സ്വന്തം ലേഖകൻ: യുഎഇയ്ക്കു പുറത്തുള്ള വിദ്യാർഥികൾ സ്കൂൾ തുറക്കുന്നതിന് 14 ദിവസം മുൻപ് തിരിച്ചെത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചു. 14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ ശേഷമേ ഇവർക്ക് സ്കൂളിൽ പ്രവേശിക്കാനാവൂ. രണ്ടാഴ്ച മുന്നേ എത്തിയില്ലെങ്കിൽ ആഴ്ചകളോളം പഠനം നഷ്ടപ്പെടും. രക്ഷിതാക്കളിൽനിന്ന് ഓൺലൈൻ സർവേയിലൂടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് സെപ്റ്റംബറിൽ സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. …
സ്വന്തം ലേഖകൻ: യുഎഇ സർക്കാർ പ്രഖ്യാപിച്ച പിഴ ഇളവ് സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി/കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി തീർന്നവർക്കാണ് ഓഗസ്റ്റ് 17 വരെ രാജ്യം വിടാൻ അവസരം. വീസ പുതുക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇക്കാലയളവിൽ പിഴ നൽകാതെ രാജ്യം വിടാം. അപേക്ഷ നൽകേണ്ടത് ഇങ്ങനെ: അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് …
സ്വന്തം ലേഖകൻ: വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സൽമാൻ രാജാവ് അവിടെ നിന്നും മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചികിത്സക്കിടയിലും കർമനിരതനായി ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക സൗകര്യത്തിലിരുന്ന് മന്ത്രിസഭ യോഗത്തെ വിഡിയോ കോൺഫറൻസിങ്ങിലൂടെ നയിച്ചത് വലിയ വാർത്താപ്രാധാന്യം നേടി. രാജ്യ തലസ്ഥാനത്തെ കിങ് ഫൈസൽ ആശുപത്രിയിൽ ഇരുന്നാണ് രാജാവ് യോഗത്തിന് നേതൃത്വം നൽകിയത്. …
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാവർക്കും കൊവിഡ് 19 പിസിആർ പരിശോധന നിർബന്ധമാണെന്ന് യുഎഇ വ്യക്തമാക്കി. സ്വദേശികൾ, പ്രവാസികൾ, വിനോദ സഞ്ചാരികൾ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരെല്ലാം എവിടെ നിന്ന് വരുന്നവരായാലും പരിശോധന നടത്തണം. എന്നാൽ 12 വയസിന് താഴെയുള്ളവർക്ക് ഈ പരിശോധന ആവശ്യമില്ല. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങി ഏത് രാജ്യത്ത് നിന്നുള്ളവരും വിമാനത്തിൽ കയറുന്നതിന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് സ്ഥിരീകരിച്ച 1038 കൊവിഡ് കേസുകളില്‍ 785 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 57 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം. സാധാരണഗതിയില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ ഇനിമുതല്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന നിയന്ത്രണങ്ങളിലും മാറ്റം വരുന്നത്. കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് റിസള്‍ട്ടിന് പത്ത് …
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്കൂളുകളില്‍ സെപ്റ്റംബർ മുതൽ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കൊവിഡ് 19 പരിശോധന നടത്തണമെന്നും അബുദാബി എജുക്കേഷൻ ആൻഡ് നോളജ് (ആദെക്) വിഭാഗം വ്യക്തമാക്കി. സ്കൂളുകൾക്ക് ഇതു സംബന്ധമായി മാർഗനിർദേശങ്ങൾ ലഭിച്ചു. സ്കൂളുകൾ തുറക്കുന്നത് സംബന്ധമായ കൂടുതൽ മാർഗനിർദേശങ്ങൾ …
സ്വന്തം ലേഖകൻ: അനധികൃത ഹോം ഡെലിവറി ബൈക്കുകൾക്ക് മൂക്കു കയറിട്ട് കുവൈത്ത്. ഭക്ഷ്യവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സേവനത്തിന് 15 ബൈക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. ലൈസൻസില്ലാതെയും ബന്ധപ്പെട്ട കമ്പനിയുടെ സ്പോൺസർഷിപ്പിൽ അല്ലാതെയും ചീറിപ്പായുന്ന ബൈക്കുകൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതെ ഓടുന്ന ബൈക്കുകൾ അപകടമുണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതേസമയം, മലയാളികളക്കം …
സ്വന്തം ലേഖകൻ: കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രക്ഷിതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ശിശു അവകാശ സംരക്ഷണ ഓഫിസ് മേധാവി ഡോ. ഡോ . മുന അൽ ഖവാരി പറഞ്ഞു. കുട്ടികൾക്ക് കൃത്യസമയത്ത് കുത്തിവെപ്പ് എടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കിൽ ശിശു സംരക്ഷണ നിയമത്തിലെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ …