സ്വന്തം ലേഖകൻ: സംസ്‌ഥാനത്ത് മിൽമ പാലിന് ലീറ്ററിന് 6 രൂപ കൂട്ടാൻ തീരുമാനം. വില വർധിപ്പിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. വർധന എന്ന് മുതലാണെന്നു മിൽമ ചെയർമാന് തീരുമാനിക്കാം. പാൽ വിലയിൽ 5 രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് 6 രൂപ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ അനുമതി …
സ്വന്തം ലേഖകൻ: കെന്റക്കിയിലെ ലെക്സിംഗ്ടണിലുള്ള നാഷ് ജോണ്‍സണ്‍ എന്ന 8 വയസ്സുകാരന്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ താരമാണ്. തന്റെ പ്രായത്തിലുള്ള പല കുട്ടികളെയും പോലെ അവനും ഒരു എക്‌സ്‌ബോക്‌സ് വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ മാതാപിതാക്കളെ കൊണ്ട് വാങ്ങിപ്പിക്കാതെ സ്വന്തമായി അധ്വാനിച്ച് വാങ്ങണമെന്നായിരുന്നു നാഷിന്റെ തീരുമാനം. അതിനായി അമ്മ അറിയാതെ, അടുത്തുള്ള ഡ്രെക് എന്ന റെസ്റ്റോറന്റില്‍ പാത്രം …
സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ തകർപ്പൻ ജയത്തിനു പിന്നാലെ ആഘോഷങ്ങളുടെ ഭാഗമായി ബുധൻ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ–സർക്കാർ മേഖലകൾക്കും വിദ്യാർഥികൾക്കും അവധിയായിരിക്കും. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദിയുടെ ജയം. ഇന്നത്തെ മൽസരം കാണാൻ സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധിയും സൗദി …
സ്വന്തം ലേഖകൻ: രാജ്യത്ത് വിദേശ സ്കൂളുകളുടെ പുതിയ ശാഖകൾ തുടങ്ങാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി. ഇതോടെ ഒരേ ഗവർണറേറ്റുകളിൽ ഒന്നിൽ കൂടുതൽ വിദേശസ്കൂളുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഹവല്ലി, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ പുതിയ ശാഖകൾ ആരംഭിക്കുന്നതിന് അനുമതി നൽകണമെന്ന് വിദേശ സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്തും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം പരിഗണിച്ചുമാണ് …
സ്വന്തം ലേഖകൻ: എയര്‍ സുവിധ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. കോവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ റജിസ്ട്രേഷന്‍ ഏപ്പെടുത്തിയത്. വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എയര്‍ സുവിധ രജിസ്ട്രേഷനും ഒഴിവാക്കിയത്. സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് …
സ്വന്തം ലേഖകൻ: യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ 170 പേര്‍ മറ്റ് രാജ്യങ്ങളില്‍ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്ന 382 വിദ്യാര്‍ഥികളുടെ ആവശ്യം വിവിധ വിദേശ മെഡിക്കല്‍ കോളേജുകള്‍ നിരസിച്ചുവെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ …
സ്വന്തം ലേഖകൻ: കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിക്കും റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി. ഇടപാടുകള്‍ക്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. യുക്കോ ബാങ്ക്, യുണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് രൂപ-റൂബിള്‍ വ്യാപാരത്തിനായുള്ള പ്രത്യേക അക്കൗണ്ട് തുറക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ അഞ്ച് ബങ്കുകള്‍ക്കാണ് വോസ്‌ട്രോ …
സ്വന്തം ലേഖകൻ: എയർ ഇന്ത്യാ എക്സ്പ്രസ് വെബ്സൈറ്റിൽനിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാൻ സാധിക്കാതെ പ്രവാസി ഇന്ത്യക്കാർ. യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങൾ നൽകി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ നൽകുമ്പോൾ ട്രാൻസാക്ഷൻ ഡീക്ലൈൻഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. ബാങ്കിൽ പരിശോധിച്ചപ്പോൾ അവരുടെ തകരാറല്ലെന്നു വ്യക്തമാക്കുന്നു. ചിലർക്കാകട്ടെ വ്യക്തിഗത വിവരങ്ങൾ നൽകുമ്പോഴേക്കും ടൈം ഔട്ട് എന്ന് പറഞ്ഞ് ഹോം പേജിലേക്കു …
സ്വന്തം ലേഖകൻ: കുവെെറ്റിലുള്ള പ്രവാസികൾക്ക് സന്തോഷ വാർത്തയാണ് എത്തുന്നത്. വരും ദിവസങ്ങളിൽ ഫാമിലി വീസകൾ അനുവദിച്ച് നൽകും എന്നാണ് റിപ്പോർട്ട്. കുവൈത്ത് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഘട്ടം ഘട്ടമായി ആയിരിക്കും വിസിറ്റ വീസകൾ അനുവദിക്കുക. ആദ്യ ഘട്ടത്തിൽ സ്വന്തം മക്കളെ കൊണ്ടുവരാനുള്ള വീസകൾ …
സ്വന്തം ലേഖകൻ: വൈദ്യുതിക്ക് വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഗാർഹികോപഭോക്താക്കളിൽ കൂടുതൽപേർക്ക് ബാധകമാക്കാൻ വൈദ്യുതിബോർഡ് ആലോചന തുടങ്ങി. നടപ്പായാൽ രാത്രിയിലെ വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതൽ നിരക്കാവും. നിലവിൽ വ്യവസായസ്ഥാപനങ്ങൾക്കും മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വീടുകൾക്കുമാണ് നടപ്പാക്കിയത്. 500 യൂണിറ്റിൽത്താഴെ ഒരു നിശ്ചിതപരിധിവരെ ഉപയോഗിക്കുന്ന വീടുകൾക്കും ഇതേരീതി ബാധകമാക്കാനാണ് ആലോചന. അടുത്ത വർഷത്തേക്ക് …