സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് വിലക്കുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി, മഹാരാഷ്ട്രയില്‍ ആയിരത്തോളം സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള മഹാരാഷ്ര്ടയിലെ ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ ബലമായി പ്രവേശിക്കാനുള്ള വനിതാ സംഘടനകളുടെ ശ്രമം പോലീസും പ്രദേശവാസികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് തടഞ്ഞതാണ് അറസ്റ്റില്‍ കലാശിച്ചത്. ക്ഷേത്രത്തില്‍ കയറി പൂജയില്‍ പങ്കെടുക്കുമെന്നും, വേണ്ടിവന്നാല്‍ ഇതിനായി വിമാന മാര്‍ഗം ക്ഷേത്രത്തില്‍ …
സ്വന്തം ലേഖകന്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം, കോഴിക്കോട് ജേതാക്കള്‍, പാലക്കാട് രണ്ടാമത്. തുടര്‍ച്ചയായ പത്താം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കളാകുന്നത്. അപ്പീലുകളുടെ തള്ളിക്കയറ്റത്തില്‍, അവസാന നിമിഷംവരെ നിലനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് 919 പോയന്റുമായി കോഴിക്കോട് കിരീടം ഉറപ്പിച്ചത്. കഴിഞ്ഞവര്‍ഷം സംയുക്ത ജേതാക്കളായ പാലക്കാട് 912 പോയന്റ് നേടി രണ്ടാം സ്ഥാനം നേടി. 908 പോയന്റുമായി …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും ദുരൂഹമായ സാഹചര്യത്തില്‍ കാര്‍ കാണാതായി, അതി ജാഗ്രതാ നിര്‍ദ്ദേശം. സൈനിക ആശുപത്രിയുടെ സ്റ്റിക്കര്‍ പതിച്ച സ്വകാര്യ കാറാണ് ന്യൂഡല്‍ഹിയില്‍ നിന്ന് ഇത്തവണ മോഷണം പോയി. രാഷ്ട്രം റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനിരിക്കെ, ഒരാഴ്ചക്കിടെ തന്ത്രപ്രധാന സ്ഥലങ്ങളില്‍നിന്ന് മോഷണം പോകുന്ന മൂന്നാമത്തെ വാഹനമാണിത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അതി ജാഗ്രതാ നിര്‍ദേശം …
സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ അതിഥിയായെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18), ഫോര്‍ട്ട്‌കൊച്ചി പട്ടാളം റോഡില്‍ 11/698ല്‍ അല്‍ത്താഫ് (20), 11/619 ഡിയില്‍ ഇജാസ് (20), ചന്തിരൂര്‍ കറുപ്പന്‍വീട്ടില്‍ സജു (20), ഫോര്‍ട്ട്‌കൊച്ചി ഫിഷര്‍മെന്‍ കോളനി അത്തിപ്പൊഴിയില്‍ അപ്പു (20) എന്നിവരാണ് …
സ്വന്തം ലേഖകന്‍: കൊച്ചിയുടെ സ്വന്തം മെട്രോക്ക് പച്ചക്കൊടി, പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ആലുവ മുട്ടം യാര്‍ഡിലെ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യ വണ്ടിക്ക് പച്ചക്കൊടി വീശിയത്. മുട്ടം യാര്‍ഡിലെ വൈദ്യുതീകരിച്ച 900 മീറ്റര്‍ പാളത്തില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്ണനും തൃശൂര്‍ സ്വദേശി സിജോ ജോണുമായിരുന്നു …
സ്വന്തം ലേഖകന്‍: ലക്‌നൗ അംബേദ്കര്‍ സര്‍വകലാശാലയില്‍ എത്തിയ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചു, ദളിത് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. രാം കരണ്‍ നിര്‍മല്‍ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് മോഡിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചതിന് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. ബിരുദദാന ചടങ്ങിനായി ലക്‌നൗ സര്‍വകലാശാലയിലെത്തിയ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാം കരണ്‍ നിര്‍മ്മല്‍, അമേന്ദ്ര കുമാര്‍, …
സ്വന്തം ലേഖകന്‍: ടുണീഷ്യയില്‍ നിരോധനാജ്ഞ, പ്രധാന നഗരങ്ങളില്‍ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വഷളാവുന്നതിനെതിരെ ദിവസങ്ങളായി രാജ്യം മുഴുവന്‍ പ്രക്ഷോഭം പുകയുകയാണ്. പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം രാജ്യ വ്യാപകമായി നിരോധാജ്ഞ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ കസേരിന്‍ പ്രവിശ്യയില്‍നിന്ന് തുടങ്ങിയ പ്രതിഷേധം ദിവസങ്ങള്‍ക്കകം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. തലസ്ഥാന …
സ്വന്തം ലേഖകന്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് അനുമതി, ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം നിലവില്‍ വരിക. കുടിശിക 2017 ഏപ്രില്‍ മുതല്‍ നാലു ഗഡുക്കളായി നല്‍കും. ശമ്പള പരിഷ്‌കരണത്തിലൂടെ കുറഞ്ഞ വര്‍ധന 2000 രൂപയും കൂടിയ വര്‍ധന 12000 രൂപയുമാണ്. പത്താം ശമ്പള കമ്മിഷന്‍ …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ താരം മെസിയുടെ പാസ്‌പോര്‍ട്ട് പകര്‍പ്പെടുത്ത് സ്‌നാപ് ചാറ്റിലിട്ടയാള്‍ പിടിയില്‍. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെയാണ് പാസ്‌പോര്‍ട്ടിന്റെ കോപ്പി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ പരസ്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസ്. ദുബായില്‍ അന്താരാഷ്ര്ട കായിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെസ്സി ഡിസംബറില്‍ എത്തിയപ്പോഴായിരുന്നു …
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസ്സാം കുറ്റക്കാരന്‍, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കൊലപാതകം അടക്കമുള്ള ഒമ്പത് കുറ്റങ്ങളും തെളിഞ്ഞുവെന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ക്രൂരനായ കൊലയാളിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.പി ഉദയഭാനു വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസിന്റെ പരിധിയില്‍ …