1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തന്നെ തങ്ങുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചു. കുവൈത്ത് സിറ്റി ഉൾപ്പടെയുള്ള നഗരങ്ങളിൽ ഇന്ന് രാവിലെ മുതൽ പൊടിക്കാറ്റ് വീശുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർദേശം. ശക്തമായ പൊടിക്കാറ്റ് പലയിടത്തും ഗതാഗത കുരുക്കിന് കാരണമായി. പലയിടത്തും ദൂര കാഴ്ച മങ്ങുമെന്നതിനാൽ ഹൈവേകൾ …
“അനാവശ്യമായി ഞാന്‍ നിയമ നം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍
“അനാവശ്യമായി ഞാന്‍ നിയമ നം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍
സ്വന്തം ലേഖകൻ: സമാന്തര സര്‍ക്കാരാകാനുള്ള ശ്രമം നടത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കര്‍ കാര്യങ്ങളില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന്റെ തെളിവ് മുഖ്യമന്ത്രി നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യോഗ്യത ഇല്ലാത്ത വ്യക്തികളെ നിയമിച്ചാല്‍ താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഇടപെടലുകളെ ആര്‍എസ്എസുമായി കൂട്ടിവായിച്ചുള്ള ആരോപണങ്ങളെയും ആരിഫ് മുഹമ്മദ് …
നടിയെ ആക്രമിച്ച കേസ്: വിചാരണ ഈ മാസം പത്തിന്; മഞ്ജു വാര്യരെ വിസ്തരിക്കില്ല
നടിയെ ആക്രമിച്ച കേസ്: വിചാരണ ഈ മാസം പത്തിന്; മഞ്ജു വാര്യരെ വിസ്തരിക്കില്ല
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിന്റെ വിചാരണ ഈ മാസം പത്തിന് തുടങ്ങും. ആദ്യ ഘട്ടത്തിൽ 36 സാക്ഷികളെ വിസ്തരിക്കും. സാക്ഷിപട്ടികയിലുള്ള മഞ്ജുവാര്യർ, ജിൻസൻ, സാഗർ വിൻസന്റ് എന്നിവരെ തൽകാലം വിസ്തരിക്കില്ല. മുമ്പ് വിസ്തരിച്ചെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വീണ്ടും വിസ്തരിക്കണമെങ്കിൽ വീണ്ടും അപേക്ഷ സമർപ്പിക്കണം. സാക്ഷികൾക്ക് സമൻസ് അയച്ചു. ക്രൈംബ്രാഞ്ചിന്‍റെ …
ഖത്തറിലെ തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളെ അഭിനന്ദിച്ച് ഐഎല്‍ഒ; പ്രവാസി സൗഹൃദമെന്ന് വിശേഷണം
ഖത്തറിലെ തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളെ അഭിനന്ദിച്ച് ഐഎല്‍ഒ; പ്രവാസി സൗഹൃദമെന്ന് വിശേഷണം
സ്വന്തം ലേഖകൻ: ലോകകപ്പിലേക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഖത്തര്‍ നടപ്പില്‍ വരുത്തിയ തൊഴില്‍ പരിഷ്‌ക്കാരങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). തൊഴില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ഖത്തര്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി നടപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന ലോകകപ്പ് ആരംഭിക്കുന്നതിന് 19 ദിവസം മുമ്പ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ തൊഴില്‍ …
സാങ്കേതിക തകരാർ: കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി
സാങ്കേതിക തകരാർ: കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി
സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കു തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കി. IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് 10 മിനിറ്റിനുശേഷം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ഉച്ചക്ക് രണ്ടിനു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരികെ പറന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. 1.30ന് പുറപ്പെടേണ്ട …
ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നു; കാനഡ സര്‍ക്കാരിനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നു; കാനഡ സര്‍ക്കാരിനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
സ്വന്തം ലേഖകൻ: കനേഡിയന്‍ ഗവണ്‍മെന്റ് തങ്ങളെ ചൂഷണം ചെയ്യുകയാണ് എന്ന് ആരോപിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍. കനേഡിയന്‍ ഗവണ്‍മെന്റ് തങ്ങളെ വിലകുറഞ്ഞ തൊഴില്‍ സ്രോതസായി ഉപയോഗിച്ച് ആവശ്യം കഴിഞ്ഞ ശേഷം തള്ളിക്കളയുകയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 50000 വിദേശ വിദ്യാര്‍ത്ഥികളെ ബിരുദാനന്തര ബിരുദത്തിന് ശേഷം 18 മാസത്തേക്ക് ജോലി തേടാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രധാന …
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തില്ല, തീരുമാനം മരവിപ്പിച്ച് സർക്കാർ
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തില്ല, തീരുമാനം മരവിപ്പിച്ച് സർക്കാർ
സ്വന്തം ലേഖകൻ: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തില്ല. പെൻഷൻ പ്രായം 60 വയസാക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു. 22 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി ഒഴികെയുള്ളവയിലാണ് സർക്കാരിന്റെ പുതിയ ഉത്തരവ് ബാധകമാകുമായിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന-വേതന ഘടനകൾ പരിഷ്കരിച്ച് ഏകീകരിക്കാൻ റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ ശുപാർശകൾ അംഗീകരിച്ചാണ് …
ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും വരിസംഖ്യ; ഏഴ് ദിവസവും 12 മണിക്കൂര്‍ ജോലി; കടുപ്പിച്ച് മസ്ക്
ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും വരിസംഖ്യ; ഏഴ് ദിവസവും 12 മണിക്കൂര്‍ ജോലി; കടുപ്പിച്ച് മസ്ക്
സ്വന്തം ലേഖകൻ: ട്വിറ്റര്‍ ഉടമസ്ഥാവകാശം ലഭിച്ചതിന് ശേഷം ഇലോണ്‍ മസ്‌കിന്റെ നടപടികള്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും വലിയ തിരിച്ചടി നല്‍കുന്ന തരത്തിലാണ് പുതിയ തീരുമാനങ്ങളെല്ലാം വരുന്നത്. ഇപ്പോഴിതാ ട്വിറ്ററിലെ ബ്ലൂ ടിക്കിനായി കാശ് നല്‍കണം എന്ന വ്യവസ്ഥ മസ്‌ക് കൊണ്ടുവന്നിരിക്കുകയാണ്. ട്വിറ്റര്‍ ഔദ്യോഗികമായ വെരിഫൈ ചെയ്യുന്ന അക്കൗണ്ടുകള്‍ക്കാണ് ബ്ലൂ ടിക്ക് നല്‍കി വരുന്നത്. …
ഖത്തറിൽ ടാക്‌സി ഡ്രൈവര്‍മാ ര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ്; പ്രവാസികള്‍ക്ക് സുവര്‍ണാവസരം
ഖത്തറിൽ ടാക്‌സി ഡ്രൈവര്‍മാ ര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ്; പ്രവാസികള്‍ക്ക് സുവര്‍ണാവസരം
സ്വന്തം ലേഖകൻ: സ്വന്തമായി വാഹനമുള്ള ഖത്തറിലെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ഫിഫ ലോകകപ്പില്‍ അധിക വരുമാനം ഉണ്ടാക്കാന്‍ സുവര്‍ണാവസരം. ലോകകപ്പ് വേളയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്തുന്നിതിനായി ടാക്‌സി ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍. ഗതാഗത മന്ത്രാലയവും ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി …
കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത 15,724 വിദേശികൾ രാജ്യം വിട്ടു
കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത 15,724 വിദേശികൾ രാജ്യം വിട്ടു
സ്വന്തം ലേഖകൻ: കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത 15,724 വിദേശികൾ രാജ്യം വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർക്ക് താൽക്കാലിക താമസാനുമതി നൽകുന്നത് 2021 ജനുവരി ഒന്നു മുതൽ നിർത്തിവച്ചതാണ് കൊഴിഞ്ഞുപോക്കിനു കാരണം. ജനസംഖ്യാ ക്രമീകരണത്തിന്റെയും തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണം. ജൂണിലെ കണക്ക് അനുസരിച്ച് …