1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചുംബനരംഗം റിഹേഴ്‌സല്‍ വേണമെന്ന് സംവിധായകന്‍; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍.
ചുംബനരംഗം റിഹേഴ്‌സല്‍ വേണമെന്ന് സംവിധായകന്‍; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍.
സ്വന്തം ലേഖകന്‍: സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍. ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയില്‍ നടി പറഞ്ഞു. വീര്‍, ഹൗസ്ഫുള്‍ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീന്‍ ഖാന്‍. ഒരിക്കല്‍ …
നടന്‍ സത്താര്‍ അന്തരിച്ചു
നടന്‍ സത്താര്‍ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.  തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു.മികച്ച …
‘ഇപ്പോള്‍ എന്റെ അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു,’ ടൊറന്റോ ചലച്ചിത്ര മേളയില്‍ വികാര നിര്‍ഭരമായ വാക്കുകളുമായി ‘മൂത്തോന്‍’ സംവിധായക ഗീതു മോഹന്‍ദാസ്
‘ഇപ്പോള്‍ എന്റെ അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു,’ ടൊറന്റോ ചലച്ചിത്ര മേളയില്‍ വികാര നിര്‍ഭരമായ വാക്കുകളുമായി ‘മൂത്തോന്‍’ സംവിധായക ഗീതു മോഹന്‍ദാസ്
സ്വന്തം ലേഖകന്‍: താന്‍ സംവിധാനം ചെയ്ത മൂത്തോന്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് ഗീതു മോഹന്‍ദാസ്. സിനിമ കാണാന്‍ തന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണെന്ന് ഗീതു പറഞ്ഞു. ടൊറന്റോയുടെ വേദിയില്‍ ഗീതു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗീതു അച്ഛനെപ്പറ്റി പറഞ്ഞ വാക്കുകള്‍. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അച്ഛന്‍ എന്നെ ഇവിടെ കൊണ്ടു …
പ്രധാനമന്ത്രി മോദിക്ക് പാമ്പുകളെയും മുതലയെയും അയക്കുമെന്ന് ഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പിഴ
പ്രധാനമന്ത്രി മോദിക്ക് പാമ്പുകളെയും മുതലയെയും അയക്കുമെന്ന് ഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പിഴ
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്‍കുമെന്ന് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ പാകിസ്താനി ഗായികയ്‌ക്കെതിരെ നിയമ നടപടി. പോപ് ഗായികയായ റാബി പിര്‍സാദയാണ് ഈ മാസം ആദ്യം മോദിക്കെതിരെ ശാപവാക്കുകളും ഭീഷണിയും മുഴക്കി രംഗത്തെത്തിയിരുന്നത്. ഇവര്‍ക്കെതിരെ പാകിസ്താനിലെ പഞ്ചാബ് വന്യജീവി വകുപ്പാണ് നടപടിയടുത്തത്. …
നീന്തലിനിടെ തലച്ചോറില്‍ കയറിക്കൂടിയത് മാരകമായ അമീബ; യുഎസില്‍ മരണത്തോട് മല്ലടിച്ച് പത്തു വയസ്സുകാരി
നീന്തലിനിടെ തലച്ചോറില്‍ കയറിക്കൂടിയത് മാരകമായ അമീബ; യുഎസില്‍ മരണത്തോട് മല്ലടിച്ച് പത്തു വയസ്സുകാരി
സ്വന്തം ലേഖകന്‍: അവധി ദിവസം നീന്തല്‍ കുളത്തില്‍ ചിലവഴിച്ച പത്ത് വയസ്സുകാരിയുടെ തലച്ചോറിനെ ബാധിച്ചത് ഏറെ അപകടകാരിയായ അമീബ. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബ ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.. ടെക്‌സാസില്‍ നിന്നുള്ള ലിലി അവാന്റ് എന്ന പത്തുവയസ്സുകാരിയെ ആണ് അമീബ ബാധിച്ചിരിക്കുന്നത്. സെപ്തംബര്‍ രണ്ടിന് ബോസ്‌ക് …
ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയാകാന്‍ രൂപം മാറ്റി വിദ്യാ ബാലന്‍; ആകാംക്ഷയോടെ സമൂഹ മാധ്യമങ്ങള്‍
ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയാകാന്‍ രൂപം മാറ്റി വിദ്യാ ബാലന്‍; ആകാംക്ഷയോടെ സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളദേവി. വെള്ളിത്തിരയില്‍ ശകുന്തള ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാബാലന്‍. ശകുന്തള ദേവിയുടെതന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. വിദ്യ തന്നെയാണ് …
ജോക്കര്‍ മാല്‍വെയര്‍; ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അന്തകനാകാന്‍ പുതിയ വൈറസ് ഭീഷണി
ജോക്കര്‍ മാല്‍വെയര്‍; ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അന്തകനാകാന്‍ പുതിയ വൈറസ് ഭീഷണി
സ്വന്തം ലേഖകന്‍: ജോക്കര്‍ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിഞ്ഞ 24 ആപ്പുകളും പ്ലേ സ്റ്റോറില്‍നിന്നു നീക്കം ചെയ്ത് ഗൂഗിള്‍. സൈബര്‍ ലോകത്ത് ആശങ്കയുയര്‍ത്തുന്ന മാല്‍വെയര്‍ ആക്രമണമായി ജോക്കര്‍ മാറിയേക്കും എന്ന് ആശങ്കയുണ്ട്. എന്നാല്‍, ഇതിനോടകം ലോകത്തെങ്ങും 4,72,000 ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതിനാല്‍ ഭീഷണിയൊഴിഞ്ഞിട്ടില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, …
‘ഇനി നിങ്ങള്‍ക്ക് ആ നാറുന്ന ഫോണ്‍ ആസ്വദിക്കാം,’ മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട്!
‘ഇനി നിങ്ങള്‍ക്ക് ആ നാറുന്ന ഫോണ്‍ ആസ്വദിക്കാം,’ മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട്!
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് പത്രവും അതിന്റെ അവസാന തലക്കെട്ടും ചര്‍ച്ചയാകുന്നു. വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രം ‘എക്‌സ്പ്രസ്സ്’ ആണ് മൊബൈലിന്റെ കടന്നുവരവോടെ അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. മെട്രോകളില്‍ സൗജന്യമായി നല്‍കുന്ന പത്രം നോക്കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നില്ലെന്നും …
ദൂരദര്‍ശന് 60 വയസ്; ഗൃഹാതുരത നിറഞ്ഞ ഓര്‍മകളുമായി സമൂഹ മാധ്യമങ്ങള്‍
ദൂരദര്‍ശന് 60 വയസ്; ഗൃഹാതുരത നിറഞ്ഞ ഓര്‍മകളുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ദൂരദര്‍ശന്‍ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 60 വര്‍ഷം. 1959 സെപ്റ്റംബര്‍ 15നാണ് ദൂരദര്‍ശന്‍ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലിക സ്റ്റുഡിയോയിലുമായി ആരംഭിച്ച ദൂരദര്‍ശന്‍ ഒരുകാലഘട്ടത്തിന്റെ ദൃശ്യസംസ്‌കാരത്തിനായിരുന്നു തുടക്കം കുറിച്ചത്. നിരവധി പരിമിതികള്‍ മൂലം ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷമാണ് 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങിയത്. ടെലിവിഷന്‍ സംപ്രേഷണം …
‘എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല,’ ‘കുടുക്കുപൊട്ടിയ’ ഗാനം കോപ്പിയടിയെന്ന ആരോപണം തള്ളി ഷാന്‍ റഹ്മാന്‍
‘എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല,’ ‘കുടുക്കുപൊട്ടിയ’ ഗാനം കോപ്പിയടിയെന്ന ആരോപണം തള്ളി ഷാന്‍ റഹ്മാന്‍
സ്വന്തം ലേഖകന്‍: ഈ ഓണക്കാലത്ത് ഏറ്റവും വലിയ ഹിറ്റായ ഗാനമാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത കുടുക്കുപൊട്ടിയ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം ഹിറ്റായതിന് പിന്നാലെ കോപ്പിയടി ആരോപണവും ഉയര്‍ന്നിരുന്നു. 1964ല്‍ റിലീസ് ചെയ്ത ആദ്യകിരണങ്ങള്‍ എന്ന ചിത്രത്തിലെ, കെ …