1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന മുത്തശ്ശി; വൈറലായി വീഡിയോ; സഹായഹസ്തം നീട്ടി സമൂഹ മാധ്യമങ്ങള്‍
മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന മുത്തശ്ശി; വൈറലായി വീഡിയോ; സഹായഹസ്തം നീട്ടി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍ മുത്തശ്ശിയെ തേടി സഹായപ്രവാഹം. ഇവരെ പറ്റി ന്യൂസ് മിനുട്ട് എടുത്ത വീഡിയോ വൈറലായതോടെയാണ് ഇവരെ തേടി സഹായം പ്രവഹിക്കാന്‍ തുടങ്ങിയത്. ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ …
മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍; പ്രതിഷേധവുമായി താമസക്കാര്‍ മുന്നോട്ട്; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സങ്കട ഹരജി നല്‍കും; ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ
മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍; പ്രതിഷേധവുമായി താമസക്കാര്‍ മുന്നോട്ട്; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സങ്കട ഹരജി നല്‍കും; ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ
സ്വന്തം ലേഖകന്‍: മരടിലെ ഫ്‌ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമാണ് ഹരജി നല്‍കുക. ഇതോടൊപ്പം കേരള ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി നല്‍കും. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഫ്‌ലാറ്റിലെ താമസക്കാര്‍ പറഞ്ഞു. മരടിലെ ഫ്‌ലാറ്റിലെത്തിയ റിട്ടയേര്‍ഡ് ഹൈക്കോടതി ജ!ഡ്ജി കെമാല്‍ പാഷ ഉടമകളുമായി സംസാരിച്ചു. ഫ്‌ലാറ്റ് …
പുതുതലമുറയുടെ ഓണ്‍ലൈന്‍ ടാക്‌സി ഭ്രമം വാഹന വിപണിയെ വലയ്ക്കുന്നതായി നിര്‍മല സീതാരാമന്‍; ‘ഒലയും യൂബറും മുമ്പും ഇവിടെ ഉണ്ടായിരുന്നല്ലോ,’ മന്ത്രിയ്ക്ക് മറുപടിയുമായി മാരുതി സുസുക്കിയുടെ മറുപടി
പുതുതലമുറയുടെ ഓണ്‍ലൈന്‍ ടാക്‌സി ഭ്രമം വാഹന വിപണിയെ വലയ്ക്കുന്നതായി നിര്‍മല സീതാരാമന്‍; ‘ഒലയും യൂബറും മുമ്പും ഇവിടെ ഉണ്ടായിരുന്നല്ലോ,’ മന്ത്രിയ്ക്ക് മറുപടിയുമായി മാരുതി സുസുക്കിയുടെ മറുപടി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കാര്‍നിര്‍മ്മാണ രംഗത്തെ ഭീമനായ മാരുതി സുസുക്കി അടക്കമുള്ള കാര്‍ നിര്‍മ്മാണ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കാര്‍ നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയല്ലെന്നും മില്ലേനിയല്‍സ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന. …
കണ്ണൂരില്‍ നിന്നും കുവൈത്തിലേക്ക് ഗോ എയര്‍ ദിവസേനയുള്ള സര്‍വീസ്; ടിക്കറ്റ് ബുക്കിങ് തുടങ്ങി
കണ്ണൂരില്‍ നിന്നും കുവൈത്തിലേക്ക് ഗോ എയര്‍ ദിവസേനയുള്ള സര്‍വീസ്; ടിക്കറ്റ് ബുക്കിങ് തുടങ്ങി
സ്വന്തം ലേഖകന്‍: ഗോ എയറിന്റെ കുവൈത്ത്കണ്ണൂര്‍കുവൈത്ത് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു. അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈത്തിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ദിവസവും സര്‍വീസുണ്ടാകും. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് …
ഓണക്കാലത്ത് എട്ട് ദിവസം കൊണ്ട് മലയാളി കുടിച്ചു തീര്‍ത്തത് 487 കോടിയുടെ മദ്യം! ഒന്നാമത് ഇരിങ്ങാലക്കുട!
ഓണക്കാലത്ത് എട്ട് ദിവസം കൊണ്ട് മലയാളി കുടിച്ചു തീര്‍ത്തത് 487 കോടിയുടെ മദ്യം! ഒന്നാമത് ഇരിങ്ങാലക്കുട!
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന വീണ്ടും ഉയര്‍ന്നു. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍!ഷത്തെക്കാള്‍ മദ്യവില്‍പ്പനയില്‍ 30 കോടിയുടെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍!ഷം ഇതേ കാലയവളില്‍ 457 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇക്കുറി ഉത്രാട ദിനം മാത്രം 90.32 …
സ്‌റ്റൈല്‍ മാത്രമല്ല, മസിലും വഴങ്ങും; സമൂഹ മാധ്യമങ്ങളെ ആവേശത്തിലാഴ്ത്തി രജിനിയുടെ ദര്‍ബാര്‍ ഫസ്റ്റ് ലുക്ക്
സ്‌റ്റൈല്‍ മാത്രമല്ല, മസിലും വഴങ്ങും; സമൂഹ മാധ്യമങ്ങളെ ആവേശത്തിലാഴ്ത്തി രജിനിയുടെ ദര്‍ബാര്‍ ഫസ്റ്റ് ലുക്ക്
സ്വന്തം ലേഖകന്‍: രജനികാന്ത് ആരാധകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എആര്‍ മുരുഗദോസ് രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മസില്‍ പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് …
ഇമ്രാന്‍ ഖാന്റെ കീഴില്‍ മുസ്‌ലീങ്ങള്‍ പോലും സുരക്ഷിതരല്ല; പാക്കിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകളും കൊല ചെയ്യപ്പെടുന്നതായി ആരോപിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി മുന്‍ പാക് എം.എല്‍.എ
ഇമ്രാന്‍ ഖാന്റെ കീഴില്‍ മുസ്‌ലീങ്ങള്‍ പോലും സുരക്ഷിതരല്ല; പാക്കിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകളും കൊല ചെയ്യപ്പെടുന്നതായി ആരോപിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി മുന്‍ പാക് എം.എല്‍.എ
സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ എം.എല്‍.എ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി. പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുന്നുവെന്ന് ആരോപിച്ചാണ് ഇദ്ദേഹം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐയിലെ പ്രധാന നേതാവും മുന്‍ എം.എല്‍.എയുമായ ബാല്‍ദേവ് കുമാറാണ് രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകാരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഭൂരിപക്ഷമായ …
ലോകം കാത്തിരുന്ന ആപ്പിള്‍ ഇവന്റ് ഇന്ന്; പുതിയ ഐഫോണ്‍, ആപ്പിള്‍ വാച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
ലോകം കാത്തിരുന്ന ആപ്പിള്‍ ഇവന്റ് ഇന്ന്; പുതിയ ഐഫോണ്‍, ആപ്പിള്‍ വാച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
സ്വന്തം ലേഖകന്‍: സെപ്റ്റംബറിലാണ് തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയിലേക്ക് പുതിയ അപ്‌ഡേറ്റുകളും ഉല്‍പ്പന്നങ്ങളും ആപ്പിള്‍ പ്രഖ്യാപിക്കാറ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി പത്ത് 30 ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തുള്ള സ്റ്റീവ് ജോബ്‌സ് തീയറ്ററിലാണ് ഈ വര്‍ഷത്തെ ആപ്പിള്‍ അവതരണ പരിപാടി നടക്കുന്നത്. പുതിയ ഐഫോണ്‍ പതിപ്പുകളും ആപ്പിള്‍ വാച്ചും ഉള്‍പ്പടെ നിരവധി പുതിയ പ്രഖ്യാപനങ്ങള്‍ ഇത്തവണ …
300 കോടി പ്രകാശവര്‍ഷം അകലെ നിന്ന് അജ്ഞാത സിഗ്‌നലുകള്‍; അയച്ചത് ആരെന്ന് അറിയാന്‍ ശാസ്ത്രലോകം
300 കോടി പ്രകാശവര്‍ഷം അകലെ നിന്ന് അജ്ഞാത സിഗ്‌നലുകള്‍; അയച്ചത് ആരെന്ന് അറിയാന്‍ ശാസ്ത്രലോകം
സ്വന്തം ലേഖകന്‍: 300 കോടി പ്രകാശവര്‍ഷം അകലെനിന്നുള്ള അജ്ഞാത സ്രോതസ്സില്‍നിന്നു വേഗമേറിയ റേഡിയോ വിസ്‌ഫോടനങ്ങള്‍ (ഫാസ്റ്റ് റേഡിയോ ബേസ്റ്റ്എഫ്.ആര്‍.ബി.) പിടിച്ചെടുത്ത് ചൈനീസ് ടെലിസ്‌കോപ്പ്. ഫാസ്റ്റ് (അപ്പേര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലിസ്‌കോപ്പ്) എന്നുപേരിട്ടിരിക്കുന്ന ഈ ടെലിസ്‌കോപ്പ് ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലുതും സൂക്ഷ്മസംവേദനക്ഷമതയുള്ളതുമാണ്. 500 മീറ്ററാണ് ഫാസ്റ്റിന്റെ ഡിഷിന്റെ വ്യാസം. ഫാസ്റ്റ് പിടിച്ചെടുത്ത തരംഗങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചുവരുകയാണെന്ന് …
‘സൈനികര്‍ക്ക് ഇടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു,’ വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യം അല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം
‘സൈനികര്‍ക്ക് ഇടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു,’ വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യം അല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം
സ്വന്തം ലേഖകന്‍: വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അധികം വൈകാതെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതി വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് …