
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും ഒടുവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഇതിൽ മൂന്നുപേർ നേരത്തെ രോഗവിമുക്തരായിരുന്നു.
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പയായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ പൊതുവിതരണ സംവിധാനം വഴി ഒരുമാസത്തെ ഭക്ഷ്യധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 25ആയി വര്‍ധിച്ചു. കാസര്‍കോഡ് സ്വദേശിക്കാണ് അവസാനമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഏപ്രിലില്‍ കിട്ടേണ്ട സാമൂഹ്യ ക്ഷേമ പെന്ഷന് ഈ മാസം നല്‍കും. പെന്‍ഷനില്ലാത്ത പാവങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും.ഏപ്രില്‍ മാസത്തോടെ സംസ്ഥാനത്ത് 100 ഭക്ഷണ ശാലകള്‍ ആരംഭിക്കും. 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കാം. എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തോടെ കൊടുത്തു തീര്‍ക്കും.സേനാ, അര്‍ദ്ധ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. അവര്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. 500 കോടിയുടെ ആരോഗ്യ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,926 പേര് വീടുകളിലും 237 പേര് ആശുപത്രികളിലുമാണുള്ളത്. ഇന്ന് 64 പേരെ ആശുപത്രികളില്‍ പുതുതായി പ്രവേശിപ്പിച്ചു. 6,103 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയത്. 5185 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 2921 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു ഇതില്‍ 2342 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ സർവീസ് നടത്തുന്ന 18 പ്രധാന തീവണ്ടി സർവീസുകൾ റദ്ദാക്കി റെയിൽവേ. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസ്, തിരുവനന്തപുരം – ചെന്നൈ സെൻട്രൽ എക്സ്പ്രസ്, കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്, എറണാകുളം – ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് എന്നിവയുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സർവീസുകൾ റദ്ദാക്കി.
എട്ട് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 31-ാം തീയതി വരെയാണ് തീവണ്ടികൾ റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മലബാർ ഭാഗത്തേക്ക് ഇനി മംഗളുരു, മലബാർ എക്സ്പ്രസുകൾ മാത്രമേ സർവീസ് നടത്തൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല