സ്വന്തം ലേഖകൻ: നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്. 70 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. ഹിമാചൽ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാടും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളിലുള്ളത്. പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. …
സ്വന്തം ലേഖകൻ: കേരള നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റന്നാള്‍ വിളിച്ചു ചേര്‍ക്കും. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കും. ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും നിയമസഭ പ്രമേയം പാസാക്കും. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം …
സ്വന്തം ലേഖകൻ: പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിച്ചേരലായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന്‍ അധികാരമേറ്റു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം …
സ്വന്തം ലേഖകൻ: 2018-ലെ ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. സിനിമാജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഫാൽക്കെ പുരസ്കാരം ബച്ചനെ തേടിയെത്തുന്നത് എന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമായി. ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ അമിതാഭ് ബച്ചനെത്തിയത്. നർമം നിറഞ്ഞ …
സ്വന്തം ലേഖകൻ: നടന്‍ മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്) മോശം രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ ശോചനീയാവസ്ഥയില്‍ കഴിയുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെ ഈ ആരോപണങ്ങള്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പ്രതികരിച്ച് നടന്‍ ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ, അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരും …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലുണ്ടായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശിൽ ഉണ്ടായ സംഘര്‍ഷത്തിന് പിന്നിൽ കേരളത്തിൽ നിന്നും ഉള്ളവരുണ്ടെന്ന് ആരോപിച്ച് യുപി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ തയ്യാറാക്കാനാണ് തീരുമാനം എന്നും പൊലീസ് പറയുന്നു. കാൺപൂരിൽ നടന്ന സംഘര്‍ഷങ്ങളിലാണ് കേരളത്തിൽ നിന്ന് ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. …
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുന്നതിനിടെ കോൺഗ്രസ് ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 134-ാം സ്ഥാപകദിനമായ ഇന്ന് കോണ്‍ഗ്രസ് രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ‘ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിഷേധം. സ്ഥാപകദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ …
സ്വന്തം ലേഖകൻ: പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ 2019-ല്‍ പുറത്തിറങ്ങിയത് 194 മലയാളം സിനിമകള്‍. ഇതില്‍ 113 സിനിമകളും സംവിധാനം ചെയ്തത് നവാഗത സംവിധായകരാണ്. 600 കോടിയായിരുന്നു ഈ വര്‍ഷത്തെ മലയാള സിനിമയുടെ നിക്ഷേപം. പുതുമയുളള വിഷയങ്ങളും മികച്ച അവതരണവും അഭിനയ മുഹൂര്‍ത്തങ്ങളും കൊണ്ട് ചിത്രങ്ങള്‍ മികവ് പുലര്‍ത്തി. സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ സാഹിറും …
സ്വന്തം ലേഖകൻ: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് …
സ്വന്തം ലേഖകൻ: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ മമ്മൂട്ടിയുടെയും മഞ്ജുവിന്റെയും കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം …