1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ നാഷണൽ അഡ്രസ് രജിസ്ട്രിയിൽ പേര് ചേർക്കാനുള്ള സമയപരിധി തീരുന്നു; അറിയേണ്ടതെല്ലാം
ഖത്തർ നാഷണൽ അഡ്രസ് രജിസ്ട്രിയിൽ പേര് ചേർക്കാനുള്ള സമയപരിധി തീരുന്നു; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ഖത്തര്‍ ദേശീയ മേല്‍വിലാസ നിയമ പ്രകാരം സ്വദേശികളും പ്രവാസികളും ജൂലൈ 26ന് മുമ്പായി നിര്‍ബന്ധമായും തങ്ങളുടെ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓര്‍മപ്പെടുത്തല്‍. 2017 ലെ 24-ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പൗരന്മാര്‍, പ്രവാസികള്‍, നിയമപരമായ വ്യക്തികള്‍, കമ്പനികള്‍ എന്നിവരാണ് മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ …
സന്ദർശക വീസ കാലാവധി 3 മാസം കൂടി നീട്ടി ബഹ്റൈൻ; യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കും
സന്ദർശക വീസ കാലാവധി 3 മാസം കൂടി നീട്ടി ബഹ്റൈൻ; യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കും
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കാലാവധി കഴിഞ്ഞവ ഉൾപ്പെടെ എല്ലാ സന്ദർശക വീസകളുടെയും കാലാവധി ഒക്ടോബർ 21 വരെ നീട്ടാൻ തീരുമാനം. കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇളവ്. ഇതിനു പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. നേരത്തെ ജൂലൈ 21 വരെ സന്ദർശക വീസ കാലാവധി നീട്ടി നൽകിയിരുന്നു. സന്ദർശക വിസയിൽ രാജ്യത്തെത്തിൽ കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ വിദേശികൾക്കും ജോലി …
സൌദിയിൽ നിന്നുള്ള വന്ദേഭാരത് സർവീസുകൾ ഇന്നു മുതൽ സ്വകാര്യ എയർലൈനുകൾക്ക്
സൌദിയിൽ നിന്നുള്ള വന്ദേഭാരത് സർവീസുകൾ ഇന്നു മുതൽ സ്വകാര്യ എയർലൈനുകൾക്ക്
സ്വന്തം ലേഖകൻ: സൌദിയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ സർവീസ് ഇന്നു മുതൽ സ്വകാര്യ എയർലൈനുകൾക്ക്. ഇൻഡിഗോ, ഗോ എയർ എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുക. ഈ എയർലൈൻ ഓഫിസുകളിൽനിന്നാണ് ടിക്കറ്റ് എടുക്കേണ്ടതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേ​രത്തെ ഷെ​ഡ്യൂ​ൾ ചെ​യ്ത എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ​ക്കു പു​റ​മെയാണ് ഇ​ൻ​ഡി​ഗോ, ഗോ​എ​യ​ർ വി​മാ​ന​ങ്ങ​ളി​ലാ​യി 47 അ​ധി​ക സ​ർ​വീസുകൾ ഇ​ന്ത്യ​ൻ …
തൊഴിൽ നഷ്​ടമായ വിദഗ്ദ തൊഴിലാളികൾക്ക് വീണ്ടും ജോലി; ഓൺലൈൻ സംവിധാനവുമായി ഖത്തർ
തൊഴിൽ നഷ്​ടമായ  വിദഗ്ദ തൊഴിലാളികൾക്ക്  വീണ്ടും ജോലി; ഓൺലൈൻ സംവിധാനവുമായി ഖത്തർ
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ ജോലി നഷ്​ടമായവർക്ക് വീണ്ടും ജോലി കണ്ടെത്താൻ​ സഹായിക്കാൻ ഖത്തർ ഓൺലൈൻ സംവിധാനം തുടങ്ങി. ഭരണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തി​ന്റെ കീഴിലാണ്​പുതിയ ഓൺലൈൻ പോർട്ടൽ പ്രവർത്തനം തുടങ്ങിയത്. ഖത്തർ ചേംബർ ഓഫ് കോമേഴ്സ്​ ആൻഡ് ഇൻഡസ്​ട്രിയുമായി സഹകരിച്ചാണ് പദ്ധതി. പ്രാദേശിക വിപണിയിൽ ജോലി നഷ്​ടമായവർക്ക് ഇത്​ ഏറെ …
ഇന്ത്യയുടെ കോവാക്സിൻ ഇന്നു മുതൽ മനുഷ്യർക്ക് നൽകും; ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഫലവും ഇന്ന്
ഇന്ത്യയുടെ കോവാക്സിൻ ഇന്നു മുതൽ മനുഷ്യർക്ക് നൽകും; ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഫലവും ഇന്ന്
സ്വന്തം ലേഖകൻ: ഗോവ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഇന്ത്യയുടെ സ്വന്തം കൊവിഡ്-19 വാക്സിൻ മനുഷ്യർക്ക് നൽകാൻ പോകുകയാണ്. മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചാൽ കൂടുതൽ ഡോസുകൾ നിർമിച്ച് അതിവേഗം വിതരണം ചെയ്യാനാണ് നീക്കം. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത കോവാക്സിൻ മനുഷ്യ പരീക്ഷണങ്ങൾക്കായി ലിസ്റ്റ് ചെയ്തിരിക്കുന്ന 12 സ്ഥാപനങ്ങളിൽ ഒന്നാണ് നോർത്ത് ഗോവയിലെ …
സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ്; ഒരു മരണം; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ്; ഒരു മരണം; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, …
അറബ് ലോകത്തിന്റെ പ്രതീക്ഷകളുമായി യുഎഇയുടെ ചൊവ്വാ പര്യവേഷണ പേടകം കുതിപ്പ് തുടങ്ങി
അറബ് ലോകത്തിന്റെ പ്രതീക്ഷകളുമായി യുഎഇയുടെ ചൊവ്വാ പര്യവേഷണ പേടകം കുതിപ്പ് തുടങ്ങി
സ്വന്തം ലേഖകൻ: യുഎഇ സമയം ഇന്ന് പുലർച്ചെ 1.58ന് യുഎഇയുടെ സ്വന്തം ചൊവ്വാ പര്യവേഷണ പേടകം ജപാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൗണ്ട് ഡൗൺ വിക്ഷേപണത്തിലെ കൌതുകമായി. യുഎഇ ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ടു. മിറ്റ്സുബിഷി H-IIA റോക്കറ്റിലാണ് അറബ് …
കൊവിഡ് ബാധിച്ച അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രി ജനാലയ്ക്കൽ മകന്‍!
കൊവിഡ് ബാധിച്ച അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രി ജനാലയ്ക്കൽ മകന്‍!
സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍, അവസാന നിമിഷങ്ങള്‍ അരികിലിരിക്കാന്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ കയറിയ മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് അമ്മയെ ചികിത്സിക്കുന്ന ഹെബ്‌റോണ്‍ ആശുപത്രിയുടെ എസിയുവിന്റെ പുറം ജനാലയിലാണ് കയറിപ്പറ്റിയത്. 73 കാരിയായ അമ്മ റസ്മി സുവൈതി നാല് ദിവസം മുമ്പാണ് …
“അതേടാ മലയാളം പറയാൻ നന്നായി അറിയാം,” സൈബർ ഗുണ്ടകൾക്ക് അഹാനയുടെ പ്രേമലേഖനം!
“അതേടാ മലയാളം പറയാൻ നന്നായി അറിയാം,” സൈബർ ഗുണ്ടകൾക്ക് അഹാനയുടെ പ്രേമലേഖനം!
സ്വന്തം ലേഖകൻ: സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് ‘പ്രേമലേഖന’വുമായി നടി അഹാന കൃഷ്ണകുമാർ. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറയുന്നത്. സൈബർ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല …
സംസ്ഥാനത്ത് 821 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം; 629 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 821 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം; 629 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചികിത്സയിലുണ്ടായിരുന്ന 172 പേർ കൊവിഡിൽ നിന്നും മുക്തി നേടി. രോഗവ്യാപനം ശക്തമായ 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടാക്കിയപ്പോൾ രോഗബാധ നിയന്ത്രിച്ചെന്ന വിലയിരുത്തലിൽ ഏഴ് പ്രദേശങ്ങളിൽ ഹോട്ട് സ്പോട്ട് പിൻവലിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം …