1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊഴിൽക്ഷാമം രൂക്ഷം; കൂടുതൽ വിദേശ തൊഴിലാളികളെ എത്തിക്കാൻ നടപടികളുമായി കുവൈത്ത്
തൊഴിൽക്ഷാമം രൂക്ഷം; കൂടുതൽ വിദേശ തൊഴിലാളികളെ എത്തിക്കാൻ നടപടികളുമായി കുവൈത്ത്
സ്വന്തം ലേഖകൻ: കൂടുതൽ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ എത്തിക്കാൻ നീക്കവുമായി കുവൈത്ത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നടപടികൾ കൈക്കൊള്ളാൻ ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആണ് …
യുക്രൈന്റെ പ്രധാന നഗരം പിടിച്ചടക്കിയതായി റഷ്യ; സൈനികരെ അനുമോദിച്ച് പുടിൻ
യുക്രൈന്റെ പ്രധാന നഗരം പിടിച്ചടക്കിയതായി റഷ്യ; സൈനികരെ  അനുമോദിച്ച് പുടിൻ
സ്വന്തം ലേഖകൻ: യുക്രൈന്റെ പ്രധാന നഗരങ്ങളിലൊന്നായ ബാഖ്മുത് നഗരം പിടിച്ചെടുത്തെന്ന് റഷ്യ. വിജയത്തിൽ റഷ്യൻ സൈന്യത്തേയും വാഗ്നർ സേനയേയും വ്‌ളാഡിമർ പുടിൻ അനുമോദിച്ചു. യുദ്ധം തുടർന്നുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികൾ നിർണായകമാണെന്നും കീവ് അറിയിച്ചതിന് മണിക്കൂറുകൾ പിന്നാലെയായിരുന്നു റഷ്യയുടെ അറിയിപ്പ്. 70,000 ലേറെ പേർ താമസിച്ചിരുന്ന ബാഖ്മുതിലാണ് ഏറ്റവും ദൈർഖ്യമേറിയ ഏറ്റുമുട്ടൽ നടന്നത്. തുടർച്ചയായി നേരിട്ട പരാജയങ്ങൾക്കൊടുവിൽ ബാഖ്മുത് …
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; മെക്സിക്കൻ അതിര്‍ ത്തിയില്‍ യുഎസിലേക്ക് പ്രവേ ശനം കാത്ത് 1500 ഇന്ത്യക്കാർ
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; മെക്സിക്കൻ അതിര്‍ ത്തിയില്‍ യുഎസിലേക്ക് പ്രവേ ശനം കാത്ത് 1500 ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് പ്രവേശനം കാത്ത് 1500 ഗുജറാത്തികള്‍. കോവിഡ് മഹാമാരിക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ യുഎസ്-മെക്‌സിക്കോ അതിർത്തിയിലെ ടെന്‍റുകളിൽ പ്രതീക്ഷയോടെ കഴിയുകയാണ് ഇവര്‍. വടക്കൻ ഗുജറാത്ത് മേഖലയിൽ നിന്നുള്ള നിരവധി പേരാണ് അമേരിക്കയില്‍ അഭയം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ മെക്സിക്കോ അതിര്‍ത്തിയില്‍ കഴിയുന്നത്. മറ്റ് രാജ്യങ്ങളിലെ പൗരന്മാരും അവിടെയുണ്ട്- “യുഎസിൽ അഭയം …
2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കേണ്ട കാര്യമില്ല; വ്യക്തത വരുത്തി എസ്ബിഐ
2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കേണ്ട കാര്യമില്ല; വ്യക്തത വരുത്തി എസ്ബിഐ
സ്വന്തം ലേഖകൻ: 2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കലിന്റെയോ, തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഒറ്റ തവണ 10 നോട്ടുകൾ വരെ മാറ്റി നൽകുമെന്നും, ഈ പരിധിയിലുള്ള ഇടപാടുകൾക്ക് മറ്റ് രേഖകളുടെ ആവശ്യമില്ലെന്നുമാണ് എസ്ബിഐ പറഞ്ഞിരിക്കുന്നത്. ജനങ്ങളുടെ കൈവശമുള്ള 2000 …
താങ്കള്‍ക്കിത് എങ്ങനെ സാധിക്കുന്നു? മോദിയുടെ ജനപ്രീതിയില്‍ അത്ഭുതംകൂറി ബൈഡനും അല്‍ബനീസും
താങ്കള്‍ക്കിത് എങ്ങനെ സാധിക്കുന്നു? മോദിയുടെ ജനപ്രീതിയില്‍ അത്ഭുതംകൂറി ബൈഡനും അല്‍ബനീസും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ജനപ്രിയതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും. അമേരിക്കയിലും ഓസ്‌ട്രേലിയയിലുമടക്കം മോദി എത്തിച്ചേരുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതിനാല്‍ മോദിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തങ്ങള്‍ക്ക് വലിയ തലവേദനയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോയില്‍ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു …
2,000 രൂപ നോട്ട് പിന്‍വലിച്ച് റിസർവ് ബാങ്ക്; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
2,000 രൂപ നോട്ട് പിന്‍വലിച്ച് റിസർവ് ബാങ്ക്; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
സ്വന്തം ലേഖകൻ: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ …
തട്ടിപ്പുകാരുടെ പ്രിയനാട്! കേരളത്തിൽനിന്ന് ദിവസവും അടിച്ചുമാറ്റുന്നത് ശരാശരി 70 ലക്ഷംരൂപ
തട്ടിപ്പുകാരുടെ പ്രിയനാട്! കേരളത്തിൽനിന്ന് ദിവസവും അടിച്ചുമാറ്റുന്നത് ശരാശരി 70 ലക്ഷംരൂപ
സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുദിവസം മലയാളിക്ക് നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. പണം നഷ്ടമായെന്നുകാട്ടി കേരളത്തിൽ സൈബർ പോലീസിന് ദിവസവും ലഭിക്കുന്നത് 80 മുതൽ 90 വരെ പരാതികൾ. കഴിഞ്ഞവർഷം അറുനൂറോളം ഓൺലൈൻ തട്ടിപ്പു കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. 2021-ൽ ഇത് 300 ആയിരുന്നു. ഇക്കൊല്ലം ആറുമാസം തികയുംമുമ്പേ രജിസ്റ്റർചെയ്യപ്പെട്ടത് 150-ഓളം കേസുകളാണെന്ന് …
സുഡാന്‍ ആഭ്യന്തര സംഘര്‍ഷ ത്തില്‍ വെടിയേറ്റുമരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
സുഡാന്‍ ആഭ്യന്തര സംഘര്‍ഷ ത്തില്‍ വെടിയേറ്റുമരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
സ്വന്തം ലേഖകൻ: സുഡാൻ തലസ്ഥാനമായ ഖാർത്തുമിൽ ആഭ്യന്തരസംഘർഷത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ആലക്കോട് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റ്യന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ 1.15-ഓടെയാണ്‌ വീട്ടിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ഒട്ടേറെ ആളുകൾ വീട്ടിൽ കാത്തുനിന്നിരുന്നു. ഡൽഹിയിൽനിന്ന് വെള്ളിയാഴ്ച രാത്രി 9.15-ന് കോഴിക്കോട്‌ വിമാത്താവളത്തിലെത്തിയ ഇൻഡിഗോ എയർലൈൻസിലാണ് മൃതദേഹം കൊണ്ടുവന്നത്. ആൽബർട്ടിന്റെ ഭാര്യാസഹോദരൻ …
കേരളത്തിൽ സോഷ്യൽ മീഡിയയും കുടുംബ കൂട്ടായ്മകളും മറയാക്കി വൈഫ് സ്വാപ്പിങ്?
കേരളത്തിൽ സോഷ്യൽ മീഡിയയും കുടുംബ കൂട്ടായ്മകളും മറയാക്കി വൈഫ് സ്വാപ്പിങ്?
സ്വന്തം ലേഖകൻ: ഏറെ കോളിളക്കം സൃഷ്ടിച്ച ‘പങ്കാളികളെ കൈമാറല്‍’ കേസിലെ പരാതിക്കാരിയുടെ അരുംകൊലയില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സംസ്ഥാനത്തും സജീവമാണെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ് ഞെട്ടലോടെയാണ് കേരളം കേട്ടത്. കോട്ടയത്തെ യുവതിയാണ് ഭര്‍ത്താവിനെതിരേ അന്ന് പോലീസില്‍ പരാതിപ്പെട്ടത്. അന്നത്തെ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടുകയും റിമാന്‍ഡിലാവുകയും ചെയ്തു. …
കർണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രി
കർണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, …