1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംഗീത പരിപാടിക്കിടെ ഗായികയോട് വിവാഹ അഭ്യർത്ഥന നടത്തി കന്നട ഗായകൻ; പിന്നാലെ വിവാദവും
സംഗീത പരിപാടിക്കിടെ ഗായികയോട് വിവാഹ അഭ്യർത്ഥന നടത്തി കന്നട ഗായകൻ; പിന്നാലെ വിവാദവും
  സ്വന്തം ലേഖകൻ: സംഗീത പരിപാടിക്കിടെ വിവാഹാഭ്യർത്ഥന നടത്തി കന്നട യുവഗായകൻ ചന്ദൻ ഷെട്ടി. ബിഗ്ബോസ് പരിപാടിയിലെ മുൻ താരമായ ചന്ദൻ, സഹതാരമായ നിവേദിത ഗൗഡയോടാണ് വിവാഹഭ്യർത്ഥന നടത്തിയത്. സിനിമാ സ്റ്റൈലിൽ നിവേദിതയ്ക്ക് മുന്നിൽ മുട്ടുകുത്തിയായിരുന്നു അഭ്യർത്ഥന. വേദിയിൽ അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ നിവേദിത ഒരുനിമിഷം അമ്പരന്നു പോയെങ്കിലും പിന്നീട് വിവാഹാഭ്യർത്ഥന സ്വീകരിക്കുകയായിരുന്നു. തന്റെ മനസിലും ഈ …
“ആത്മഹത്യയുടെ വക്കിലായിരുന്നു, ആത്മഹത്യാ കുറിപ്പ് വരെ തയ്യാറാക്കി, ഇനി സിനിമയിലേക്ക് ഇല്ലേയില്ല,” സുഡാനി നായകൻ സാമുവൽ
“ആത്മഹത്യയുടെ വക്കിലായിരുന്നു, ആത്മഹത്യാ കുറിപ്പ് വരെ തയ്യാറാക്കി, ഇനി സിനിമയിലേക്ക് ഇല്ലേയില്ല,” സുഡാനി നായകൻ സാമുവൽ
സ്വന്തം ലേഖകൻ: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടന്‍ സാമുവല്‍ റോബിന്‍സണ്‍ സിനിമാ അഭിനയത്തില്‍ നിന്നും പിന്‍മാറുന്നെന്നറിയിച്ച് ഫേസ് ബുക്ക് പോസ്റ്റ്. സിനിമാഭിനയം നിര്‍ത്തുന്നു എന്നറിയിച്ച് സാമുവല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.  സിനിമകളില്ലാതെ ജീവിതം മടുത്ത ഘട്ടത്തില്‍ ആത്മഹത്യചെയ്യാന്‍ വരെ തീരുമാനിച്ചു എന്ന് …
പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ടോമിച്ചൻ മുളകുപാടം
പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ടോമിച്ചൻ മുളകുപാടം
സ്വന്തം ലേഖകൻ: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന്‍ ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം തികഞ്ഞു. ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത കുതിപ്പുമായി മുന്നേറിയ പുലിമുരുകന്‍ 100- 150 കോടി ക്ലബ്ബുകളില്‍ കയറുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും നേടി. 2016 ഒക്ടോബര്‍ 7 നായിരുന്നു പുലിമുരുകന്‍ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ …
തായ്‌ലാന്റില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ആനക്കൂട്ടത്തിന് ദാരുണാന്ത്യം; അപകടം കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിയിൽ
തായ്‌ലാന്റില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ആനക്കൂട്ടത്തിന് ദാരുണാന്ത്യം; അപകടം കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിയിൽ
സ്വന്തം ലേഖകൻ: പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കവേ വെള്ളച്ചാട്ടത്തില്‍ വീണ് ആറ് ആനകള്‍ ചെരിഞ്ഞു. വെള്ളച്ചാട്ടത്തിലേക്ക് വഴുതി വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മറ്റു ആനകളുടേയും ജീവന്‍ നഷ്ടപ്പെട്ടത്. മധ്യ തായ്‌ലാന്റിലെ ഖാവോ യായി ദേശീയോദ്യാനത്തലാണ് സംഭവം നടന്നത്. അപകടത്തില്‍പ്പെട്ട രണ്ടു ആനകള്‍ അടുത്തുള്ള മലഞ്ചെരിവില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഇവരെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ‘നരകത്തിലേക്കുള്ള കുഴി’ …
രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓട്ടം തുടങ്ങി; വൈകി ഓടിയാൽ ഇനി “ഖേദിക്കുന്നു” മാത്രമല്ല, യാത്രക്കാർക്ക് 250 രൂപയും!
രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓട്ടം തുടങ്ങി; വൈകി ഓടിയാൽ ഇനി “ഖേദിക്കുന്നു” മാത്രമല്ല, യാത്രക്കാർക്ക് 250 രൂപയും!
സ്വന്തം ലേഖകൻ: ലഖ്നൗ-ഡല്‍ഹി പാതയില്‍ രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ തേജസ് എക്പ്രസസിന്റെ ആദ്യ യാത്ര ശനിയാഴ്ച തുടങ്ങും. ഐ.ആര്‍.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി …
ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലൂടെ 175 രാജ്യങ്ങളിലെ ഇടപാടുകാരെ പറ്റിച്ച് 34924.99 കോടി രൂപയുമായി ഇന്ത്യക്കാരി മുങ്ങിയിട്ട് രണ്ടു വർഷം
ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലൂടെ 175 രാജ്യങ്ങളിലെ ഇടപാടുകാരെ പറ്റിച്ച് 34924.99 കോടി രൂപയുമായി ഇന്ത്യക്കാരി മുങ്ങിയിട്ട് രണ്ടു വർഷം
സ്വന്തം ലേഖകൻ: 175 രാജ്യങ്ങളിലുള്ളവരെ പറ്റിച്ച് 34924.99 കോടി രൂപ തട്ടി ഇന്ത്യക്കാരി മുങ്ങിയിട്ട് രണ്ട് വര്‍ഷം. ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പാണ് രുജാ ഇഗ്‌നാറ്റോവ എന്ന സ്ത്രീ മുങ്ങിയത്. ‘ക്രിപ്‌റ്റോ റാണി’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. പുതിയ തരം പണമെന്ന പേരിലാണ് വിവിധ രാജ്യങ്ങളില്‍ ക്രിപ്റ്റോ കറന്‍സിയായ വണ്‍കോയിന്‍ രുജാ അവതരിപ്പിച്ചത്.ഇവരെക്കുറിച്ച് ബിബിസി …
ആൾക്കൂട്ട ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി മോദിക്ക് കത്ത് എഴുതിയ അടൂരും മണിരത്നവും അടക്കം 49 പേർക്കെതിരെ കേസ്
ആൾക്കൂട്ട ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി മോദിക്ക് കത്ത് എഴുതിയ അടൂരും മണിരത്നവും അടക്കം 49 പേർക്കെതിരെ കേസ്
സ്വന്തം ലേഖകൻ: ആള്‍ക്കൂട്ട ആക്രണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറിലെ മുസഫർപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സിനിമാ പ്രവർത്തകരായ ശ്യാം ബെനഗൽ, അടൂർ ഗോപാലകൃഷ്ണൻ, ശുഭ മുദ്ഗൽ, സുമിത്ര സെൻ, മണിരത്നം, രേവതി, അപർണ സെൻ, കൊങ്കണ സെൻ അടക്കം 49 …
“ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു, അവനും ക്ഷമിക്കും,” സഹോദരനെ കൊന്ന പ്രതിയെ കോടതിയിൽ ആലിംഗനം ചെയ്ത് അമേരിക്കൻ യുവാവ്
“ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു, അവനും ക്ഷമിക്കും,” സഹോദരനെ കൊന്ന പ്രതിയെ കോടതിയിൽ ആലിംഗനം ചെയ്ത് അമേരിക്കൻ യുവാവ്
സ്വന്തം ലേഖകൻ: 2018 സെപ്റ്റംബര്‍ 6 ന് രാത്രി 26 കാരനായ ബോതം ഷെം ജീനെ കൊലപ്പെടുത്തിയ കേസില്‍ ജൂറി അംബര്‍ ഗൈഗറിനെ പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച നിമിഷം കോടതി മുറിയില്‍ ഓരോരുത്തരും വിങ്ങിപ്പൊട്ടുകയായിരുന്നു.  “അഴികള്‍ക്കുള്ളിലെ ആ പത്തു വര്‍ഷം തിരിച്ചറിവിനും ജീവിതം മാറ്റുന്നതിനുമാണ്,” ബോതം ജീന്‌റെ അമ്മ ആലിസണ്‍ ജീന്‍ പറഞ്ഞു. …
ആപ്പിള്‍ തന്നെ സ്വവര്‍ഗാനു രാഗി ആക്കിയെന്ന ആരോപണവുമായി റഷ്യന്‍ യുവാവ് കോടതിയിൽ
ആപ്പിള്‍ തന്നെ സ്വവര്‍ഗാനു രാഗി ആക്കിയെന്ന ആരോപണവുമായി റഷ്യന്‍ യുവാവ് കോടതിയിൽ
സ്വന്തം ലേഖകൻ: ഐഫോണാണ് താൻ സ്വവർഗാനുരാഗിയാവാൻ കാരണമെന്നാരോപിച്ച് നിയമനടപടിയുമായി റഷ്യൻ യുവാവ്. ഐഫോണിലേക്ക് വന്ന ഒരു സന്ദേശം കാരണമാണ് താന്‍ ഒരു സ്വവര്‍ഗാനുരാഗിയായത് എന്ന് ഡി.റസുമിലോവ് എന്നയാൾ ആരോപിക്കുന്നു. ആപ്പിളില്‍ നിന്നും 15000 ഡോളര്‍ (10 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കേസ് കൊടുത്തിരിക്കുന്നതെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്പ് …
സുനാമി കൊണ്ട് വലഞ്ഞു; രാക്ഷസ തിരമാലയെ തടയാൻ കടലിന് മതിൽ കെട്ടി ജപ്പാന്റെ പരീക്ഷണം
സുനാമി കൊണ്ട് വലഞ്ഞു; രാക്ഷസ തിരമാലയെ തടയാൻ കടലിന് മതിൽ കെട്ടി ജപ്പാന്റെ പരീക്ഷണം
സ്വന്തം ലേഖകൻ: കടലുകളാല്‍ ചുറ്റപ്പെട്ട ജപ്പാന്‍ തിരമാലകളെ പ്രതിരോധിക്കാനാണ് മതിലുപണി നടത്തുന്നത്. 2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്ത് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിയാന്‍ തീരുമാനിച്ചു. 2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളാണ് ജപ്പാന് നഷ്ടമായത്. …