1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് “അൺലോക്ക് 3” പ്രഖ്യാപിച്ചു; രാത്രി കർഫ്യൂ ഇനിയില്ല
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് “അൺലോക്ക് 3” പ്രഖ്യാപിച്ചു; രാത്രി കർഫ്യൂ ഇനിയില്ല
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയില്‍ …
ബാർബർ ഷോപ്പുകളും ബ്യൂട്ടി സെന്ററുകളും തുറക്കാൻ “മുൻകൂർ അനുമതി” വേണമെന്ന് ഖത്തർ
ബാർബർ ഷോപ്പുകളും ബ്യൂട്ടി സെന്ററുകളും തുറക്കാൻ “മുൻകൂർ അനുമതി” വേണമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഖത്തറിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി സെന്ററുകളും തുറന്ന് പ്രവർത്തിക്കാൻ വൈകുമെന്ന് സൂചന. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ ‘മുൻകൂർ അനുമതി’ വേണമെന്ന സർക്കാരിന്റെ നിബന്ധനയാണ് ഉടമകളെ വെട്ടിലാക്കിയിരിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ലഭിക്കണമെങ്കിൽ ബാർബർ, ബ്യൂട്ടി സലൂണുകളിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്-19 പരിശോധന നടത്തണം. …
വന്ദേഭാരത്​ അഞ്ചാം ഘട്ടം: ഒമാനിൽ നിന്ന് കേരളത്തിലേക്ക്​ എട്ട്​ സർവീസുകൾ
വന്ദേഭാരത്​ അഞ്ചാം ഘട്ടം: ഒമാനിൽ നിന്ന് കേരളത്തിലേക്ക്​ എട്ട്​ സർവീസുകൾ
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത്​ പദ്ധതിയുടെ അഞ്ചാം ഘട്ട സർവീസുകൾ പ്രഖ്യാപിച്ചപ്പോൾ ഒമാനിൽ നിന്ന്​ ആകെ 19 സർവീസുകൾ. ഇതിൽ എ​ട്ട്​ സർവീസുകൾ കേരളത്തിലേക്കാണ്​​. ഇതിൽ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നു വീതം കണ്ണൂരിനും കോഴിക്കോടിനുമാണ്​. 19ൽ കേരളത്തിലേക്കുള്ള ഒന്ന്​ അടക്കം രണ്ടെണ്ണം സലാലയിൽ നിന്നും സർവീസ്​ നടത്തും. ഓഗസ്​റ്റ്​ 6നാണ് ഒമാനിൽ …
ഹജിന് ഇന്ന് തുടക്കം; അറഫ സംഗമം നാളെ; ആൾത്തിരക്കില്ലാതെ മിനാ താഴ്‌വാരം
ഹജിന് ഇന്ന് തുടക്കം; അറഫ സംഗമം നാളെ; ആൾത്തിരക്കില്ലാതെ മിനാ താഴ്‌വാരം
സ്വന്തം ലേഖകൻ: ഹജ് കർമങ്ങൾക്ക് ഇന്നു തുടക്കം. കോവിഡിനെ തുടർന്ന് ചുരുക്കം പേർക്കു മാത്രമാണു തീർഥാടനാനുമതി. വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞു തീർഥാടകരെല്ലാം ഉച്ചയോടെ മിനായിൽ എത്തിച്ചേരും. നാളെയാണ് അറഫ സംഗമം. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മക്കയിലെത്തിയ തീർഥാടകർ 7 കിലോമീറ്റർ അകലെയുള്ള മിനായിലേക്ക് പുലർച്ചെ തന്നെ യാത്ര തുടങ്ങിയിരുന്നു. ലക്ഷക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തുന്ന പതിവു മാറ്റി വയ്ക്കേണ്ടി …
ബലിപെരുന്നാൾ: ബഹ്റൈനിൽ 6 ദിവസം അവധി; ആഘോഷങ്ങളിൽ അഞ്ച് പേരിലധികം പാടില്ല
ബലിപെരുന്നാൾ: ബഹ്റൈനിൽ 6 ദിവസം അവധി; ആഘോഷങ്ങളിൽ അഞ്ച് പേരിലധികം പാടില്ല
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് 30 മുതൽ 2 വരെയാണ് അവധി. പെരുന്നാൾ വാരാന്ത്യ അവധിദിനങ്ങളിൽ ആയതിനാൽ പകരം 3നും 4നും അവധി നൽകും. ഫലത്തിൽ 6 ദിവസം അവധി ലഭിക്കും. ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ …
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ്; 4 മരണം; തലസ്ഥാനത്ത് സ്ഥിതി സങ്കീർണം
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ്; 4 മരണം; തലസ്ഥാനത്ത് സ്ഥിതി സങ്കീർണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചുവെന്ന് കരുതുന്ന 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 679 പേർ ഇന്നു രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം, കാസർഗോഡ്, ആലപ്പുഴ, …
വന്ദേഭാരത് 5.0: കണ്ണൂർ, യുഎഇ സെക്ടറിൽ 11 സർവീസുകൾ വീതം; നിലവിലുള്ള സർവീസുകൾ നിലച്ചു
വന്ദേഭാരത് 5.0: കണ്ണൂർ, യുഎഇ സെക്ടറിൽ 11 സർവീസുകൾ വീതം; നിലവിലുള്ള സർവീസുകൾ നിലച്ചു
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ–യുഎഇ, യുഎഇ–കണ്ണൂർ സെക്ടറിൽ 11 വീതം സർവീസുകൾ നടത്തും. ഓഗസ്റ്റ് 1 മുതൽ 15 വരെയാണ് സർവീസ്. 1, 2, 4, 8, 9, 11, 15 തീയതികളിലായി ദുബായിലേക്കും തിരിച്ചും 7 സർവീസുകൾ, 3,10 തീയതികളിൽ അബുദാബിയിലേക്കും തിരിച്ചും 2 …
ലണ്ടനിൽ വളർത്തു പൂച്ചക്ക്​ ​ കോവിഡ്​! പകർന്നത് കൊവിഡ് ബാധിതരായ ഉടമകളിൽ നിന്ന്
ലണ്ടനിൽ വളർത്തു പൂച്ചക്ക്​ ​ കോവിഡ്​! പകർന്നത് കൊവിഡ് ബാധിതരായ ഉടമകളിൽ നിന്ന്
സ്വന്തം ലേഖകൻ: കോവിഡ്​ മഹാമാരി വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിൽ ആദ്യമായി വളർത്തു മൃഗത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ലണ്ടനിനടത്തു സറി കൗണ്ടിയിലാണ്​ ഒരു കുടുംബത്തി​​ന്റെ വളർത്തു പൂച്ചക്ക്​ രോഗം സ്​ഥിരീകരിച്ചത്​. രാജ്യത്തെ മൃഗവകുപ്പ്​ മേധാവിയാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, മൃഗങ്ങളിലൂടെ കോവിഡ്​ വ്യാപിക്കുമെന്ന്​ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു “മൃഗങ്ങളിൽ​ രോഗം സ്​ഥിരീകിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്​. …
കൊവിഡ് വാക്സിനുകളുടെ പരീക്ഷണം വിജയത്തിലേക്ക്; ഓക്സ്ഫോർഡ് വാക്സിൻ ഇന്ത്യയിലേക്കും
കൊവിഡ് വാക്സിനുകളുടെ പരീക്ഷണം വിജയത്തിലേക്ക്; ഓക്സ്ഫോർഡ് വാക്സിൻ ഇന്ത്യയിലേക്കും
സ്വന്തം ലേഖകൻ: കൊവിഡ്-19 മൂലം 633,000 ലേറെ ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു കഴിഞ്ഞു. ലോകത്തെ പ്രമുഖ മരുന്ന്, ഗവേഷണ കമ്പനികളെല്ലാം തന്നെ വാക്സിൻ പരീക്ഷണമെന്ന മത്സരയോട്ടത്തിലാണ്. മിക്ക വാക്സിനുകളും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. ഇപ്പോള്‍ വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനികളും വാക്‌സിന്‍ നിര്‍മാണ ഫാക്ടറികളും തമ്മില്‍ കരാറുകള്‍ ഒപ്പുവയ്ക്കുന്ന തിരക്കിലാണ്. പല വാക്‌സിനുകളും …
കൊറോണയെ മണത്ത് പിടിക്കാൻ ജർമൻ സേനയിലെ നായ്ക്കൾ; ഫലം 94% കൃത്യതയോടെ!
കൊറോണയെ മണത്ത് പിടിക്കാൻ ജർമൻ സേനയിലെ നായ്ക്കൾ; ഫലം 94% കൃത്യതയോടെ!
സ്വന്തം ലേഖകൻ: നായ്ക്കള്‍ക്കും പരിശീലനം നല്‍കി കൊവിഡ് പരിശോധകരാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജര്‍മന്‍ സൈന്യം. സൈന്യത്തിന്റെ എട്ടു നായ്ക്കളെയാണ് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി കളത്തിലിറക്കിയത്. തുടര്‍ന്ന് നായ്ക്കള്‍ക്കു മുന്നില്‍ ആയിരം പേരുടെ സ്രവസാംപിളുകള്‍ എത്തിച്ചു. ഇതില്‍നിന്ന് 94 ശതമാനം കൃത്യതയോടെ നായ്ക്കള്‍ കൊറോണ രോഗികളെ മണത്തു കണ്ടെത്തിയെന്ന് ഹാനോവര്‍ വെറ്ററിനറി സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്തു. 1000 …