സ്വന്തം ലേഖകൻ: ഇന്ത്യയുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ ശ്രീലങ്കയിൽ റഡാർ ബേസ് സ്ഥാപിക്കാൻ ചൈനയ്ക്ക് പദ്ധതി. ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങളും ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് ഡോന്ദ്ര ഉൾക്കടലിനു സമീപം റഡാർ ബേസ് സ്ഥാപിക്കാനാണു നീക്കം. ഇതുവഴി ഡീഗോ ഗാർഷ്യയിലെ സൈനിക താവളത്തിലെ യുഎസ് സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും ചൈനയ്ക്ക് കഴിയും. ചൈനീസ് അക്കാദമി ഓഫ് …
സ്വന്തം ലേഖകൻ: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും. രാജ്യത്തെ കോവിഡ് നിരക്കുകൾ 6050-ലേക്ക് ഉയർന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകൾ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം …
സ്വന്തം ലേഖകൻ: ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ രൂപസാദൃശ്യം ലഭിക്കാന്‍ വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ് മുഖച്ഛായ മാറ്റുന്നതിനുള്ള ശസ്തക്രിയയ്ക്ക് വിധേയനായിരുന്നതായി അടുത്ത അനുയായികളുടെ വെളിപ്പെടുത്തല്‍. 2022 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് ജോര്‍ജിയയില്‍ വെച്ച് അമൃത്പാല്‍ സിങ് കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വിധേയനായി എന്നാണ് വെളിപ്പെടുത്തല്‍. അസം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന അടുത്ത …
സ്വന്തം ലേഖകൻ: വാട്സാപ്പിന്റെ ഡിസൈനിൽ വൻ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാഇൻഫോ പുറത്തുവിട്ട സ്‌ക്രീൻഷോട്ടുകൾ അനുസരിച്ച് വർഷങ്ങളായി കണ്ടുവന്ന വാട്സാപ്പിന്റെ ഡിസൈൻ പരിഷ്കരിച്ചേക്കുമെന്നാണ് സൂചന. ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളിലേക്കും ഓപ്‌ഷനുകളിലേക്കും മികച്ച ആക്‌സസ് നൽകുന്നതിനായാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നും കരുതുന്നു. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ പതിപ്പുകളിലൊന്ന് പുതിയ മാറ്റം ആദ്യം പരീക്ഷിക്കുക. ആപ്ലിക്കേഷന്റെ ഉപയോക്തൃ …
സ്വന്തം ലേഖകൻ: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് ഏപ്രിൽ 28 വരെ 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും …
സ്വന്തം ലേഖകൻ: നിക്ഷേപകർക്കായുള്ള പ്രഥമ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘ഇൻവെസ്റ്റ് ഖത്തർ ഗേറ്റ് വേ’ക്ക് തുടക്കമായി. ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസി ഖത്തർ (ഐപിഎ ഖത്തർ) ആണ് പുതിയ ഡിജിറ്റൽ വേദിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിദേശ നിക്ഷേപകർക്കും കമ്പനികൾക്കുമുള്ള സൗജന്യ ഓൺലൈൻ സേവനമാണിത്. പൊതു-സ്വകാര്യ മേഖലയിലെ ബിസിനസ് അവസരങ്ങൾ, പുതിയ ബിസിനസ് പങ്കാളികൾ, ബിസിനസ് വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനുള്ള …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലുകൾ വിശദീകരിക്കുന്ന ഗൈഡുമായി ഖത്തർ തൊഴിൽ മന്ത്രാലയം. 2018-2022 കാലയളവിലേക്കുള്ള മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട ദേശീയ പദ്ധതികളുടെ ഭാഗമായാണ് തൊഴിൽ വർഗീകരണ ഗൈഡ് പുറത്തിറക്കിയത്. ഖത്തറിലെ തൊഴിൽ വിപണിയിലെ വിപുലീകരണവും വൈവിധ്യവത്കരണവും അന്തർദേശീയ നിലവാരത്തിലുള്ള വർഗീകരണവും വ്യക്തമാക്കുന്നതാണ് പുതിയ ഗൈഡ്. ഖത്തറിലെ എല്ലാ സ്ഥാപനങ്ങൾക്കും വിവിധ മേഖലകളിലെ റെസിഡൻസി, തൊഴിൽ …
സ്വന്തം ലേഖകൻ: രാജ്യത്തു വൻ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്കായി ഗോൾഡൻ ലൈസൻസ് പ്രഖ്യാപിച്ച് ബഹ്റൈൻ. കുറഞ്ഞത് 500 തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിയുന്നതോ 5 കോടി ഡോളറെങ്കിലും (400 കോടി രൂപ) മുതൽമുടക്കുള്ളതോ ആയ നിക്ഷേപങ്ങൾക്കാണ് ഗോൾഡൻ ലൈസൻസ് നൽകുന്നത്. ലൈസൻസ് നേടുന്ന കമ്പനികൾക്ക് ബഹ്റൈനിൽ കണ്ണായ സ്ഥലത്തു ഭൂമി ലഭിക്കും. അടിസ്ഥാന സൗകര്യവും സർക്കാർ …
സ്വന്തം ലേഖകൻ: ഷാരൂഖ് സെയ്ഫിയെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ തീവ്രവാദബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടാനായത്. കേന്ദ്ര ഏജൻസികളും മഹാരാഷ്ട്ര പോലീസും സഹകരിച്ചു. മഹാരാഷ്ട്ര ഡി.ജി.പി.യുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അനിൽകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിയെ കോഴിക്കോട്ട് എത്തിച്ചശേഷം ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ …
സ്വന്തം ലേഖകൻ: കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാല് യാത്രക്കാരുണ്ടായിരുന്ന ചെറുവിമാനമാണ് ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസ് ധൈര്യം കൈവിടാതെ സുരക്ഷിതമായി താഴെയിറക്കിയത്. വോസ്റ്ററില്‍ നിന്ന് നെൽസ്‌പ്രൈറ്റിലേക്കുള്ള യാത്രാമധ്യേയാണ് പൈലറ്റിന്റെ സീറ്റിന് കീഴില്‍ മൂര്‍ഖന്‍ ഇനത്തില്‍ പെടുന്ന പാമ്പിനെ കണ്ടെത്തിയത്. ഞായറാഴ്ച വിമാനത്തിന്റെ ചിറകിന് താഴെ കേപ് കോബ്രയെ കണ്ടിരുന്നതായി വോസ്റ്റര്‍ …