1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2019

സ്വന്തം ലേഖകൻ: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദി വിവാദമാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ചരിത്രക്കാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തുകയായിരുന്നെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിൽ വ്യക്തമാക്കി.

പ്രസംഗിക്കുന്നതിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയത്, ഈ സമയം ഇര്‍ഫാന്‍ ഹബീബ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകും.

മൗലാന അബ്ദുള്‍ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തെകുറിച്ചല്ല ഗോഡ്‌സയെ കുറിച്ച് പറയണണെന്ന് ഇർഫാൻ ഹബീബ് ആക്രോശിച്ചു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എഡിഎസിനേയും ഇര്‍ഫാന്‍ ഹിബീബ് തള്ളിമാറ്റിയെന്നും ഗവർണറുടെ ഓഫീസ് ആരോപിച്ചു.

ആദ്യം സംസാരിച്ചവർ ഉന്നയിച്ച കാര്യങ്ങളോട് ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയിലാണ് താൻ പ്രതികരിച്ചത്. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഗവർണർ ട്വിറ്ററില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.