് രണ്ടുവട്ടം ആക്രമണത്തിന് നീക്കം നടത്തിയിരുന്നതായും രണ്ടുവട്ടവും അവസാനഘട്ടത്തില്‍ ആക്രമണം നടത്താനുള്ള തീരുമാനം മാറ്റിവക്കുകയായിരുന്നെന്നും പാക്, അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി കോടതി മുമ്പാകെ മൊഴി നല്‍കി. മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും …
സ്വന്തം ലേഖകന്‍: മെഡിക്കല്‍ പ്രവേശനത്തിന് രാജ്യ വ്യാപകമായി പൊതു പ്രവേശന പരീക്ഷ നടത്താനുള്ള ശുപാര്‍ശക്ക് അംഗീകാരം. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിയമം ഭേദഗതി ചെയ്ത് മെഡിക്കല്‍ പ്രവേശനത്തിന് പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യുടെ ശുപാര്‍ശ അംഗീകരിച്ച ആരോഗ്യ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങള്‍ക്ക് കരടുരേഖ കൈമാറി. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ ചെന്നൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. 29 വയസായിരുന്നു. മരണകാരണം ഇതുവരേയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം റെക്കോര്‍ഡിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന ഷാനെ തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ‘ഹിസ് …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റിന്റെ വിരുന്നില്‍ ചെരിപ്പിട്ടെത്തിയ കെജ്‌രിവാളിന് വ്യവസായി ഷൂ വാങ്ങാന്‍ 364 രൂപ നല്‍കി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന് ആദരസൂചകമായി രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സാധാരണ ചെരിപ്പ് ധരിച്ചത്തെിയത്. എന്നാല്‍ കെജ്‌രിവാളിന്റെ നടപടി രാജ്യത്തിനുതന്നെ നാണക്കേടായെന്ന് വിശാഖപട്ടണത്തെ ബിസിനസുകാരനായ സുമിത് അഗര്‍വാളിന് തോന്നി. നല്ലൊരു …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലണ്ടന്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡനാരോപണം. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലണ്ടന്‍ നിവാസിയായ ഇരുപത്തൊന്നുകാരി പെണ്‍കുട്ടിയാണ് ലുധിയാന പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ പെണ്‍കുട്ടിയും ഹോക്കി താരമാണ്. നാലു വര്‍ഷമായി അടുപ്പത്തിലായ തന്നെ സിങ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരന്‍ അന്തരിച്ചു, ആത്മഹത്യയെന്ന് സൂചന. ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെനോയ്റ്റ് വയോലിയരാണ് ആരാധകരെ ഞെട്ടിച്ച് യാത്രയായത്. 44 വയസ്സായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വന്തം വീട്ടില്‍ വെടിയേറ്റ നിലയില്‍ വയോലിയരെ കണ്ടത്തെുകയായിരുന്നു. വയോലിയര്‍ സ്വയം വെടിവെച്ചതാണെന്നാണ് സ്വിസ് പൊലീസിന്റെ നിഗമമനം. ലൂസിയാനക്കടുത്ത് റസ്റ്റാറന്റ് നടത്തി വരുകയായിരുന്നു. ലോകത്തിലെ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഒരു മനുഷ്യന്‍ മരമായി മാറുന്നു, കൈയിലും കാലിലും നിറയെ മരച്ചില്ലകള്‍ പോലെ മുഴകള്‍ വളരുന്ന മനുഷ്യന്‍. ബംഗ്ലാദേശിലെ അബുല്‍ ബജന്‍ദാര്‍ എന്നയാളാണ് 10 വര്‍ഷമായി മരമനുഷ്യനായി ജീവിക്കുന്നത്. ശസ്ത്രക്രിയയിലൂടെ ശരീരത്തിലെ അഞ്ചു കിലോയോളം ഭാരം വരുന്ന മുഴകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍ ബജന്‍ദാര്‍. നാലു വര്‍ഷം മുമ്പാണ് ജോലി ചെയ്യാന്‍ പോലും …
സ്വന്തം ലേഖകന്‍: സരിതക്കാറ്റില്‍ കേരള മന്ത്രിസഭ ആടിയുലയുന്നു, നാണംകെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും, രാജിവക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പ്രകടനങ്ങള്‍. സോളാര്‍ കമ്മീഷനു മുമ്പാകെ സരിത നല്‍കിയ മൊഴികള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം വിജിലന്‍സ് കോടതി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ബാബുവിനും എതിരെ ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായത്. …
സ്വന്തം ലേഖകന്‍: പത്മഭൂഷണ്‍ പുരസ്‌കാരം, നടന്‍ അനുപം ഖേറിനെ ട്രോളില്‍ കൊലവിളിച്ച് സോഷ്യല്‍ മീഡിയ. 2010 ല്‍ അനുപം ഖേറിട്ട ഒരു ട്വീറ്റ് ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്നലെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്ക് വെച്ചതാണ് തിരിച്ചടിച്ചത്. ‘ഭാരതസര്‍ക്കാറില്‍ നിന്നും പത്മവിഭൂഷണന്‍ പുരസ്‌കാരം ലഭിച്ചെന്ന് അറിയിക്കുന്നതില്‍ സന്തോഷവും അഭിമാനവും ആദരവും …