1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുചേലനായി ജയറാം; 20 കിലോ കുറച്ച് തല മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിൽ
കുചേലനായി ജയറാം; 20 കിലോ കുറച്ച് തല മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിൽ
സ്വന്തം ലേഖകൻ: ജയറാം കുചേലനായി അഭിനയിക്കുന്നു. ശ്രീകൃഷ്‍ണന്റെ ഉറ്റ സുഹൃത്തായ കുചേലന്റെ കഥ സിനിമയാക്കുന്നത് വിജീഷ് മണിയാണ്. ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയാണ് സിനിമ എടുക്കുന്നത്. ജയറാം ചിത്രത്തിനായി 20 കിലോയാണ് തടി കുറച്ചത്. തല മുണ്ഡനവും ചെയ്‍തിട്ടുണ്ട്. മുൻപ് രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണത്തത്ത’ എന്ന സിനിമയിലും ജയറാം തല മുണ്ഡനം ചെയ്ത് പ്രത്യക്ഷപ്പെട്ടിരുന്നു …
എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍
എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന്  ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഏറെ പ്രധാനമാണെന്നും തിലോത്തമന്‍ മീഡിയവണിനോട് പറഞ്ഞു. ആധാർ കാർഡ് ഇല്ലാത്ത പ്രവാസികള്‍ക്കും റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്താം. ഇ കാർഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് റേഷന്‍ …
“അതിന് ഭരണാഘടനാ സാധുതയില്ല,” കേരളത്തിന്റെ പൌരത്വ നിയമ പ്രമേയത്തിനെതിരെ ഗവര്‍ണര്‍
“അതിന് ഭരണാഘടനാ സാധുതയില്ല,” കേരളത്തിന്റെ പൌരത്വ നിയമ പ്രമേയത്തിനെതിരെ ഗവര്‍ണര്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. “പരിധിയില്‍പ്പെടാത്ത കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. …
ഫോൺ നഷ്ടമായാൽ ബ്ലോക്ക് ചെയ്യാൻ സൌകര്യമൊരുക്കി സർക്കാർ വെബ്സൈറ്റ്
ഫോൺ നഷ്ടമായാൽ ബ്ലോക്ക് ചെയ്യാൻ സൌകര്യമൊരുക്കി സർക്കാർ വെബ്സൈറ്റ്
സ്വന്തം ലേഖകൻ: കളഞ്ഞു പോയ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാണ്. മൊബൈല്‍ഫോണ്‍ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്താല്‍ ഈ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. …
യുഡി‌എഫ് വിട്ടു നിന്നിട്ടും ലോക കേരള സഭയ്ക്ക് രാഹുലിന്റെ അഭിനന്ദനം; നന്ദി പറഞ്ഞ് മുഖ്യമന്ത്രി
യുഡി‌എഫ് വിട്ടു നിന്നിട്ടും ലോക കേരള സഭയ്ക്ക്  രാഹുലിന്റെ അഭിനന്ദനം; നന്ദി പറഞ്ഞ് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് സഭയെന്ന് രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. രാഹുലിനു നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. പ്രവാസി സമൂഹവുമായി ബന്ധപ്പെടാനും അവരെ അംഗീകരിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക …
ലോകമൊട്ടാകെ പുതുവർഷ ദിനത്തിൽ പിറന്നത് 3 ലക്ഷത്തിലധികം കുഞ്ഞുങ്ങൾ; ഇന്ത്യ ഒന്നാമത്
ലോകമൊട്ടാകെ പുതുവർഷ ദിനത്തിൽ പിറന്നത് 3 ലക്ഷത്തിലധികം കുഞ്ഞുങ്ങൾ; ഇന്ത്യ ഒന്നാമത്
സ്വന്തം ലേഖകൻ: പുതുവർഷ ദിനത്തിൽ പിറന്നത് 3,92,078 കുഞ്ഞുങ്ങൾ. യൂണിസെഫാണ് 2020 ജനുവരി ഒന്നിന് ലോകത്താകെ പിറന്ന കുഞ്ഞുങ്ങളുടെ ഏകദേശ കണക്ക് പുറത്തുവിട്ടത്. തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയിലാണ് 2020 ലെ ആദ്യ കുഞ്ഞ് പിറന്നതെന്നാണ് കരുതുന്നത്. യുഎസിലായിരുന്നു പുതുവർഷദിനത്തെ അവസാനത്തെ കുഞ്ഞിന്റെ ജനനം. കണക്കുകൾ പ്രകാരം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത്, …
കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ; ലംഘിച്ചാല്‍ പിഴയായി ചുരുങ്ങിയത് 10,000 രൂപ!
കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ; ലംഘിച്ചാല്‍ പിഴയായി ചുരുങ്ങിയത് 10,000 രൂപ!
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും തിയ്യതി നീട്ടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ …
കൂടത്തായി കൊലപാതക പരമ്പര: കുറ്റപത്രം സമർപ്പിച്ചു; ജോളിയടക്കം പ്രതികൾ നാല്; വ്യാജ ഒസ്യത്ത് കുരുക്കായി
കൂടത്തായി കൊലപാതക പരമ്പര: കുറ്റപത്രം സമർപ്പിച്ചു; ജോളിയടക്കം പ്രതികൾ നാല്; വ്യാജ ഒസ്യത്ത് കുരുക്കായി
സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, വഞ്ചന, വിഷം കൈവശം സൂക്ഷിക്കല്‍ എന്നിങ്ങനെ ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ …
“മരിക്കാന്‍ ആഗ്രഹമില്ല, പക്ഷേ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വഴിയില്ല,” “സുഡാനി ഫ്രം നൈജീ‍രിയ” പറയുന്നു
“മരിക്കാന്‍ ആഗ്രഹമില്ല, പക്ഷേ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വഴിയില്ല,” “സുഡാനി ഫ്രം നൈജീ‍രിയ” പറയുന്നു
സ്വന്തം ലേഖകൻ: സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന നടനാണ് നൈജീരിയന്‍ സ്വദേശി സാമുവല്‍ റോബിന്‍സണ്‍. സുഡാനി ഫ്രം നൈജീരിയ മികച്ച വിജയം നേടിയെങ്കിലും പ്രതിഫല തര്‍ക്കവുമായി ബന്ധപ്പെട്ട് സാമുവല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. പിന്നീട് എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വരികയും …
“പല കാലങ്ങൾ, പല കോലങ്ങൾ, എല്ലാം ഇവിടെ തുടങ്ങുന്ന‌ു,” സുകുമാരക്കുറുപ്പായി ദുൽഖർ
“പല കാലങ്ങൾ, പല കോലങ്ങൾ, എല്ലാം ഇവിടെ തുടങ്ങുന്ന‌ു,” സുകുമാരക്കുറുപ്പായി ദുൽഖർ
സ്വന്തം ലേഖകൻ: ദുല്‍ഖുര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയുന്ന കുറുപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖുറിന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും …