1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി ലഭിച്ചേക്കും
കുവൈത്തിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി ലഭിച്ചേക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി ലഭിച്ചേക്കും. ഇതുസംബന്ധിച്ച് മന്ത്രിതല സമിതി നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. രാജ്യത്തെക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ നിലനിർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. നിർദേശത്തിനു അംഗീകാരം ലഭിച്ചാൽ വിദേശികൾക്ക് 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്മെന്റ് സ്വന്തമാക്കാം. കുവൈത്തിലെ 13000 …
യാത്രയ്ക്കിടെ ശക്തമായി ആടിയുലഞ്ഞ് ഡല്‍ഹി – സിഡ്‌നി എയര്‍ഇന്ത്യ വിമാനം; 7 പേര്‍ക്ക് പരിക്ക്
യാത്രയ്ക്കിടെ ശക്തമായി ആടിയുലഞ്ഞ് ഡല്‍ഹി – സിഡ്‌നി  എയര്‍ഇന്ത്യ വിമാനം; 7 പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനം ശക്തമായ ഉലച്ചിലിൽപെട്ട് എഴുപേർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ B787-800 വിമാനത്തിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകിയതായി ഡി.ജി.സി.എ. പറഞ്ഞു. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന വിമാനം ആകാശത്ത് …
ത്രിരാഷ്ട്ര പര്യടനത്തിന് പ്രധാനമന്ത്രി മോദി; ജപ്പാനിൽ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും
ത്രിരാഷ്ട്ര പര്യടനത്തിന് പ്രധാനമന്ത്രി മോദി; ജപ്പാനിൽ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും
സ്വന്തം ലേഖകൻ: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 19-ന് ജപ്പാനിലേക്ക് തിരിക്കും. മേയ് 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ഉച്ചകോടി. സമാധാനം, സുസ്ഥിരത, ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേൽ നടക്കുന്ന വിവിധ സെഷനുകളിൽ അദ്ദേഹം സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം ചർച്ചനടത്തും. …
അപേക്ഷ നിരസിക്കരുത്! വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം; ഉത്തരവിട്ട് ഹൈക്കോടതി
അപേക്ഷ നിരസിക്കരുത്! വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം; ഉത്തരവിട്ട് ഹൈക്കോടതി
സ്വന്തം ലേഖകൻ: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായും വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. ഓൺലൈനിൽ വിവാഹം രജിസ്റ്റർ ചെയ്യാനാവശ്യപ്പെടുന്നവരുടെ അപേക്ഷ ഉദ്യോഗസ്ഥർ നിരസിക്കരുതെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അന്തിമ ഉത്തരവിൽ വ്യക്തമാക്കി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാൻ 2021 സെപ്റ്റംബറിൽ …
കര്‍ണാടക മുഖ്യമന്ത്രിക്കായി ചർച്ചകൾ തുടരുന്നു; മുഖ്യമന്ത്രി പദം പങ്കിടാൻ സാധ്യത തെളിയുന്നു
കര്‍ണാടക മുഖ്യമന്ത്രിക്കായി ചർച്ചകൾ തുടരുന്നു; മുഖ്യമന്ത്രി പദം പങ്കിടാൻ സാധ്യത തെളിയുന്നു
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോര്‍മുല. ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടരുകയാണ്. 75-കാരനായ സിദ്ധരാമയ്യക്ക് …
മസ്കത്തിൽ ഡെങ്കിപ്പനി പടരുന്നു; സ്വയം ചികിത്സ നടത്തരുതെന്ന് മുന്നറിയിപ്പ്
മസ്കത്തിൽ ഡെങ്കിപ്പനി പടരുന്നു; സ്വയം ചികിത്സ നടത്തരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഡെങ്കിപ്പനി പടരുന്നു. റൂവി, ഹംരിയ്യ, ദാര്‍സൈത് തുടങ്ങിയ പ്രദശങ്ങളില്‍ലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തത്. കഴിഞ്ഞ ആറ് ആഴ്ചയായി ലേബര്‍ ക്യാംപുകളില്‍ നിന്നുള്ളവരെ ഡെങ്കിപ്പനിയായി റൂവിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നുണ്ട്. മസ്‌കത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നാണ് അധിക രോഗികളും എത്തിയത്. മറ്റ് പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്നുണ്ടെങ്കിലും കുറവാണ്. …
ബഹ്‌റൈനും ഖത്തറിനുമിടയിലുള്ള വിമാന സർവീസ് ഈ മാസം 25 മുതൽ പുനരാരംഭിക്കും
ബഹ്‌റൈനും ഖത്തറിനുമിടയിലുള്ള വിമാന സർവീസ് ഈ മാസം 25 മുതൽ പുനരാരംഭിക്കും
സ്വന്തം ലേഖകൻ: ബഹ്‌റൈനും ഖത്തറിനുമിടയിലുള്ള വിമാന സർവീസ് ഈ മാസം 25 മുതൽ പുനരാരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സർവീസ് പുനരാരംഭിക്കുന്നത്. ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ മുന്നോടിയായി ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിൽ സംഭാഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥ തലത്തിലും വിവിധ ചർച്ചകൾ …
15 ദിവസം കഴിഞ്ഞാൽ യുഎസ് ട്രഷറി പൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ശമ്പളവും പെൻഷനും പ്രതിസന്ധിയിൽ
15 ദിവസം കഴിഞ്ഞാൽ യുഎസ് ട്രഷറി പൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ശമ്പളവും പെൻഷനും പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: 15 ദിവസം കഴിഞ്ഞാൽ അമേരിക്കയുടെ ട്രഷറി പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പിൽ ഉലഞ്ഞ് ആഗോള വിപണി. കടമെടുപ്പ് പരിധി ഉയർത്തുന്നതിൽ സമവായമാകാത്തതിനാൽ വൻകിട നിക്ഷേപകരെല്ലാം സ്വർണത്തിലേക്കും ബിറ്റ്‌കോയിനിലേക്കും തിരിയുകയാണ്. ജൂൺ ഒന്ന്. അന്നാണ് എക്‌സ് ഡേറ്റ് അഥവാ ട്രഷറി അടയ്‌ക്കേണ്ടി വരുന്ന ദിവസം. ശമ്പളവും പെൻഷനും ഉൾപ്പെടെ മുടങ്ങാം. സർക്കാർ നേരിട്ടു പണം നൽകുന്ന …
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധന ജൂൺ പകുതിയോടെ പ്രഖ്യാപിക്കാൻ സാധ്യത
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധന ജൂൺ പകുതിയോടെ പ്രഖ്യാപിക്കാൻ സാധ്യത
സ്വന്തം ലേഖകൻ: വൈദ്യുതി നിരക്ക് വർധന ജൂൺ പകുതിയോടെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. തെളിവെടുപ്പിലുയർന്ന ജനങ്ങളുടെ അഭിപ്രായങ്ങളിൽ പ്രതികരണം അറിയിക്കാൻ കെ.എസ്.ഇ.ബി.ക്ക് വെള്ളിയാഴ്ചവരെ കമ്മിഷൻ സമയം അനുവദിച്ചു. അടുത്ത നാലുവർഷത്തേക്ക്‌ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നൽകിയ അപേക്ഷയിൽ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായി. തിങ്കളാഴ്ച തിരുവനന്തപുരത്തുനടന്ന അവസാന തെളിവെടുപ്പിൽ, നിരക്ക് വർധനയെ ഉപഭോക്താക്കൾ രൂക്ഷമായി എതിർത്തു. കമ്മിഷൻ …
ഡോ. വന്ദന ദാസ് കൊലപാതകം: പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ഡോ. വന്ദന ദാസ് കൊലപാതകം: പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിനും ജാഗ്രതക്കുറവുണ്ടായി എന്നാണ് കണ്ടെത്തല്‍. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ. സാജന്‍ മാത്യൂ ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹൗസ് സര്‍ജന്മാരെക്കൂടാതെ മറ്റു രണ്ട് ഡോക്ടര്‍മാരെയം സംഭവദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ സന്ദീപിനെ …