സ്വന്തം ലേഖകൻ: ഈ ദശകത്തിൽ തന്നെ മനുഷ്യർക്ക് കൂടുതൽ കാലം ചന്ദ്രനിൽ തങ്ങാൻ കഴിയുമെന്ന് നാസ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഓറിയണ്‍ പ്രോഗ്രാം ഡെപ്യൂട്ടി മാനേജര്‍ ഹോവാര്‍ഡ് ഹു ബിബിസിയോട് പറഞ്ഞു. ആർട്ടിമിസ് ദൗത്യങ്ങൾ ആഴത്തിലുള്ള ബഹിരാകാശ പരിതസ്ഥിതിയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിക്കാൻ ഗവേഷകരെ സഹായിക്കുന്ന സുസ്ഥിര പ്ലാറ്റ്‌ഫോമും ഗതാഗത സംവിധാനവുമാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ …
സ്വന്തം ലേഖകൻ: കല്‍പകഞ്ചേരി സ്വദേശിയായ 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് തൃശ്ശൂരിലെ വാടകവീട്ടില്‍നിന്ന് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. റാഷിദയും നിഷാദും യൂട്യൂബ് വ്‌ളോഗര്‍മാരാണ്. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനവേദിയിൽ ആവേശത്തിന്റെ അലകടൽ തീർത്ത് പാട്ടുമായി ബിടിഎസിന്റെ ജംഗൂക്. ഇന്നലെ രാവിലെ പുറത്തിറക്കിയ ഡ്രീമേഴ്സ് എന്ന സംഗീത ആല്‍ബത്തിന്റെ ലൈവ് അവതരണമാണ് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലോകകപ്പ് മത്സരത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പതിനായിരങ്ങളിലേക്ക് സംഗീതനിശ പകർന്ന ആവേശം ചെറുതായിരുന്നില്ല. പാട്ടുമായി ഒഴുകിയെത്തിയ ജംഗൂക്കിനെ ആരാധകർ കേട്ടത് ഹൃദയം കൊണ്ട്. …
സ്വന്തം ലേഖകൻ: ലോകകപ്പ് ആരാധകരെ സ്വീകരിക്കുന്ന തിരക്കിൽ ഖത്തറിന്റെ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങൾ. രണ്ടിടങ്ങളിലുമായി 90 വിമാനങ്ങളാണ് ഓരോ മണിക്കൂറിലും വന്നുപോകുന്നത്. സന്ദർശകരെയും ആരാധകരെയും സ്വീകരിക്കാനും തിരക്ക് കൈകാര്യം ചെയ്യാനും ഇരു വിമാനത്താവളങ്ങളും പൂർണ സജ്ജമാണെന്ന് ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. എയർട്രാഫിക് വികസന പദ്ധതിയിലൂടെ മണിക്കൂറിൽ …
സ്വന്തം ലേഖകൻ: മരുഭൂമിയിലെ തമ്പുപോലുള്ള ഖത്തറിലെ സ്റ്റേഡിയങ്ങളിലേക്ക് ഇതാ പല ഭൂഖണ്ഡങ്ങളിലെ ആളും ആരവങ്ങളും ഇരച്ചെത്തുന്നു. ഇനിയുള്ള ഒരുമാസം ലോകം ഇവിടെ സന്ധിക്കും. കാൽപ്പന്തുകൊണ്ടുള്ള 64 മത്സരങ്ങൾ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കും. അതിൽ കലഹവും കണ്ണീരും കാരുണ്യവുമെല്ലാമുണ്ടാകും. 22-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ …
സ്വന്തം ലേഖകൻ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സർവീസ് 2022 ഡിസംബർ 1 മുതലും ആരംഭിക്കും. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് (IX 573) ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. …
സ്വന്തം ലേഖകൻ: സാമ്പത്തിക മാന്ദ്യം വരുന്നതിനാൽ വലിയ തുകയുടെ വാങ്ങലുകൾ നടത്തരുതെന്ന് ശതകോടീശ്വരനായ ജെഫ് ബെസോസ്. ടിവി, ഫ്രിജ്, കാർ തുടങ്ങിയ വിലകൂടിയ സാധനങ്ങളൊന്നും ഈ അവധിക്കാലത്ത് വാങ്ങരുതെന്നും ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിന്റെ സ്ഥാപകൻ ബെസോസ് പറഞ്ഞു. ‘‘വരുന്ന മാസങ്ങളിൽ പണം ചെലവഴിക്കുന്നത് കുറയ്ക്കുകയും പണം സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. കാർ, ഫ്രിജ്, ടിവി …
സ്വന്തം ലേഖകൻ: ഖത്തറിലെ ചൂടും പൊടിക്കാറ്റുമെല്ലാം സഹിച്ച് ലോകകപ്പിനോടനുബന്ധിച്ച് നിര്‍മാണ ജോലികളിലേര്‍പ്പെട്ട തൊഴിലാളികൾക്ക് ഒടുവില്‍ സംഘാടകര്‍ നല്‍കിയത് അമൂല്യ സമ്മാനം. ലോകകപ്പിനെത്തിയ സൂപ്പര്‍ താരങ്ങളെ കാണാനും കൂടിക്കാഴ്ചയ്ക്കുമാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഇടപെട്ട് അവസരമൊരുക്കിയത്. അര്‍ജന്റീന, അമേരിക്ക, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ് കളിക്കാരുമായാണ് ജീവനക്കാര്‍ കൂടിക്കാഴ്ച നടത്തിയത്. തൊഴിലാളികൾക്കൊപ്പം പന്തുതട്ടാനും താരങ്ങൾ സമയം …
സ്വന്തം ലേഖകൻ: കെ റെയില്‍ പദ്ധതി തത്ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇത് പുതുക്കി നല്കാന് കെ റെയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമൂഹിക ആഘാത പഠനം ഇനി തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര അനുമതിയുണ്ടെങ്കില്‍ മാത്രം നടപടികള്‍ …
സ്വന്തം ലേഖകൻ: ലോകകപ്പിന് ആതിധേയത്വം പ്രഖ്യാപിച്ചത് മുതല്‍ ഖത്തറിനെതിരെ ഉയരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പിന്തുണയുമായി ഖത്തറിലെ ഇന്ത്യക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വി ലവ് ഖത്തര്‍, വീ സപ്പോര്‍ട്ട് ഖത്തര്‍ പ്രചാരണം ശക്തമാകുന്നു. പ്രവാസി തൊഴിലാളികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ തള്ളിക്കൊണ്ടാണ് ഖത്തറിന് പിന്തുണ ഉയരുന്നത്. ഖത്തറിനെ സപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകളും ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. …